Sabloo Thomas
-

Fact Check: ₹2 കോടിയുടെ നോട്ട് മാലയിൽ തീർത്ത കല്യാണ മണ്ഡപമാണോ ഇത്?
Claim “₹2 കോടിയുടെ നോട്ട് മാലയിൽ തീർത്ത കല്യാണ മണ്ഡപം,” എന്ന വിവരണത്തോടെ ഒരു വീഡിയോ. ഇവിടെ വായിക്കുക:Fact Check: ഇന്ത്യൻ ആർമിയ്ക്ക് അനുകൂലമായി പ്രതിജ്ഞ എടുത്തത് പാക് അധിനിവേശ കാശ്മീരിലോ? Fact ഞങ്ങൾ കീവേർഡുകളുപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ, 2023 സെപ്റ്റംബർ 18-ന് എൻഡിടിവി ഈ വീഡിയോ ട്വീറ്റ് ചെയ്തത് കണ്ടെത്തി. ബെംഗളൂരുവിലെ ഒരു ക്ഷേത്രം അതിന്റെ പരിസരം ലക്ഷങ്ങളുടെ നാണയങ്ങളും കറൻസി നോട്ടുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. എല്ലാ വർഷവും ഗണേശ ചതുർത്ഥി സമയത്ത് ശ്രീ സത്യഗണപതി ക്ഷേത്രം അതിന്റെ…
-

Fact Check: ഇന്ത്യൻ ആർമിയ്ക്ക് അനുകൂലമായി പ്രതിജ്ഞ എടുത്തത് പാക് അധിനിവേശ കാശ്മീരിലോ?
Claim: പാക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ ആർമിയ്ക്ക് അനുകൂലമായി പ്രതിജ്ഞ. Fact: കശ്മീരിലെ ഉറിയിൽ ഗുജ്ജർ ബക്കർവാൾ സമുദായം നടത്തിയ എസ് ടി ബചാവോ ആന്ദോളനിൽ നിന്നും. പാക് അധീന കാശ്മീരിലെ ഗുജ്ജർ ബക്കർവാൾ സമുദായാംഗങ്ങൾ ഇന്ത്യയ്ക്കും ഇന്ത്യൻ സൈന്യത്തിനും പിന്തുണ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്തു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് പരമ്പരാഗത കാശ്മീരി വേഷം ധരിച്ച ഒരാൾ സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോൾ ചുറ്റും നിൽക്കുന്ന യുവാക്കൾ അത് ഏറ്റുചൊല്ലുന്നതാണ് വീഡിയോയിലുള്ളത്. ‘ഹിന്ദുസ്ഥാന്റെ’ ഭരണഘടനയെ സംരക്ഷിക്കാനും, രാജ്യത്തിന്റെ അതിർത്തി കാക്കാനും,…
-

Fact Check: ബലാത്സംഗം ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരിയുടെ പിതാവല്ല വീഡിയോയിൽ
Claim: ബലാത്സംഗം ചെയ്യപ്പെട്ട അഞ്ച് വയസ്സുള്ള മകളെ കയ്യിലെടുത്ത് പിതാവ് പ്രതിഷേധിക്കുന്നു. Fact: ബലാത്സംഗത്തിനും സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾക്കുമെതിരായി ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ് ജനറൽ സെക്രട്ടറി സച്ചിൻ ചൗധരിയാണ് വീഡിയോയിലെ ആൾ. അയാളുടെ കൈയിൽ ഉള്ളത് അയാളുടെ മകളാണ്. ബലാത്സംഗത്തെ അതിജീവിച്ച അഞ്ച് വയസ്സുള്ള മകളെ കയ്യിലെടുത്ത് പ്രതിഷേധിക്കുന്ന ദുഃഖിതനായ പിതാവിന്റേത് എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാതായതിന് മോദി സർക്കാരിനെ കുറ്റപ്പെടുത്തുന്ന, ചില പേപ്പറുകൾ പിടിച്ച ഒരു പുരുഷൻ,…
-

Weekly Wrap: കെ സുരേന്ദ്രനും കെപിഎ മജീദും കേരളത്തിലെ ആദ്യ ഫോട്ടോയും മറ്റും
കെ സുരേന്ദ്രനും കെപിഎ മജീദും തമ്മിൽ കണ്ടതിനെ കുറിച്ചുള്ള റിപ്പോർട്ടർ ടിവിയുടെ ന്യൂസ്‌കാർഡ്, കേരളത്തിലെ ആദ്യ ഫോട്ടോ എന്ന പേരിൽ ഒരു ഫോട്ടോ തുടങ്ങിയവയൊക്കെ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച വിഷയമായിരുന്നു.അമ്പലത്തിൽ കയറിയ ദളിത് സ്ത്രീയെ മർദ്ദിച്ചുവെന്ന പ്രചരണം. കേരളത്തിലെ ആദ്യ ഫോട്ടോ എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ, ഗർഭിണിയെ ആശുപത്രിയിൽ കൊണ്ട് പോവാൻ സഹായിക്കുന്ന പട്ടാളക്കാരന്റെ വീഡിയോ എന്നിവയും കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ സജീവമായി പ്രചരിച്ചിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന…
-

Fact Check: നരേന്ദ്ര മോദി രാമോജി ഫിലിം സിറ്റിയിൽ നടത്തിയ ഫോട്ടോ ഷൂട്ടാണോ ഇത്
Claim പ്രധാനമന്ത്രി നരേന്ദ്ര മോദി രാമോജി ഫിലിം സിറ്റിയിൽ നടത്തിയ ഫോട്ടോ ഷൂട്ടിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്.“രണ്ടു തൊഴിലാളികളോട് സംസാരിക്കണമെങ്കിൽ ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ കൺസ്ട്രക്ഷൻ സൈറ്റ് ഉണ്ടാക്കി സേവാഭാരതി നാടക ട്രൂപ്പിൽ നിന്ന് നടിമാരെ വേഷം കെട്ടിച്ചു കൊണ്ടു നിർത്തേണ്ട ഗതികെട്ട അവസ്ഥയിലാണ് പ്രധാനമണ്ടൻ,” എന്നാണ് ഫോട്ടോയുടെ അടിക്കുറിപ്പ്. വാട്ട്സ്ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും പ്രചരണം നടക്കുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check:…
-

Fact Check: ഹിന്ദു മുന്നണി പ്രവർത്തകർ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പടം 2020ലേത്
Claim: തമിഴ്‌നാട്ടില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ ഹിന്ദു മുന്നണി പ്രവര്‍ത്തകരെ അധികൃതര്‍ അവഗണിച്ചു, തുടർന്നവർ ഇറങ്ങിപ്പോയി.Fact: തമിഴ്നാട്ടിലെ ട്രിച്ചിയില്‍ രണ്ട് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറി പ്രതിഷേധിച്ച സംഭവം 2020 ഓഗസ്റ്റില്‍ നടന്നത്. അന്ന് കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീക്ഷണി മുഴക്കി പ്രതിഷേധിക്കുന്നുവെന്ന പേരിൽ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്. അനധികൃതമായി സ്ഥാപിച്ച ഗണപതി വിഗ്രഹം തമിഴ്‌നാട് പൊലീസ് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചാണിത് എന്നാണ്…
-

Fact Check: കെപിഎ മജീദ് ബിജെപി നേതാവ് കെ സുരേന്ദ്രനെ സന്ദർശിച്ചുവോ?
Claim മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് ബിജെപി സംസ്‌ഥാന പ്രസിഡൻറ് കെ സുരേന്ദ്രനെ സന്ദർശിച്ചുവെന്ന് അവകാശപ്പെടുന്ന റിപോർട്ടർ ടിവിയുടെ ന്യൂസ്‌കാർഡ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. “കെ സുരേന്ദ്രന്റെ വീട് സന്ദർശിക്കുന്നത് തികച്ചും സൗഹൃദ സന്ദർശനം മാത്രം, അതിൽ രാഷ്ട്രീയമില്ല. വിവാദങ്ങൾക്ക് ചെവി കൊടുക്കുന്നില്ലന്നും കെപിഎ മജീദ്,”എന്നാണ് ന്യൂസ്‌കാർഡിൽ കാണുന്നത്. വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check:ജോനിറ്റ ഗാന്ധി എന്ന ഗായികയ്ക്ക് നെഹ്‌റു കുടുംബവുമായി ബന്ധമില്ല Fact ഞങ്ങൾ ഈ…
-

Fact Check: നബി ദിന റാലിയ്ക്ക് മിൽമ വില കുറച്ച് പാൽ വിതരണം ചെയ്യുന്നുണ്ടോ?
Claim നബി ദിന റാലിയ്ക്ക് മിൽമ വില കുറച്ച് പാൽ വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു കാർഡ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. മിൽമയുടെ വിവിധ ഉത്പന്നങ്ങളുടെ വില കാണിക്കുന്ന ഒര കാർഡിനൊപ്പം ഈ പ്രചരണം. ഈ കാർഡിൽ കുറച്ച് മൊബൈൽ നമ്പറിൽ കൊടുത്തിട്ടുണ്ട്.“കമ്മ്യൂണിസ്റ്റ്… മിൽമയുടെ ഭരണം നിയന്ത്രക്കുമ്പോൾ അൽമിൽമയാവും മിൽമ. നബിദിനത്തോട് അനുബന്ധിച്ചുള്ള റാലികളിൽ പങ്കെടുക്കുന്നവർക്ക് വിതരണം നടത്തുവാൻ മിൽമയുടെ ഉല്പന്നങ്ങൾ പ്രത്യേക വിലക്കുറവിൽ,” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ വൈറലാവുന്നത്. വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ്…
-

Fact Check: 1860ൽ എടുത്ത കേരളത്തിലെ ആദ്യ ഫോട്ടോ ആണോ ഇത്?
Claim: 1860ൽ എടുത്ത കേരളത്തിലെ ആദ്യ ഫോട്ടോ. ആയില്യം തിരുനാൾ മഹാരാജാവും പത്നിയുമാണ് ഫോട്ടോയിൽ. 2001 പൊൻപണം, 500 കിന്റൽ കുരുമുളക് എന്നിവ കൈപറ്റിയാണ് ഫോട്ടോഗ്രാഫർ ആ ഫോട്ടോ എടുത്തത്.Fact: 1857-ൽ പകർത്തിയ ഉത്രം തിരുനാൾ, വിശാഖം തിരുനാൾ, ഈശ്വര പിള്ള വിചാരിപ്പുകാർ എന്നിവരുടെ ചിത്രമാണ് കേരളത്തിലെ ആദ്യ ഫോട്ടോ. കേരളത്തിലെ ആദ്യ ഫോട്ടോ (1960) എന്ന പേരിൽ ഒരു ഫോട്ടോ പ്രചരണത്തിൽ ഉണ്ട്. “2001 പൊൻപണം, 500 കിന്റൽ കുരുമുളക് എന്നിവ കൈപറ്റിയാണ് ഫോട്ടോഗ്രാഫർ ആ ഫോട്ടോ എടുത്തത്,” എന്നും…
-

Fact Check: പട്ടാളക്കാരൻ ഗർഭിണിയെ സഹായിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
Claim ഒരു പട്ടാളക്കാരൻ ഗർഭിണിയെ സഹായിക്കുന്ന വീഡിയോ വൈറലാവുന്നുണ്ട്. ബൈക്ക് കേടായി നിസ്സഹായനായി നിൽക്കുന്ന ഭർത്താവിനെഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ട് പോവാൻ പട്ടാളക്കാരൻ സഹായിക്കുന്നതാണ് വീഡിയോയിൽ. “നമ്മുടെ രാജ്യത്തിന്റേയും നമ്മുടേയും അഭിമാനമായ നമ്മുടെ സ്വന്തം INDIAN ARMY(പട്ടാളക്കാരൻ),”എന്നാണ് വിവരണം. വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check:ജോനിറ്റ ഗാന്ധി എന്ന ഗായികയ്ക്ക് നെഹ്‌റു കുടുംബവുമായി ബന്ധമില്ല Fact ഒരു ഗർഭിണിയുമായി ഭർത്താവ് ബൈക്കിൽ വരുമ്പോൾ ബൈക്ക്…