Sabloo Thomas
-

Fact Check: പാക്കിസ്ഥാൻ പതാക കർണാടകയിൽ കോൺഗ്രസ് വിജയ ശേഷം വീശിയോ?
Claimകർണാടകയിൽ കോൺഗ്രസ് വിജയ ശേഷം പാക്കിസ്ഥാൻ പതാക വീശി ഒരാൾ. Factവീഡിയോയിൽ കാണുന്നത് മത പതാകയാണെന്ന് ഉത്തര കന്നഡ എസ്പിയും പ്രാദേശിക മാധ്യമപ്രവർത്തകരും സ്ഥിരീകരിച്ചു. വെളുത്ത ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചക്കൊടി ഒരാൾ വീശുന്ന വീഡിയോ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. കർണാടകയിൽ കോൺഗ്രസ് വിജയ ശേഷം വൈറൽ ക്ലിപ്പിൽ കാണുന്നയാൾ പാകിസ്ഥാൻ പതാക വീശിയെന്നാണ് വീഡിയോ ഷെയർ ചെയ്യുന്നവർ ആരോപിക്കുന്നത്.”ബെലഗാവിയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴങ്ങി. സ്നേഹത്തിന്റെ കട തുറന്നു,” എന്നാണ് പോസ്റ്റുകൾ പറയുന്നത്. ഈ പോസ്റ്റ്…
-

Fact Check: കോൺഗ്രസ് വിജയത്തിന് ശേഷം പൊളിറ്റിക്കൽ ഇസ്ലാമിന്റെ റാലി നടന്നോ?
Claim “കോൺഗ്രസ് വിജയത്തിന് ശേഷം വിഘടന സ്വരം ഉയർത്തി വീണ്ടുമൊരു വിഭജന രാഷ്ട്രീയം പൊളിറ്റിക്കൽ ഇസ്ലാമിന്റെ നേതൃത്വത്തിൽ കർണാടകയിൽ ഇന്നലെ നടന്നൂ.കേന്ദ്രം ഇത് ഗൗരവത്തോടെ നേരിടാൻ വൈകരുത്,” എന്ന് പറയുന്ന പോസ്റ്റ്. Fact വീഡിയോയിലെ ജനക്കൂട്ടം മുദ്രാവാക്യം വിളിച്ച ഭാഷ കന്നഡയല്ല എന്ന് ശ്രദ്ധിച്ചപ്പോൾ മനസ്സിലായി. റാലിയിൽ പങ്കെടുത്ത ചിലർ ധരിച്ചിരുന്ന ചുവപ്പും പച്ചയും നിറങ്ങളിലുള്ള തൊപ്പികളിൽ “ISF” എന്ന് എഴുതിയിരിക്കുന്നതു ഞങ്ങളുടെ ശ്രദ്ധയിൽ വന്നു. വീഡിയോയിലെ കീ ഫ്രേമുകളിൽ ഒന്ന് ഗൂഗിളിൽ റിവേഴ്‌സ് സെർച്ച് ചെയ്തപ്പോൾ…
-

Fact Check: ബിജെപി കൊടി വീട്ടിൽ നിന്നും നീക്കം ചെയ്യുന്ന വീഡിയോ കർണാടകയിൽ നിന്നാണോ?
Claimബിജെപി കൊടി കർണാടകയിലെ തോൽവിയ്ക്ക് ശേഷം വീട്ടിൽ നിന്നും നീക്കം ചെയ്യുന്നു. Factകർണാടക തിരഞ്ഞെടുപ്പിന് മുമ്പുള്ള വീഡിയോ. 2022 ഏപ്രിൽ മുതൽ പ്രചാരത്തിലുണ്ട്. കർണാടകയിൽ തിരഞ്ഞെടുപ്പിന് ശേഷം ഒരു പെൺകുട്ടി ബിജെപി കൊടി വീട്ടിൽ നിന്നും നീക്കം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. ഒരു പെൺകുട്ടി ബിജെപി കൊടികൾ വീട്ടിൽ നിന്നും നീക്കം ചെയ്യുന്നതും ആ കുട്ടിയുടെ അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ തടയുന്നതും, അവർ അവരുടെ ഭർത്താവാണ് എന്ന് തോന്നിക്കുന്ന മറ്റൊരാളെ വിളിക്കുന്നതും അയാൾ പെൺകുട്ടി…
-

Fact Check: താനൂർ ബോട്ടപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 11 പേരാണോ ഫോട്ടോയിൽ?
Claimതാനൂർ ബോട്ടപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 11 പേർ. Factഫോട്ടോയിൽ ഉള്ള കുടുംബം ജീവനോടെ ഉണ്ട്. താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 11 പേർ മരിച്ചത് ഒരു പ്രദേശത്തെ ആകെ ഞെട്ടിച്ചു. പെരുന്നാൾ അവധിയോടനുബന്ധിച്ച് താനൂർ കുന്നുമ്മൽ സൈതലവിയുടെ കുടുംബവീട്ടിൽ ഒത്തുചേർന്നതായിരുന്നു സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്ന കുടുംബം. കുട്ടികളുടെ നിർബന്ധപ്രകാരമാണ് തൂവൽത്തീരത്തേക്ക് പോകാൻ തീരുമാനിച്ചത്. കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ, മകന്‍ ജരീർ, കുന്നുമ്മൽ സിറാജിന്റെ ഭാര്യ,…
-

Weekly Wrap: ഡോക്ടറുടെ കൊലപാതകം, താനൂർ ബോട്ടപകടം, കർണാടക തിരഞ്ഞെടുപ്പ്: ഈ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ചികിത്സ മുറിയിൽ പോലീസ് വേണ്ടെന്ന വിധിയാണ് കൊട്ടാരക്കരയിൽ ലേഡിഡോക്ടറുടെ കൊലപാതകം സംഭവിക്കാനുള്ള സാഹചര്യമൊരുക്കിയത് എന്ന ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പല പ്രചരണങ്ങളും കണ്ട ആഴ്ച്ച കൂടിയാണിത്. താനൂർ ബോട്ടപകടമാണ് സമൂഹ മാധ്യമങ്ങളിലെ മറ്റൊരു ചർച്ച വിഷയം. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക.…
-

Explainer: ചികിത്സ മുറിയിൽ പോലീസ് വേണ്ടെന്ന വിധിയാണോ ഡോക്ടർ കൊല്ലപ്പെടാൻ കാരണം?
ചികിത്സ മുറിയിൽ പോലീസ് വേണ്ടെന്ന വിധിയാണ് ഡോക്ടർ കൊല്ലപ്പെടാൻ കാരണം എന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “പ്രതിയെ പരിശോധിക്കുമ്പോൾ അടുത്ത് പോലീസ് വേണ്ടാ” എന്നുള്ള ഉത്തരവ് പ്രതിഭ എന്ന ഡോക്ടർ ഹൈക്കോടതിയെ സമീപിച്ച് നേടിയെടുതതാണ്. ഈ വിധിയാണ് ഇന്നലെ ഡോക്ടർ കൊല്ലപ്പെടാൻ കാരണമെന്നാണ്,” പോസ്റ്റുകൾ പറയുന്നത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിൻ്റെ അതിക്രമത്തിനിരയായ വനിതാ ഡോക്ടർ മരിച്ചത് വലിയ വാർത്ത ആയിരുന്നു. ഇതിനെ തുടർന്നാണ്, പോസ്റ്റുകൾ പ്രചരിക്കുന്നത്. ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന…
-

Fact Check: കർണാടകയിൽ ബിജെപി പ്രവർത്തകരെ മർദ്ദിക്കുന്ന വീഡിയോ ആണോ ഇത്
Claimകർണാടകയിൽ ബിജെപി പ്രവർത്തകരെ മർദ്ദിക്കുന്നു. Factവീഡിയോ തെലങ്കാനയിൽ നിന്ന്. കർണാടക തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് ഇന്ന് (മെയ് 10,2023) നടക്കുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. കർണാടകയിൽ ബിജെപി പ്രവർത്തകരെ നാട്ടുകാർ മർദ്ദിക്കുന്നുവെന്നാണ് വീഡിയോ പറയുന്നത്. “കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ അനിൽ ആന്റണിയെയും സംഘത്തെയും ഓടിച്ചിട്ട് തല്ലി വോട്ടർമാർ,” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്, മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ഈ അടുത്ത കാലത്ത് ബിജെപിയിൽ ചേർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രചരണം.Thrivarna എന്ന…
-

Fact Check: താനൂർ ബോട്ടപകടത്തിന്റെ ദൃശ്യങ്ങൾ ആണോ പ്രചരിക്കുന്നത്?
Claimതാനൂർ ബോട്ടപകടത്തിന് മുമ്പ് നാട്ടുകാർ ജീവനക്കാർക്ക് താക്കീത് നൽകുന്നു. Factഅപകടത്തിൽ ഉൾപ്പെട്ട ബോട്ടല്ലിത്. താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനു സമീപം സ്വകാര്യ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 12 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിച്ച സംഭവം വിനോദ യാത്രയിൽ പാലിക്കേണ്ട സുരക്ഷയെ സംബന്ധിച്ച് ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. 2023 മേയ് 7 രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. താനൂര്‍ ബോട്ടപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും…
-

Fact Check: കർണാടക ബിജെപി വോട്ടിനായി മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്‌തോ?
Claimകർണാടക ബിജെപി വോട്ടിനായി മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്യുന്നു. Fact 2022 ഒക്ടോബറിൽ തെലങ്കാനയിൽ നിന്നുള്ള വീഡിയോ. കർണാടക ബിജെപി വോട്ടിനായി മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്യുന്നുവെന്ന ഒരു അവകാശവാദം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “കുപ്പിക്കും കോഴിക്കും വോട്ട്. കർണാടക ബിജെപി,” എന്ന വിവരണത്തോടെയുള്ള ഒരു വിഡിയോയാണ് പ്രചരിക്കുന്നത്. സഖാവ് സുജിത് വടക്കൻ എന്ന ഐഡിയിൽ നിന്നും 60 പേർ ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. Central Gulf Bazar എന്ന ഐഡിയിൽ നിന്നും 40…
-

Weekly Wrap: വന്ദേ ഭാരത്, ബിജെപി നേതാക്കൾ,ഹൈദരാബാദിലെ ഖബർ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ഹൈദരാബാദിലെ ഖബർ, ബിജെപി നേതാക്കളുടെ പെൺമക്കളുടെ വിവാഹം, കെ സുരേന്ദ്രന്റെ ഇന്റർവ്യൂ, തിരൂരിൽ വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ നേരെ നടന്ന കല്ലേറ്,തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ ഉള്ള വ്യാജ പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി നടന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ്…