Sabloo Thomas
-

Fact Check: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല
Claim: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. Fact: സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് മുന്‍ താരം ഹെന്റി ഒലോങ്ക ട്വീറ്റിൽ അറിയിച്ചു. കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് ഒരു വാർത്ത പ്രമുഖ ചാനലുകൾ അടക്കം സംപ്രേക്ഷണം ചെയ്തിരുന്നു. ഇന്ന് (ഓഗസ്റ്റ് 23,2023) രാവിലെ ഫോക്‌സ് ന്യൂസ് അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. അതിന് ശേഷം സിംബാബ്‌വെ ക്രിക്കറ്റ് താരം ഹെന്റി ഒലോങ്ക ഉള്‍പ്പെടെയുള്ള പ്രമുഖർ അനുശോചിച്ചിരുന്നു. മലയാളത്തിൽ മനോരമ ന്യൂസ്, 24…
-

Fact Check:നദി തീരത്ത് സ്ത്രീയെ മുതല പിടിക്കുന്ന ദൃശ്യം 2013ലെ പരസ്യ ചിത്രത്തിലേത്
Claim: നദി തീരത്ത് ഫോട്ടോ എടുക്കുന്നതിനിടയിൽ സ്ത്രീയെ മുതല പിടിക്കുന്ന ദൃശ്യം. Fact: ഫിലിപ്പീൻസിലെ പ്രിവ്യൂ മാസികയുടെ ഒരു പരസ്യം മാത്രമാണത്. നദീതീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ ഒരു സ്ത്രീയെ ചീങ്കണ്ണി ആക്രമിക്കുന്നതായി കാണിക്കുന്ന വീഡിയോ വാട്ട്സാപ്പിൽ പ്രചരിക്കുന്നുണ്ട്.”പരിചയമില്ലാത്ത സ്ഥലത്ത് പോയി ചിത്രമെടുക്കുമ്പോൾ? എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check:വിമാനം ഇടിച്ചിറക്കിയ വീഡിയോ അരിപ്ര പാടത്ത് നിന്നല്ല Fact Check/Verification പ്രചരിക്കുന്ന വീഡിയോ ഞങ്ങൾ…
-

Fact Check:വിമാനം ഇടിച്ചിറക്കിയ വീഡിയോ അരിപ്ര പാടത്ത് നിന്നല്ല
Claim മലപ്പുറം പെരിന്തൽമണ്ണ റൂട്ടിൽ അരിപ്ര പാടത്ത് ഇന്ന് വിമാനം ഇടിച്ചിറക്കി, ആളപായമില്ല Factചൈനയിൽ റൺവേയിൽ നിന്നും വിമാനം തെന്നി നീങ്ങിയത്. “മലപ്പുറം പെരിന്തൽമണ്ണ റൂട്ടിൽ അരിപ്ര പാടത്ത് ഇന്ന് വിമാനം ഇടിച്ചിറക്കി ആളപായമില്ല. ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും പ്രചരിക്കുന്ന ഒരു പോസ്റ്റിലെ വരികൾ ആണിത്. വീഡിയോയുടെ ഓഡിയോയിലും ഒരാൾ അരിപ്ര പാടത്ത് വിമാനം ഇറക്കിയതാണ് എന്ന വിവരണം കേൾക്കാം.ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇത് കൂടാതെ ഫേസ്ബുക്കിൽ റോസാപ്പൂവ് എന്ന…
-

Fact Check:വികസനത്തെ പറ്റി ചോദിച്ചപ്പോൾ ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞില്ലേ?
Claimപുതുപ്പള്ളിയിൽ നടന്ന വികസനത്തെ പറ്റിയുള്ള ചോദ്യത്തിന് ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞില്ല.Fact“മണ്ഡലത്തിൽ ഉണ്ട് എന്ന് പറഞ്ഞ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ടോ ഇല്ലയോ? ആ ചോദ്യത്തിന് ഉത്തരം കിട്ടട്ടെ,” എന്ന മറുപടി പറഞ്ഞിട്ടാണ് ചാണ്ടി ഉമ്മൻ പോവുന്നത്. പുതുപ്പള്ളിയിലെ വികസനത്തെ പറ്റി സംവാദത്തിന് തയ്യാറുണ്ടോ എന്ന റിപ്പോർട്ടറുടെ ചോദ്യം അവഗണിച്ച് ചാണ്ടി ഉമ്മൻ പെട്ടെന്ന് കാറിൽ കയറിപ്പോകുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. 11 സെക്കൻഡ് മാത്രമാണ് പ്രചരിക്കുന്ന വീഡിയോയുടെ നീളം.“ജെയ്ക്കു പറയുന്നത് നമുക്ക് വികസനം ചർച്ച ചെയ്യാം എന്ന് താങ്കൾ…
-

Fact Check:ധർമ്മടത്തെ നിലവിലെ വില്ലേജ് ഓഫീസിന്റെതല്ല ഈ ചിത്രം
Claim ധർമ്മടം വില്ലേജ് ഓഫീസിന്റെ ഫോട്ടോ.Factപൊളിച്ചു മാറ്റിയ പഴയ ധർമ്മടം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പടം. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിനുള്ള പ്രചരണം നടക്കുകയാണ്. ഈ സാഹചര്യത്തിൽ പുതുപ്പള്ളിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തിന്റെയും വികസന പ്രവർത്തനങ്ങൾ താരതമ്യം ചെയ്തു ധാരാളം പോസ്റ്റുകൾ വരുന്നുണ്ട്. അത്തരം ഒരു പോസ്റ്റിൽ ധർമടത്തെ വില്ലേജ് ഓഫീസിന്റെത് എന്ന പേരിൽ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്. കാലപ്പഴക്കം കൊണ്ട് തകർന്ന ഒരു ഒറ്റ നില കെട്ടിടമാണ് ഫോട്ടോയിൽ. അതിൽ ധർമടം വിലേജ് ഓഫീസ്…
-

Weekly Wrap:ഹരിയാന മുതൽ ശാസ്ത്ര അവബോധം വരെ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ഗണപതിയെ കുറിച്ച് സ്പീക്കർ എ എൻ ഷംസീർ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് ശേഷം ശാസ്ത്ര അവബോധം ഒരു പ്രധാന ചർച്ചയായിരുന്നു. അത് പോലെ ഹരിയാനയിലെയും മണിപ്പൂരിലെയും കലാപങ്ങൾ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്‌ചയും പ്രധാന ചർച്ച വിഷയമായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കുടുംബത്തോടൊപ്പം സുപ്രീം കോടതി സമുച്ചയത്തിൽ എന്നനിൽക്കുന്ന ഫോട്ടോ എന്ന പേരിൽചിത്രം വൈറലായിരുന്നു. ഒരു പോസ്റ്റ് മുൻ മന്ത്രിയും സിപിഎംനേതാവും എംഎൽഎയുമായ കെ റ്റി ജലീൽ ഉൾപ്പെടെയുള്ളവർ ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ബാംഗ്ളൂർ കേരളാ…
-

Fact Check:ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ ഡാർജിലിംഗിലേത്
Claimമണിപ്പൂർ സന്ദർശിക്കുന്ന ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്ന നാട്ടുകാർ.Factബിജെപി നേതാവ് ദിലീപ് ഘോഷിനൊപ്പമുള്ള ഗുർഖ മുക്തി മോർച്ച പ്രവർത്തകർ 2017ൽ മർദ്ദിക്കുന്നത്. സംഭവം മണിപ്പൂരിൽ നിന്നാണെന്ന അവകാശവാദത്തോടെ കാവി സ്കാർഫ് ധരിച്ച ഒരു സംഘത്തെ ആൾക്കൂട്ടം പിന്തുടരുകയും ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. “ബി.ജെ.പി നേതാക്കൾക്ക് മണിപ്പൂരിൽ നൽകിയ സ്വീകരണം,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം. ഈ പോസ്റ്റിന്റെ വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904) ഒരാൾ സന്ദേശം അയച്ചിരുന്നു. ഇവിടെ വായിക്കുക:Fact Check:ജാഥയ്ക്ക് കല്ലെറിയുന്ന…
-

Fact Check:ജാഥയ്ക്ക് കല്ലെറിയുന്ന വീഡിയോ ഹരിയാനയിൽ നിന്നല്ല
Claimഹരിയാനയിൽ ജാഥയ്ക്ക് കല്ലെറിയുന്ന സംഘ പരിവാർ പ്രവർത്തകർ. Factവീഡിയോ തെലുങ്കാനയിൽ നിന്നുള്ളത്. ജാഥയ്ക്ക് കല്ലെറിയുന്ന ഒരാളുടെ വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഹരിയാനയിലെ കലാപത്തിന്റെ തുടക്കം കാണിക്കുന്ന വീഡിയോ എന്ന നിലയിലാണ് ഇത് പ്രചരിപ്പിക്കുന്നത്. നെറ്റിയിൽ തിലകമിട്ട ഒരാള്‍ റോഡില്‍ നിന്ന് കല്ല് പെറുക്കി എറിയുന്നത് വിഡിയോയിൽ കാണാം. അയാൾക്ക് ചുറ്റും കയ്യിൽ ബിജെപി പതാക ഏന്തിയ മറ്റ് ചിലരെയും കാണാം.” ഹരിയാനയിലെ മസ്ജിദ് കത്തിക്കലും ഇമാമിനെ അറുത്ത് കൊന്നതും. വിശ്വ ഹിന്ദ് പരിഷത്തിന്റെ യാത്രക്ക് കല്ല് എറിഞ്ഞു എന്നാണ്…
-

Fact Check:സുകുമാരൻ നായരുടെ മകനാണോ ശാസ്ത്ര ബോധ വീഡിയോയിൽ ഉള്ളത്?
Claimഎൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മകൻ ശാസ്ത്ര ബോധത്തെ കുറിച്ച് സംസാരിക്കുന്നു.Fact വീഡിയോയിൽ കാണുന്ന രതീഷ് കൃഷ്ണ എന്ന അദ്ധ്യാപകന് സുകുമാരൻ നായരുമായി ബന്ധമില്ല. എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്‌ഘാടനത്തിൽ മിത്തുകൾക്ക് പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം എന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ നടത്തിയ പരാമർശം വിവാദങ്ങൾക്ക് കാരണമായി. “ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം.ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത്…
-

Weekly Wrap:ഐപിസിയിലെ സ്വയം സുരക്ഷ വകുപ്പും മറ്റ് പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളും
ഐപിസിയിൽ സ്വയം സുരക്ഷ വകുപ്പ് ഈ ആഴ്ച സമൂഹ മാധ്യമങ്ങളിലെ ഒരു പ്രധാന വ്യാജ പ്രചരണത്തിന് കാരണമായി. മദ്രസയിൽ കുട്ടിയെ മർദ്ദിക്കുന്ന അദ്ധ്യാപകനെ കുറിച്ചും ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. സൂപ്പർ മാർക്കറ്റിൽ നിന്ന് നിൽപ്പിന് ഒരാൾ മരിച്ചുവെന്ന അവകാശവാദവും സമൂഹ മാധ്യമങ്ങളിൽ പ്രചുര പ്രചാരം നേടി. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന…