Sabloo Thomas
-

Fact Check: മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് പ്രവർത്തകർ പാകിസ്ഥാൻ ക്രിക്കറ്റ് ജേഴ്സിയണിഞ്ഞോ?
Claimമുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് പ്രവർത്തകരെത്തിയത് പാകിസ്ഥാൻ ക്രിക്കറ്റ് ജേഴ്സി അണിഞ്ഞുകൊണ്ട്. Fact പച്ചപ്പട ആറങ്ങാടി എന്നെഴുതിയ ജേഴ്സിയാണവർ അണിഞ്ഞിരുന്നത്. കാസർഗോഡ് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് പ്രവർത്തകർ പാകിസ്ഥാൻ ക്രിക്കറ്റ് ജേഴ്സിയണിഞ്ഞെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “#പാകിസ്താന്റെ ക്രിക്കറ്റ് ജേഴ്സി അണിഞ്ഞുകൊണ്ട് കാസർഗോഡ് ലീഗ് ഓഫീസ് ഉത്ഘാടനം,” എന്ന വിവരണത്തോടെയാണ് വീഡിയോ. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check: ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ്…
-

Fact Check: ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ നിർത്തലാക്കിയോ?
Claimഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ നിർത്തലാക്കി. Factഇന്ത്യൻ സൈന്യത്തിൽ മുസ്ലീം റെജിമെൻ്റ് ഉണ്ടായിരുന്നില്ല. “ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ നിർത്തലാക്കി,” എന്നൊരു പ്രചരണം വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. “എന്തുകൊണ്ടാണ് സൈന്യത്തിൽ മുസ്ലീം റെജിമെൻ്റ് ഇല്ലാത്തത്?,” എന്ന തലക്കെട്ടിലാണ് പോസ്റ്റ്. “1965 വരെ ഒരു മുസ്ലീം റെജിമെൻ്റ് ഉണ്ടായിരുന്നു എന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. മുസ്ലീം റെജിമെൻ്റുകളെ സൈന്യത്തിൽ നിന്ന് നീക്കം ചെയ്യാൻ പ്രേരിപ്പിച്ച 3 പ്രധാന സംഭവങ്ങളുണ്ട്,” എന്ന് പോസ്റ്റ് പറയുന്നു. “ആദ്യം- 1947 ഒക്‌ടോബർ 15 ന്,…
-

Fact Check: ₹10 ലക്ഷം രൂപയ്ക്ക് മുകളിൽ നിർമ്മാണ ചിലവുള്ള വീടുകൾക്ക് കേരള സർക്കാർ സെസ്സ് ഏർപ്പെടുത്തിയോ?
Claimസാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ₹10 ലക്ഷം രൂപയ്ക്ക് മുകളിൽ നിർമ്മാണ ചിലവുള്ള വീടുകൾക്ക് സെസ്സ് ഏർപ്പെടുത്തി. Fact1996ൽ പാസ്സാക്കിയ കേന്ദ്ര നിയമമാണിത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എൽഡിഎഫ് സർക്കാർ ₹10 ലക്ഷത്തിന് മുകളിൽ വരുന്ന എല്ലാ വീടുകൾക്കും നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിന് 10 ശതമാനം സെസ്സ് നൽകണമെന്ന് നിയമം കൊണ്ടുവന്നുവെന്ന അവകാശവാദവുമായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. “വീട് വച്ചവരെ അടുത്ത 8 ന്റെ പണി ഉണ്ട് ട്ടോ…വേഗം ക്യാഷ് റെഡി ആക്കി വെച്ചോ,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ.…
-

Weekly Wrap: കണ്ണൂരിലെ ബോംബ് മുതൽ ജ്യൂസിൽ തുപ്പുന്ന ഒരാളുടെ വീഡിയോ വരെ; കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുര്‍ഗ്ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം എന്ന പേരിൽ ഒരു പോസ്റ്റ്. ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തര്‍പ്രദേശിലെ എംഎല്‍എ മര്‍ദ്ദിക്കുന്ന ദൃശ്യമെന്ന പേരിൽ ഒരു വീഡിയോ. നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തിന്റെത് എന്ന പേരിൽ ഒരു വീഡിയോ. ജ്യൂസിൽ തുപ്പി ഹലാലാക്കിയ കടക്കാരനെ സായിപ്പ് തല്ലി എന്ന പേരിലൊരു വീഡിയോ. ഈ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണം ഇതൊക്കെയായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള…
-

Fact Check: ഊരാളുങ്കൽ ഏറ്റെടുത്ത സർക്കാരിന്റെ 12 നിർമ്മാണങ്ങൾ തകർന്നോ?
Claimഊരാളുങ്കൽ ഏറ്റെടുത്തസർക്കാരിന്റെ 12 നിർമ്മാണങ്ങൾ തകർന്നു. Factലിസ്റ്റിൽ പറയുന്ന മൂന്ന് പ്രവർത്തികൾ മാത്രമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിർവഹിച്ചത്. അവരുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഒന്ന് പോലും തകർന്നിട്ടില്ലെന്ന് ഊരാളുങ്കൽ അറിയിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത സർക്കാരിന്റെ 12 നിർമ്മാണങ്ങൾ തകർന്നുവെന്ന രീതിയിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “തകരുന്ന പാലവും റോഡുകളും; ഊരാളുങ്കലിന്റെ സാന്നിധ്യവും” എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്. “ഊരാളുങ്കലിൻ്റെ പെട്ടി ഇരിക്കുന്ന സ്ഥലം എവിടെ!?,” എന്ന തലക്കെട്ടിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പിഡബ്ല്യൂഡി മന്ത്രി പി എ…
-

Fact Check: ജ്യൂസിൽ തുപ്പിയ കടക്കാരനെ സായിപ്പ് തല്ലിയെന്ന വീഡിയോയുടെ വാസ്തവം
Claimജ്യൂസിൽ തുപ്പി ഹലാലാക്കിയ കടക്കാരനെ സായിപ്പ് തല്ലി.Factഇതൊരു പ്രാങ്ക് വീഡിയോയാണ്. ജ്യൂസിൽ തുപ്പി ഹലാലാക്കിയ കടക്കാരനെ സായിപ്പ് തല്ലിയെന്ന എന്ന വിവരണത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.“സായിപ്പിനെന്ത് ഹലാൽ. ജ്യൂസിൽ തുപ്പി ഹലാലാക്കിക്കൊടുത്ത ജ്യുസടിക്കാരനെ അടിച്ച് പരിപ്പിളക്കി സായിപ്പ്,” എന്നാണ് പോസ്റ്റ് പറയുന്നത്. “നമ്മുടെ നാട്ടിൽ തുപ്പലും, നക്കലും എല്ലാം കഴിഞ്ഞ് ഹലാൽ ഹോട്ടലിൽ നിരത്തി വെച്ചിരിക്കുന്നത് വാങ്ങി തിന്നുവാൻ ജെനങ്ങൾ ഇടിച്ചു കയറുന്നു. തുപ്പിയവന്റെ വായിൽ എന്തൊക്കെ രോഗാണുക്കൾ ഉണ്ടായിരുന്നോ അതെല്ലാം തുപ്പി തന്നത് വാങ്ങി തിന്ന…
-

Fact Check: ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തർപ്രദേശിലെ എംഎൽഎ മർദ്ദിക്കുന്ന രംഗമല്ലിത്
Claim ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തർപ്രദേശിലെ എംഎൽഎ മർദ്ദിച്ചു. Factമർദ്ദിക്കുന്ന ആൾ എംഎൽഎ അല്ല. ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തർപ്രദേശിലെ എംഎൽഎ മർദ്ദിച്ചു എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “ഉത്തർപ്രദേശ്: ഈൻപുർ അസംബ്ലി മണ്ഡലത്തിലെ ബിജെപി എംഎൽഎയുടെ ജോലിക്കാരൻ ശമ്പളം ചോദിച്ചതിന് എംഎൽഎയുടെ മർദ്ദനം,” എന്നാണ് വീഡിയോയുടെ വിവരണം. “ഇവനെപ്പോലുള്ള രാജ്യദ്രോഹികളാണ് ഈ രാജ്യം ഭരിക്കാൻ കേറിയിരിക്കുന്നത്. പാവപ്പെട്ട ദളിതന്റെയും പിന്നോക്ക ന്യൂനപക്ഷങ്ങളുടെ സ്ഥിതികൾ നാളെ എന്തായിരിക്കും. ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യുക ഇവന്റെയൊക്കെ തനിനിറം ജനങ്ങൾ…
-

Fact Check: നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് നടന്ന പ്രതിഷേധത്തിന്റെ വീഡിയോയല്ലിത്
Claimനീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് ഗുജറാത്തിൽ നടന്ന പ്രതിഷേധത്തിന്റെ വീഡിയോ. Factഗുജറാത്തിലെ സർക്കാർ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ വീഡിയോ. നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടെ നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ സിബിഐ കേസെടുത്തിരുന്നു. എൻടിഎ അടക്കം എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. ഈ സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റേത് എന്ന രീതിയിൽ ഒരു പെൺകുട്ടിയെ രണ്ട് ആളുകൾ ചേർന്ന് റോഡിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “നീറ്റ് പരീക്ഷ തട്ടിപ്പിൽ എല്ലാം…
-

Fact Check: കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുർഗ്ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം എഡിറ്റാണ്
Claimകണ്ണൂര്‍ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുര്‍ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം. Factചിത്രത്തില്‍ സീനയുടെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ്. തലശ്ശേരി എരഞ്ഞോളി കുടക്കളത്ത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. കുടക്കളത്തെ ആയിനാട്ട് വേലായുധന്‍ (85) ആണ് മരിച്ചത്.പത്ര വാർത്തകൾ പ്രകാരം, “എരഞ്ഞോളി പഞ്ചായത്ത് ഓഫീസനടുത്താണ് അപകടം ഉണ്ടായത്. വേലായുധന്റെ വലതുകൈ അറ്റു. മറ്റ് പരിക്കുകളും ഉണ്ട്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസിയായ സീന എന്ന യുവതിയാണ് കൂടുതൽ വെളിപ്പെടുത്തലുമായി…
-

Weekly Wrap: ധ്രുവ് റാഠി മുതൽ മണിപ്പൂർ വരെ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ധ്രുവ് റാഠി മുതൽ മണിപ്പൂരിലെ മാതാവിന്റെ പ്രതിമ വരെ ഈ ആഴ്ചയിലെ സമൂഹ മാധ്യമ പ്രചരണങ്ങളിൽ നിറഞ്ഞു നിന്നു. ധ്രുവ് റാഠി എഴുതിയത് എന്ന പേരില്‍ ഈദ് ആഘോഷത്തെ പ്രകീര്‍ത്തിക്കുന്ന ഒരു പോസ്റ്റ്. കണ്ണൂരില്‍ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു ,”എന്ന ദേശാഭിമാനി തലക്കെട്ട്.സ്ത്രീകളെ അധികാരമേല്‍പ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്ന പോസ്റ്റർ. കേരളത്തിലെ ചില പ്രദേശങ്ങളില്‍ താമസിച്ചാല്‍ 100 വയസ്സ് വരെ ജീവിക്കും എന്ന പ്രചരണം. മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തുവെന്ന പേരിലൊരു പടം. കഴിഞ്ഞ ആഴ്ചയിലെ പ്രധാന…