Sabloo Thomas
-

Weekly Wrap:കെഎസ്ആർടിസി,ഗൗരി ലങ്കേഷിൻ്റെ കൊലപാതകം, ജി 7 ഉച്ചകോടി: കഴിഞ്ഞ ആഴ്ചയിലെ പ്രധാന മാധ്യമ പ്രചരണങ്ങൾ
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
-

Fact Check: വൈദ്യുതി ചാർജ്ജ് വികസിപ്പിക്കുമെന്ന തലക്കെട്ട് ദേശാഭിമാനി കൊടുത്തോ?
Claim വൈദ്യുതി ചാർജ്ജ് വികസിപ്പിക്കുമെന്ന തലക്കെട്ടുള്ള ദേശാഭിമാനി പത്രം. Fact “വൈദ്യുതി നിരക്ക് വർദ്ധിക്കുന്നില്ല.യൂണിറ്റിന് 26 പൈസ മുതൽ 80 പൈസ വരെ വികസിപ്പിക്കുകയാണ്.ഇത് ജനങ്ങൾക്ക് ആശ്വാസമാണെന്നാണ് ദേശാഭിമാനി പറയുന്നത്,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിലും പോസ്റ്റ് വൈറലാണ്. സിപിഎം മുഖപത്രമായ ദേശാഭിമാനി വൈദ്യതി ചാർജ്ജ് വർദ്ധനവിനെ വികസനമായി കാണുന്നുന്നവെന്നാണ് പോസ്റ്റിന്റെ വിവക്ഷ. ഞങ്ങൾ ആദ്യം ഇത്തരത്തിലുള്ള ഒരു വാർത്ത വന്നിട്ടുണ്ടോ എന്ന് കീ വേർഡ് സേർച്ച്…
-

Fact Check:₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചോ?
Claim₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ കർണാടകത്തിൽ കിട്ടും. Factഅത്തരം ഒരു തീരുമാനം കർണാടക സർക്കാർ എടുത്തിട്ടില്ല. ₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ കർണാടകത്തിൽ കിട്ടും എന്ന രീതിയിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ₹ 1160 ഗ്യാസ് വിൽക്കുന്ന കേരളത്തെ പരിഹസിച്ച് കൊണ്ടാണ് പോസ്റ്റ്. ബിജെപിയിൽ നിന്നും കോൺഗ്രസ് കർണാടകയിൽ അധികാരം പിടിച്ച സാഹചര്യത്തിൽ കേരളത്തിൽ സിപിഎം നേതൃത്വം നൽക്കുന്ന സർക്കാർ ചെയ്യാത്ത കാര്യങ്ങൾ കർണാടകയിൽ നടക്കുന്നുണ്ട് എന്ന് കാണിക്കാനാണ് പോസ്റ്റ് ഷെയർ ചെയ്യുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044)…
-

Fact Check: ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നുണ്ടോ?
Claimഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നു. Factസ്വകാര്യ ബസുകളിൽ നിന്നും ഏറ്റെടുത്ത റൂട്ടുകളിലാണ് ഇളവ്. ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നുവെന്ന രീതിയിൽ ഒരു ഫേസ്ബുക്കിൽ പോസ്റ്റ് വൈറലാവുന്നുണ്ട്. “ഈ ബസ്സിൽ 30 ശതമാനം ചാർജ്ജ് കുറവ്. വഴി:ഹജ്ജ് ക്യാമ്പ് സ്വലാത്ത് നഗർ, മലപ്പുറം,” എന്നീ രണ്ടു ബോർഡുകൾ കാണുന്ന ഒരു കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് പോസ്റ്റിൽ. പോസ്റ്റിന്റെ വിവരണത്തിൽ,”ഇത് എന്താ ക്രിസ്ത്യാനിക്ക് പരുമല പള്ളിയിൽ പെരുന്നാളിന് ഇല്ലാത്തത്, മലയാറ്റൂർ…
-

Fact Check:വേഷം മാറി പാകിസ്ഥാന് മുദ്രാവാക്യം വിളിക്കുന്ന ആളാണോ ഇത്?
Claim വേഷം മാറി പാകിസ്ഥാന് മുദ്രാവാക്യം വിളിക്കുന്ന സംഘി. Fact കർണാടകയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷം വിജയാഹ്ളാദ പ്രകടനത്തിൽ പാകിസ്ഥാൻ പതാക ഉയർത്തി എന്നും മറ്റും ആരോപണം ഉണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ വൈറലായത്. പാകിസ്ഥാൻ പതാക ഉയർത്തി എന്ന വാദം തെറ്റായിരുന്നു. അത് ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് എവിടെ വായിക്കാം. ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ വേഷം മാറി പാകിസ്ഥാന് മുദ്രാവാക്യം വിളിക്കുന്ന സംഘി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയെ കീ ഫ്രെയിമുകളായി…
-

Fact Check: കേരളത്തിൽ ആർഎസ്എസ് പ്രവർത്തകയെ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്ന വീഡിയോ ആണോ ഇത്?
Claimആർഎസ്എസ് പ്രവർത്തകയെ കേരളത്തിൽ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്നു.Factഗൗരി ലങ്കേഷിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ തെരുവു നാടകം. ആർഎസ്എസ് പ്രവർത്തകയെ കേരളത്തിൽ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്നുവെന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. 1:37 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ബൈക്കിൽ വരുന്നരണ്ട് പുരുഷന്മാർ ഒരു കാർ റോഡിൽ നിർത്തി സ്ത്രീ ഡ്രൈവറെ വാഹനത്തിൽ നിന്ന് വലിച്ചിറക്കുന്നു. സ്ത്രീ എതിർക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, അവരിൽ ഒരാൾ അവളെ വെടിവച്ചു വീഴ്ത്തുന്നതും വിഡിയോയിൽ കാണാം. @Vijay754510 എന്ന ട്വീറ്റർ ഹാൻഡിൽ ഷെയർ ചെയ്ത…
-

Weekly Wrap: കോൺഗ്രസ്സിന്റെ കർണാടക വിജയവും താനൂർ ബോട്ടപകടവും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും
കോൺഗ്രസ്സിന്റെ കർണാടക വിജയവും താനൂർ ബോട്ടപകടവുമായിരുന്നു ഈ ആഴ്‌ചയിൽ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളുടെ വിഷയങ്ങൾ. കർണാടക തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ധാരാളം പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉണ്ടായി. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും…
-

Fact Check: ഈ ഫോട്ടോ കീഴാറ്റൂർ ബൈപാസ്സ് റോഡിന്റേതാണോ?
Claimനിതിൻ ഗഡ്കരി കീഴാറ്റൂർ ബൈപാസ്സ് റോഡിന്റെ ഫോട്ടോ പങ്ക് വെച്ചു. Fact അദ്ദേഹം പങ്ക് വെച്ചത് ജയ്പുർ-പുഷ്ത ഹൈവേയുടെ ചിത്രമാണ്. ഏറെ ചർച്ചകൾക്ക് കാരണമായ ഒരു റോഡ് നിർമ്മാണമാണ് കീഴാറ്റൂർ ബൈപാസ് റോഡിൻ്റെത്. കീഴാറ്റൂരിൽ നെൽവയൽ നശിപ്പിച്ച് ദേശീയപാത ബൈപാസ് നിർമിക്കുന്നതിനെതിരെ കർഷകർ വയൽ കിളികൾ എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സമരം ചെയ്തു. കീഴാറ്റൂർ ബൈപാസ്സ് പ്രമുഖരുടെ എതിർപ്പുകൾ സമരത്തിന് അനുകൂലമായി മേധാ പട്കർ അടക്കമുള്ള പരിസ്ഥിതി പ്രവർത്തകരും രംഗത്ത് വന്നിരുന്നു. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, ബിജെപി നേതാവും നടനുമായ സുരേഷ്…
-

Fact Check: ദുബായിലെ മൊബൈൽ ഫോൺ സ്ഫോടനത്തിൽ മരിച്ച ആളാണോ ഇത്?
Claimദുബായിൽ നടന്ന മൊബൈൽ ഫോൺ സ്ഫോടനത്തിൽ മരിച്ച ആൾ. Fact2015 മുതൽ കശ്‍മീരിന്റെ പേരിൽ പ്രചാരത്തിലുള്ള ചിത്രം. ദുബായിലെ മൊബൈൽ ഫോൺ സ്ഫോടനത്തിൽ മരിച്ച ആളുടേത് എന്ന പേരിൽ ഒരു ചിത്രം വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. “പ്രിയ സുഹൃത്ത്ക്കളെ. ഇത് ഇന്നലെ ദുബായിലെ അൽ-ഐൻ എന്ന സ്ഥലത്ത് നടന്നതാണ്. ഇയാൾ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈൽ ചാർജ് ചെയ്യാൻ വെച്ച് ഹെഡ് ഫോൺ വെച്ച് പാട്ട് കേട്ട് ഉറങ്ങിയതാണ്. രാവിലെ എഴുന്നേൽക്കാതായപ്പോൾ സുഹൃത്തുക്കൾ നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാ കണ്ടത്. ഇയാൾ മലപ്പുറം മുസലിയാരങ്ങാടി…
-

Fact Check: ഹിജാബ് സമര നായിക മുസ്കാന്‍ ഖാനാണോ കര്‍ണാടക പിയുസി പരിക്ഷയില്‍ റാങ്ക് നേടിയത്?
Claimകര്‍ണാടക പിയുസി പരിക്ഷയില്‍ ഒന്നാം സ്ഥാനം നേടിയത് ഹിജാബ് സമര നായിക മുസ്കാന്‍ ഖാൻ. Factതബസ്സും ഷെയ്ഖ് എന്ന വേറെ പെൺകുട്ടിയാണ് റാങ്ക് നേടിയത്. കർണാടകയുടെ വിജയം ഹിജാബ് ധരിച്ച ഈ പെൺകുട്ടി ഒന്നാം റാങ്ക് നേടിയ പെൺകുട്ടിയുടെ വീഡിയോ എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “കർണാടകയുടെ വിജയം ഹിജാബ് ധരിച്ച ഈ പെൺകുട്ടി ഒന്നാം റാങ്ക് വാങ്ങിയ അന്ന് തന്നെ തുടങ്ങീട്ടുണ്ട്,” എന്നാണ് പോസ്റ്റ് പറയുന്നത്. “ഈ പെൺപുലി തുടങ്ങി വെച്ചതാണ് കർണാടകയിലെ ബിജെപിയുടെ…