Sabloo Thomas
-

Fact Check: മൈമൂനിസ ബീഗം എന്ന ഇന്ദിര ഗാന്ധിയുടെ കുടുംബത്തിന് മുസ്ലിം വേരുകൾ: സത്യാവസ്ഥ അറിയുക
മൈമൂനിസ ബീഗം എന്ന ഇന്ദിര ഗാന്ധിയുടെ കുടുംബ വേരുകൾ മുസ്ലിം സമുദായത്തിലാണ് എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തോടൊപ്പമാണ് പോസ്റ്റുകൾ വൈറലാവുന്നത്. “ഈ ചിത്രം മൈമൂനിസ ബീഗം എന്ന ഇന്ദിര പ്രീയദർശിനിയുടെ യവ്വനാരംഭത്തിലെ ചിത്രം! ജവഹർലാൽ നെഹ്‌റു, മകൾ മൈമൂനിസ ബീഗം എന്ന ഇന്ദിര, ഫിറോസ് ഖാന്റെ ബാപ്പ, ഫിറോസ് ഖാൻ!ഇത് ഇന്ദിര ഫിറോസ് നിക്കാഹിനു മുൻപുള്ള ചിത്രം!ഗാന്ധിയുമായി ഇവർക്കുള്ള എല്ലാ ബന്ധങ്ങളും ഈ ചിത്രത്തിൽ നിന്നും വ്യക്തം!…
-

Fact Check: പശുവാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതെന്ന് പറഞ്ഞ ജഡ്ജിയാണോ രാഹുലിനെതിരെ വിധി പറഞ്ഞത്?
പശുവാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതെന്ന് പറഞ്ഞ ജഡ്ജിയാണ് രാഹുൽഗാന്ധിക്കെതിരെ വിധി പുറപ്പെടുവിച്ചത് എന്ന ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.പ്രധാനമായും വാട്ടസ്ആപ്പിലാണ് വൈറലാവുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരു മെസ്സേജ് കിട്ടി. Aliasker K T Hridyam എന്ന ഐഡിയിൽ നിന്നും 410 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തു. Naveen Sandhya എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുന്നതിന് മുൻപ് 63 പേർ ഷെയർ ചെയ്തു. Fact Check/Verification പശുവാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതെന്ന് പറഞ്ഞ ജഡ്ജിയെ…
-

Fact Check: വൈറൽ വീഡിയോയിലെ പാലം ചിനാബ് നദിക്ക് മുകളിലൂടെ പോവുന്നതല്ല, ചൈനയിൽ നിന്നുള്ളതാണ് അത്
“ഇതാണ് മോദിയുടെ പുതിയ ഭാരതം.ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ട്രാക്കായ ഉദംപൂർ – ശ്രീനഗർ – ബാരാമുള്ള റൂട്ടിൽ ചിനാബ് നദിക്ക് മുകളിലൂടെയുള്ള ട്രാക്കിലൂടെ വിജയകരമായി സ്മാൾ ട്രയിൻ ട്രയൽ റൺ നടത്തുന്ന ഇന്ത്യൻ റെയിൽവേ,” ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും വൈറലാവുന്ന ഒരു വീഡിയോയിലെ വിവരണം ആണിത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരു മെസ്സേജ് കിട്ടി. സുദര്ശനം (sudharshanam) എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 556 പേർ വീഡിയോ ഷെയർ ചെയ്തിരുന്നു. Kumaresh P എന്ന ഐഡിയിൽ നിന്നും…
-

Weekly Wrap: ഗ്ലോബൽ ടെററിസം ഇൻഡക്സ്, തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ, ജഡായു പക്ഷി, സ്ത്രീ സുരക്ഷ അടിയന്തര പ്രമേയം, ഷാഹി ഇമാം അഹമ്മദ് ബുഖാരി: കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ
ഗ്ലോബൽ ടെററിസം ഇൻഡക്സ് അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 12മതായി കൊടുത്തിരിക്കുന്നത് സിപിഐയുടെ പേര്.തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന വീഡിയോ..“ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി,” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ.ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നെന്ന പ്രചരണം.സ്ത്രീ സുരക്ഷ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് എൽദോസ് കുന്നപ്പിള്ളി പി കെ കുഞ്ഞാലികുട്ടി, എം വിൻസെന്റ് എന്നീ എംഎൽഎമാരെന്ന പ്രചരണം. കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചാരണങ്ങളിൽ ചിലത്…
-

Fact Check: ആധാർ-പാൻ ലിങ്ക് സമയപരിധി നീട്ടിയിട്ടില്ല, വൈറലാവുന്ന അറിയിപ്പ് ആധാർ-വോട്ടർ ഐഡി ലിങ്കിംഗുമായി ബന്ധപ്പെട്ടത്
ആധാർ-പാൻ ലിങ്ക് സമയപരിധി 31/3/2024 വരെ നീട്ടി. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലേറെ പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ന്യൂസ്‌ചെക്കർ ഒരു കീവേഡ് സെർച്ച് നടത്തി. അപ്പോൾ ഒരാളുടെ ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി പ്രഖ്യാപിച്ചതിനെ കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും ഇല്ലെന്ന് മനസിലായി. തുടർന്ന് പ്രചരിക്കുന്ന രേഖയിലെ വിജ്ഞാപനം ഞങ്ങൾ വിശദമായി വിശകലനം ചെയ്തു. സമയപരിധി നീട്ടിയ വിജ്ഞാപനത്തിൽ എന്തിനെ കുറിച്ചുള്ളതാണ് അത് എന്ന് വ്യക്തമായ രീതിയിൽ പറഞ്ഞിട്ടില്ലെന്ന കാര്യം ഞങ്ങൾ ശ്രദ്ധിച്ചു. അറിയിപ്പ് നൽകേണ്ട കാര്യത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിൽ എടുത്ത് ദിവസേന…
-

Fact Check: നാവികസേനയുടെ മുങ്ങിക്കപ്പല്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് നൽകിയിട്ടില്ല
നാവികസേനയിലേക്ക് വാങ്ങാനുദ്ദേശിക്കുന്ന അന്തർവാഹിനി കപ്പലുകളുടെ നിര്‍മ്മാണ കരാർ കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് നൽകി എന്നൊരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “നാവികസേനയുടെ 45000 കോടിയുടെ അന്തർവാഹിനി കരാര്‍ ഗ്രൂപ്പിന് നീക്കം നാവികസേനയുടെ എതിർപ്പിനെ മറികടന്ന്. അദാനി ഒരു കപ്പലുണ്ടാക്കി വെള്ളത്തിലിടും. പൊങ്ങിക്കിടന്നാല്‍ യുദ്ധക്കപ്പൽ മുങ്ങിപോയാൽ മുങ്ങിക്കപ്പൽ. സിമ്പിൾ,” എന്നാണ് പോസ്റ്റിന്റെ വിവരണം. Lenin Ks എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 227 ഷെയറുകൾ ഉണ്ടായിരുന്നു. Manoj Krishnan എന്ന ഐഡിയുടെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ…
-

Fact Check: ഗോവയില്‍ വ്യാജ കശുവണ്ടി നിര്‍മ്മിക്കുന്നുവെന്ന വീഡിയോയുടെ വാസ്തവം അറിയുക
ഗോവയില്‍ വ്യാജ കശുവണ്ടി നിർമ്മിക്കുന്നത് എന്ന അവകാശവാദത്തോടൊപ്പം ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “അടുത്ത തവണ ഗോവയില്‍ നിന്ന് കശുവണ്ടി വാങ്ങുമ്പോള്‍, ഇത് മനസ്സില്‍ വയ്ക്കുക. ഗുണനിലവാരമില്ലാത്ത പരിപ്പ് / മാലിന്യങ്ങളില്‍ നിന്ന് കൃത്രിമ കശുവണ്ടി ഉണ്ടാക്കുന്നു. കൂടുതലും മാര്‍വാരികളാണ് ഈ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്,” എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. അസീസ് പീകെ മമ്മാക്കുന്ന് എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 11 K പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. Biju Panicker എന്ന ഐഡിയിൽ നിന്നുള്ള റീൽസ് ഞങ്ങൾ…
-

Fact Check: ബംഗളുരു – മൈസൂർ എക്‌സ്പ്രസ്സ് വേയിലെ വെള്ളപൊക്കമാണോ ഇത്:ഒരു അന്വേഷണം
Claim ഒരാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം നിർവ്വഹിച്ച ബംഗളുരു – മൈസൂർ എക്‌സ്പ്രസ്സ് വേയിലെ വെള്ളപൊക്കത്തിന്റേത് എന്ന പേരിൽ ഒരു ചിത്രം. Fact രാമനഗരത്തിലെ റോഡിലെ അണ്ടർപാസ് 2022ൽ ഉണ്ടായ മഴയിൽ പൂർണമായും വെള്ളത്തിനടിലായ ചിത്രങ്ങളാണിത്. ഒരാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം നിർവ്വഹിച്ച ബംഗളുരു – മൈസൂർ എക്‌സ്പ്രസ്സ് വേയിലെ വെള്ളപൊക്കത്തിന്റേത് എന്ന പേരിൽ ഒരു ചിത്രം ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 മാർച്ച് 12-ന് ഉദ്ഘാടനം ചെയ്തതാണ് ബംഗളുരു – മൈസൂർ എക്‌സ്പ്രസ്സ് വേ. 8,480 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ് ഈ പദ്ധതി. 58…
-

Fact Check:സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പ്രധാനമന്ത്രി മോദി പരിഗണന പട്ടികയിൽ? വസ്തുത അറിയുക
നൊബേൽ കമ്മിറ്റിയുടെ ഉപനേതാവ് അസ്ലെ ടോജെ സമാധാനത്തിന്റെ നൊബേൽ സമ്മാനത്തിനുള്ള പരിഗണന പട്ടികയിൽ മോദിയുമുണ്ടെന്ന് പ്രഖ്യാപിച്ചു എന്ന “വാർത്ത” ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ചർച്ചയായി. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലേറെ പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ആരാണ് അസ്ലെ ടോജെ? സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവിനെ തിരഞ്ഞെടുക്കുന്ന അഞ്ചംഗ നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ഉപനേതാവാണ് അസ്ലെ ടോജെ. 2024 വരെ അദ്ദേഹം ഈ പദവിയിൽ തുടരുന്നു. ഈ ആഴ്ച ആദ്യം ഇന്ത്യ സെന്റർ ഫൗണ്ടേഷൻ (ഐസിഎഫ്)…
-

Fact Check:ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നോ? ഒരു വസ്തുത അന്വേഷണം
“ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം ജനാബ് അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നുവെന്ന ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.“എവിടെങ്കിലും നടക്കുന്ന ചില സംഭവങ്ങൾ പെരിപ്പിച്ചുകാട്ടി മുതലെടുപ്പ് നടത്തുന്ന ഒരു വിഭാഗം എതിരായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ജനാധിപത്യബോധവും ദേശീയബോധവും ഉള്ളവർ NDA ക്ക് ഒപ്പം.” എന്ന വിവരണത്തോടെയാണ് പ്രചരണം. ഡൽഹി ജുമാമസ്ജിദിലെ ഷാഹി ഇമാം മൗലാന സയ്യിദ് അഹമ്മദ് ബുഖാരി ബിജെപി എംഎൽഎ ഹർഷ് വർദ്ധനൊപ്പം നിൽക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും ബാനർ കെട്ടിയിരിക്കുന്നതും വീഡിയോയിൽ…