Sabloo Thomas
-

Fact Check:ജോനിറ്റ ഗാന്ധി എന്ന ഗായികയ്ക്ക് നെഹ്‌റു കുടുംബവുമായി ബന്ധമില്ല
Claim: പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ ജോനിറ്റ ഗാന്ധി.Fact: ഗായിക ജോനിറ്റ ഗാന്ധി ഇന്തോ-കാനേഡിയൻ വംശജയാണ്. “നെഹ്റു കുടുംബത്തിൽ നിന്നും ഒരു ഗായിക,” എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ ജോനിറ്റ ഗാന്ധിയുടെ മനോഹര ഗാനങ്ങൾ ,” എന്നാണ് പോസ്റ്റ് പറയുന്നത്. ഗായിക വീഡിയോയിൽ, “ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ” എന്ന മലയാള ഗാനവും, ഹിന്ദി, തെലുങ്ക്, പഞ്ചാബി, മറാത്തി, തമിഴ് ഗാനങ്ങളും പാടുന്നത് കാണാം. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ഗുജറാത്തി, മറാത്തി,…
-

Fact Check: അമ്പലത്തിൽ കയറിയതിന് ദളിത് സ്ത്രീയെ കൊന്നോ?
Claim:മഹാരാഷ്ട്രയിൽ അമ്പലത്തിൽ കയറിയതിന് ദളിത് സ്ത്രീയെ കൊന്നു.Fact:കാലിത്തീറ്റ കിട്ടാത്തപ്പോൾ കാശ് തിരിച്ചു ചോദിച്ചതിന് മർദ്ദിക്കുന്നു. “മഹാരാഷ്‌ടയിൽ ദളിത് സ്ത്രീ ഹിന്ദു ക്ഷേത്രത്തിൽ കയറിയതിന് തല്ലി കൊല്ലുന്നുവെന്ന” പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. “ഇതാണ് സനാതന ധർമ്മം,” എന്ന കുറിപ്പോടെയാണ് പോസ്റ്റുകൾ. വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. Paul Panakunnel എന്ന പേജിൽ നിന്നും ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് 26 K ആളുകൾ ഷെയർ…
-

Weekly Wrap: മോദി മുതൽ ചാണ്ടി ഉമ്മൻ വരെ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ചാണ്ടി ഉമ്മൻ വരെയുള്ള വ്യക്തിത്വങ്ങൾ ഈ ആഴ്ച വ്യാജ സമൂഹ മാധ്യമ പ്രചരണങ്ങളിൽ ഇടം പിടിച്ചു. സാംസങിന്റെ സമ്മാന പദ്ധതിയാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ച മറ്റൊരു വ്യാജ പ്രചരണം. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട്…
-

Fact Check: മനുഷ്യൻ ഇറച്ചി തുണ്ടുകളാകുന്ന വീഡിയോ ഗ്രാഫിക്സിൽ നിർമ്മിച്ചത്
Claim മനുഷ്യൻ ഇറച്ചി തുണ്ടുകളാകുന്ന വീഡിയോ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “കാണാത്തവർ കണ്ടോളൂ. ലോകത്തിലെ ഏറ്റവും വലിയ മജീഷ്യൻ മൈൻഡ് ഫ്രീക്ക്. അന്താരാഷട്ര മാജിക് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാജിക്ക്,” എന്നാണ് വീഡിയോയോടൊപ്പമുള്ള വിവരണം. ഒരു മനുഷ്യൻ കറങ്ങി ചാടുന്നതും അയാൾ ഇറച്ചി കഷ്ണങ്ങളായി മുറിഞ്ഞു വീഴുന്നതുമാണ് വീഡിയോയിൽ. വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact…
-

Fact Check: ഫിലിപ്പീൻസിൽ നിന്നുള്ള കൊടുങ്കാറ്റിന്റെ വീഡിയോ: വാസ്തവം എന്ത്?
Claim: ഫിലിപ്പീൻസിൽ നിന്നുള്ള കൊടുങ്കാറ്റിന്റെ വീഡിയോ. Fact: വിവിധ വീഡിയോകളുടെ കൊളാഷാണിത്. 2023 സെപ്റ്റംബര്‍ പതിനൊന്നാം തിയതി രാവിലെ ഫിലിപ്പീൻസില്‍ സംഭവിച്ചത് എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഒരു കെട്ടിടത്തിന് സമീപം കൊടുങ്കാറ്റ് അടിക്കുന്നതും മരങ്ങള്‍ ശക്തമായ കാറ്റില്‍ ആടിയുലയുന്നതും റോഡില്‍ മരങ്ങള്‍ വീണ് കിടക്കുന്നതും ശക്തമായ ഇടിമിന്നല്‍ വരുന്നതും വീഡിയോയിൽ ഉണ്ട്. വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഫേസ്ബുക്കിലും വീഡിയോ വൈറലായിരുന്നു. Metbeat Weather…
-

Fact Check: തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ചാണ്ടി ഉമ്മൻ ആർഎസ്എസ് ക്യാമ്പിൽ പോയോ?
Claim പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കാവി ഷാളിട്ട് ചാണ്ടി ഉമ്മൻ ആർഎസ്എസ് പാളയത്തിൽ എന്ന പ്രചരണം. കോലീബി ബന്ധം പരസ്യമായിരിക്കും എന്നും ആരോപണം. ഇവിടെ വായിക്കുക:Fact Check: മോദിയുടെ സ്വർണ്ണ പ്രതിമ സൗദിയിലേതല്ല Fact 1991ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും മുസ്ലിം ലീഗും ധാരണയുണ്ടാക്കിയെന്നായിരുന്നു എന്നതായിരുന്നു ആരോപണം. കെജി മാരാരുടെ ജീവചരിത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഈ കോലീബി സഖ്യത്തോടാണ് ഈ പോസ്റ്റിൽ വീഡിയോയിൽ കാണുന്ന ചാണ്ടി ഉമ്മൻ നടത്തുന്ന ചർച്ചയെ ഉപമിച്ചിരിക്കുന്നത്. ഞങ്ങൾ വീഡിയോയെ…
-

Fact Check: ചാണ്ടി ഉമ്മൻ ബിജെപി നേതാവിനൊപ്പം ക്ഷേത്ര ദർശനം നടത്തിയോ?
Claim:കോൺഗ്രസ്സ് എംഎൽഎ ചാണ്ടി ഉമ്മൻ ബിജെപി കൗൺസിലർ ആശാനാഥിനൊപ്പം ക്ഷേത്ര ദർശനം നടത്തുന്നു.Fact:ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ നിന്നും സിപിഎം നേതാക്കളുടെ ഫോട്ടോകൾ മറച്ചു വെച്ചു കൊണ്ടുള്ള പ്രചരണം. പുതുപ്പള്ളി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനംകോട് വാർഡ് കൗൺസിലറായ ബിജെപി നേതാവ് ആശാനാഥിനൊപ്പം ചാണ്ടി ഉമ്മന്‍ ക്ഷേത്ര സന്ദർശനം നടത്തി എന്ന പ്രചരണം വ്യാപകമാണ്.’ചാണ്ടി ഉമ്മനുമൊത്ത് അമ്പല ദർശനം നടത്തുന്ന ഈ വനിതയെ നിങ്ങൾക്ക് അറിയാമോ? തിരുവനന്തപുരം കോർപ്പറേഷൻ പാപ്പനംകോട് വാർഡ് കൗൺസിലറായ ബിജെപി നേതാവ് ആശാനാഥാണ്. തെരഞ്ഞെടുപ്പ്…
-

Fact Check: രാജ്ഞിയെ ആർഎസ്എസുകാർ സല്യൂട്ട് ചെയ്യുന്ന എഡിറ്റഡാണ്
Claim എലിസബത്ത് രാജ്ഞിയെ സല്യൂട്ട് ചെയ്യുന്ന ആർഎസ്എസ് പ്രവർത്തകരുടെ ഫോട്ടോ. ആരാണ് യഥാർത്ഥ രാജ്യദ്രോഹികൾ എന്ന ചോദ്യത്തോടെയാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. ഇവിടെ വായിക്കുക:Fact Check: മോദിയുടെ സ്വർണ്ണ പ്രതിമ സൗദിയിലേതല്ല Fact ഫോട്ടോ ഞങ്ങൾ ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, ആർഎസ്‌എസ് അംഗങ്ങളുടെ ഫോട്ടോ നവംബർ 13,2011ലെ ജാഗരണിലെ ലേഖനത്തിലും ജനുവരി 26,2016ലെ ഡെക്കാൻ ക്രോണിക്കിളിലെ ലേഖനത്തിലും പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ആർഎസ്എസിനെ കുറിച്ചുള്ള ലേഖനങ്ങളിലാണ് ഫോട്ടോ കണ്ടത്. എന്നാൽ ആ ഫോട്ടോയിൽ എലിസബത്ത് രാജ്ഞി സല്യൂട്ട്…
-

Fact Check: മോദിയുടെ സ്വർണ്ണ പ്രതിമ സൗദിയിലേതല്ല
Claim:സൗദിയിൽ സ്ഥാപിച്ച നരേന്ദ്ര മോദിയുടെ സ്വർണ്ണ പ്രതിമ. Fact:ഈ പ്രതിമ ഗുജറാത്തിൽനിന്നുള്ളതാണ്. സൗദിയിൽ നരേന്ദ്ര മോദിയുടെ സ്വർണ്ണ പ്രതിമ സ്ഥാപിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “എല്ലാവരും മെഴുകു പ്രതിമകൾ സ്ഥാപിക്കുമ്പോൾ സൗദിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ പ്രതിമ തന്നെ സ്ഥാപിച്ചിരിക്കുന്നു. കേരളത്തിൽ കുറച്ചു പേർക്ക് ദഹനക്കേട്.. പൊട്ടട്ടെ കുരു.Nb”മോദി മുസ്ലീം വിരോധി ആണത്രേ..പക്ഷെ മുസ്ലീം രാഷ്ട്രങ്ങൾ മോദിയേ പ്രകീർത്തിക്കുന്നു,”എന്നൊക്കെ വിവരങ്ങൾക്കൊപ്പമാണിത് പ്രചരിക്കുന്നത്. സജിത വാളൂക്കാരൻ എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ്…
-

Fact Check: വ്യാജ സമ്മാന പദ്ധതി സാംസങിന്റെ പേരിൽ പ്രചരിക്കുന്നു
Claim: സാംസങ് കമ്പനിയുടെ സമ്മാന പദ്ധതി.Fact:അത്തരം ഒരു പദ്ധതിയും സാംസങ് പ്രഖ്യാപിച്ചിട്ടില്ല. “ഈ പോസ്റ്റ് പങ്കിടുകയും ചിത്രത്തിൽ {86} അല്ലാതെ മറ്റൊരു നമ്പർ കണ്ടെത്തുകയും ചെയ്യുന്ന ആർക്കും ഒരു സർപ്രൈസ് സമ്മാനം നൽകാൻ ഇന്ന് ഞങ്ങളുടെ കമ്പനി തീരുമാനിച്ചു. നിങ്ങളുടെ പേര് സ്ഥിരീകരിക്കാൻ മറക്കരുത്,” എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.. സാംസങ് കമ്പനിയുടെ പേരിലാണ പോസ്റ്റ്.https://tinyurl.com/4eyzmf3z എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കാരണം നിങ്ങളുടെ പേര് വിജയകരമായി രജിസ്റ്റർ ചെയ്തതിന് ശേഷം, സെൽഫോൺ സമ്മാനം വിജയിക്ക്…