Sabloo Thomas
-

Fact Check:താൻ ഹൈസ്‌കൂൾ വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്ന് പറയുന്ന മോദിയുടെ അഭിമുഖം എഡിറ്റഡ് ആണ്
Claimമോദി ഹൈസ്‌കൂൾ വരെ മാത്രം പഠിച്ചിട്ടുള്ളൂവെന്ന് അഭിമുഖത്തിൽ. Factമുഴുവൻ വിഡിയോയിൽ എംഎ വരെ പഠിച്ച കാര്യം പറയുന്നുണ്ട്. മോദിയുടെ ഒരു അഭിമുഖം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. താൻ ഹൈസ്‌കൂൾ വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നാണ് അഭിമുഖത്തിൽ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യം തള്ളി ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടതിന് ശേഷമാണ് ഈ അഭിമുഖം വൈറലാവുന്നത്. ഇത്തരം വിവരങ്ങൾ നൽകേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാരനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 25,000 രൂപ…
-

Fact Check: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ‘കുടുംബത്തിന്റെ’ ഫോട്ടോ അല്ലിത്
Claimസ്വാമി സന്ദീപാനന്ദ ഗിരിയുടെ കുടുംബം അമേരിക്കയിൽ. Factസ്വാമി സന്ദീപാനന്ദ ഗിരി ഒരു അമേരിക്കൻ കുടുംബത്തോടൊപ്പം. എന്നും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന, സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമുള്ള ഒരു സന്ന്യാസിയാണ് സംഘ പരിവാർ വിമർശകനായ സ്വാമി സന്ദീപാനന്ദ ഗിരി. അത് കൊണ്ട് തന്നെ സംഘ പരിവാർ അനുകൂലികളുടെ സമൂഹ മാധ്യമ ഹാൻഡിലുകൾ അദ്ദേഹത്തെ നിരന്തരമായി വിമർശന വിധേയമാക്കാറുണ്ട്. സമൂഹ മാധ്യമങ്ങളുടെ പുറത്തും ആർഎസ്എസും സംഘപരിവാറും തമ്മിലുള്ള ശത്രുത പല സന്ദർഭങ്ങളിലും മറ നീക്കി പുറത്ത് വന്നിട്ടുണ്ട്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം…
-

Fact Check: സ്കൂൾ കുട്ടികൾ ക്ലാസ് റൂം അടിച്ചു തകർക്കുന്ന വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല
Claimസ്കൂൾ കുട്ടികൾ ക്ലാസ് റൂം അടിച്ചു തകർക്കുന്നു.Fact തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ നിന്നുമുള്ള ദൃശ്യങ്ങൾ. “പഠിച്ച വിദ്യാലയത്തോട് സ്നേഹം പ്രകടിപ്പിക്കുന്നവർ,” എന്ന കാപ്ഷനോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്‌കൂൾ കുട്ടികൾ ബെഞ്ചുകൾ, ഡെസ്ക്കുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയെല്ലാം തകർക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരാൾ മെസ്സേജ് ചെയ്തിരുന്നു. പ്രചരിക്കുന്ന വിഡിയോയിൽ അത് എവിടെ നിന്നാണ് എന്ന് വ്യക്തമാക്കുന്നില്ലെങ്കിലും അത് കേരളത്തിൽ നിന്നുള്ളതാണ് എന്ന് കരുതുന്നവർ ധാരാളമുണ്ടെന്ന് കമന്റുകൾ…
-

Weekly Wrap: മോട്ടോർ വാഹന വകുപ്പ്, ഗാന്ധി കുടുംബം, ചിനാബ് നദിയിലെ പാലം: കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ
മുത്തച്ഛൻ നെഹ്‌റു, മകൾ ഇന്ദിര, ചെറുമകൻ രാഹുൽ തുടങ്ങി ഗാന്ധി കുടുംബം മുഴുവൻ വ്യാജ പ്രചാരകരുടെ വിഷയമാരി തീർന്ന ആഴ്ച്ചയാണിത്. മോട്ടോർ വാഹന വകുപ്പിനോട് പിഴ ഇനത്തിൽ ₹ 1000 കോടി പിരിക്കാൻ ധനകാര്യ വകുപ്പിന്റെ നിർദേശം..മൈമൂനിസ ബീഗം എന്ന ഇന്ദിര ഗാന്ധിയുടെ കുടുംബത്തിന് മുസ്ലിം വേരുകൾ..ചിനാബ് നദിക്ക് മുകളിലൂടെ പോവുന്ന പാലം.സവർക്കറുടെ ചെറുമകന്റെ മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ ഇല്ലാതാക്കി.നേതാജി വാർ ക്രിമിനൽ ആണെന്ന് നെഹ്‌റു ബ്രിട്ടീഷുകാർക്ക് കത്ത് എഴുതി. ഇതൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ച വൈറലായ…
-

Fact Check: സർവർക്കർ മാപ്പ് പറഞ്ഞെന്ന് 1947 ൽ ജന്മഭൂമി വാർത്ത കൊടുത്തുവോ? ഒരു അന്വേഷണം
Claim സർവർക്കർ മാപ്പ് പറഞ്ഞെന്ന് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 ന് ൽ ജന്മഭൂമി വാർത്ത കൊടുത്തു. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരാൾ മെസ്സേജ് ചെയ്തിരുന്നു. Fact വയനാട് മുൻ ലോക്‌സഭാംഗവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ ഒരു പ്രത്യേക സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സൂറത്ത് കോടതി 2 വർഷം തടവിന് ശിക്ഷിച്ചതിനെ തുടർന്ന് എംപി സ്ഥാനത്തു നിന്ന് ഉടൻ അയോഗ്യനാക്കി. തുടർന്ന്, മാധ്യമങ്ങളെ കണ്ട രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന…
-

Fact Check: ₹ 2000ന് മുകളിലുള്ള UPI പേയ്‌മെന്റുകൾക്ക് ഏപ്രിൽ 1 മുതൽ ആളുകൾ 1.1% ഫീസ് നൽകേണ്ടിവരുമോ?
Claimഏപ്രിൽ 1 മുതൽ, ₹ 2000ന് മുകളിൽ UPI പേയ്‌മെന്റുകൾ നടത്തുമ്പോൾ പൊതുജനങ്ങൾ 1.1 ശതമാനം ചാർജ് നൽകേണ്ടിവരും.Factഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. UPI ഇടപാടുകൾക്ക് പൊതുജനങ്ങൾ അധിക നിരക്കുകളൊന്നും നൽകേണ്ടതില്ല. ഏപ്രിൽ 1 മുതൽ, ₹ 2000-ന് മുകളിലുള്ളUPI പേയ്‌മെന്റുകൾക്ക് സാധാരണക്കാർ 1.1% ചാർജായി നൽകേണ്ടിവരുമെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ മാധ്യങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ‘ഗൂഗിൾ പേ’, ‘പേടിഎം’ തുടങ്ങിയ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ, ₹ 2000ത്തിലധികം UPI പേയ്‌മെന്റ് നടത്തുമ്പോഴാണ് ഈ ചാർജ്ജ് കൊടുക്കേണ്ടി വരുന്നത് എന്നാണ് ആരോപണം. നിരവധി മാധ്യമ സ്ഥാപനങ്ങൾ ഏപ്രിൽ 1 മുതൽ UPI …
-

Fact Check: നേതാജി വാർ ക്രിമിനൽ ആണെന്ന് നെഹ്‌റു ബ്രിട്ടീഷുകാർക്ക് കത്ത് എഴുതി: ഈ ആരോപണത്തിന്റെ വസ്തുത എന്ത്?
Claimബോസ് വാർ ക്രിമിനൽ ആണെന്ന് നെഹ്‌റു ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.Factനെഹ്‌റു കോൺഗ്രസ് നേതാവ് ആസിഫ് അലിയുടെ ഡൽഹിയിലെ വീട്ടിൽ വെച്ച് 1945 ഡിസംബർ 26നോ 27 നോ ഈ കത്തെഴുതിയെന്നാണ് നെഹ്‌റുവിന്റെ സ്‌റ്റെനോഗ്രാഫർ ആയിരുന്ന ആൾ പറയുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ നെഹ്‌റു ഡൽഹിയിൽ ഉണ്ടായിരുന്നില്ല. നേതാജി സുഭാഷ് ചന്ദ്ര ബോസ് വാർ ക്രിമിനൽ ആണെന്ന് നെഹ്‌റു ആരോപിക്കുന്ന ഒരു കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് പറഞ്ഞു നെഹ്‌റു അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമെന്റ് അറ്റ്ലിയ്ക്ക് കത്തെഴുതിയെന്നാണ്…
-

Fact Check: ‘ഹിന്ദു വിരുദ്ധ പ്രസംഗം നടത്തിയതിന് സ്വാമി വിദ്യാനന്ദ് വിധേയിൽ നിന്നും കരണത്തടിയേറ്റ നെഹ്‌റു’: വാസ്തവം അറിയുക
Claim ഹിന്ദു വിരുദ്ധ പ്രസംഗം നടത്തിയതിന് സ്വാമി വിദ്യാനന്ദ് വിധേയിൽ നിന്നും കരണത്തടിയേറ്റ നെഹ്‌റുവിനെ കാണികൾ തടയുന്നു. Fact ജനക്കൂട്ടത്തിലേക്ക് ഇറങ്ങുന്ന നെഹ്‌റുവിനെ സുരക്ഷാ ഉദ്യോഗസ്ഥൻ തടയുന്നു. ‘ഹിന്ദു വിരുദ്ധ പ്രസംഗം നടത്തിയ നെഹ്‌റുവിനെ സ്റ്റേജിൽ നിന്നും വലിച്ചിറക്കുന്ന രംഗം എന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഒരു ഇംഗ്ലീഷ് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. ജവഹർലാൽ നെഹ്‌റുവിനെ ഒരാൾ പുറകിൽ നിന്നും പിടിച്ചു വെക്കുന്ന ഫോട്ടോ ഉള്ള ഒരു പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടാണ് ഷെയർ ചെയ്യുന്നത്. 1962ൽ…
-

Fact Check: സവർക്കറുടെ ചെറുമകന്റെ മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ ഇല്ലാതാക്കിയോ?
സവർക്കറെക്കുറിച്ചുള്ള എല്ലാ ട്വിറ്റർ പോസ്റ്റുകളും രാഹുൽ ഗാന്ധി ഡിലീറ്റ് ചെയ്തതായി സമൂഹ മാധ്യമങ്ങളിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. ബിജെപി നേതാവ് Sandeep.G.Varier ഈ പോസ്റ്റ് ഷെയർ ചെയ്തവരിൽ ഉൾപ്പെടുന്നു. ആ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 1k പേർ വീണ്ടും ഷെയർ ചെയ്തിട്ടുണ്ട്. Rashtrawadi എന്ന ഐഡിയിൽ നിന്നും നിന്നും പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 210 ഷെയറുകൾ ഉണ്ടായിരുന്നു. Fact Check/Verification വയനാട് മുൻ ലോക്‌സഭാംഗവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ ഒരു പ്രത്യേക സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സൂറത്ത് കോടതി…
-

Fact Check: മോട്ടോർ വാഹന വകുപ്പിനോട് പിഴ ഇനത്തിൽ ₹ 1000 കോടി പിരിക്കാൻ ധനകാര്യ വകുപ്പിന്റെ നിർദേശം: വാസ്തവം എന്ത്?
മോട്ടോർ വാഹന വകുപ്പിനോട് ധനകാര്യ വകുപ്പ് ₹ 1000 കോടി പിഴ ഇനത്തിൽ പിരിക്കാൻ ആവശ്യപ്പെട്ടതായി ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. കഴിഞ്ഞ ദിവസം എറണാകുളം ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത ഇരുമ്പനം ഫാർമേഴ്‌സ് കോളനിയിലെ മനോഹരൻ (52) കുഴഞ്ഞുവീണ് മരിച്ച സംഭവവുമായി ബന്ധപെടുത്തിയാണ് പോസ്റ്റുകൾ. “ആയിരം കോടിയുടെ ആദ്യ രക്തസാക്ഷി മനോഹരന് ആദരാജ്ഞലികൾ,” എന്ന വരികളോടെ മനോഹരന്റെ പടത്തിനൊപ്പമാണ് പോസ്റ്റുകൾ. നാട്ടുകാർ പറയുന്നതനുസരിച്ച്, ബൈക്ക് നിർത്താൻ കൈകാണിച്ചതിന് കുറച്ച് മീറ്റർ മാറ്റി ബൈക്ക് പാർക്ക് മനോഹരൻ ചെയ്തു. പ്രകോപിതരായ …