Sabloo Thomas
-

Explainer: യുഎഇയിലെ വിസ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ അറിയുക
യുഎഇയിലെ വിസ നിയമത്തിൽ മാറ്റം കേരളത്തിൽ നിന്നുള്ള പ്രവാസികളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. കേരളത്തിൽ നിന്ന് ധാരാളം പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. അവർ അവിടെ നിന്നും അയക്കുന്ന പണം കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ കെട്ടുറപ്പിനെ സഹായിക്കുന്നു. വിസ നിയമത്തിൽ മാറ്റം എമിറേറ്റ്സ് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സെറ്റിൽ ലഭ്യമാണ്. അതിനെ കുറിച്ചുള്ള വാർത്തകൾ മിക്കവാറും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ വിവരിക്കാം. ഹ്രസ്വകാല വിസകൾക്ക് നിയന്ത്രണം യുഎഇയിലെ വിസ നിയമത്തിൽ 2023…
-

Fact Check: മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തുക്കാരെയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനമെന്ന റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡ് വ്യാജമാണ്
”മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തിൽ കഴിവ് തെളിയിച്ച വിദഗ്ധരേയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനം.” സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഒരു പോസ്റ്റിലെ വരികളാണിത്. റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡായിട്ടാണ് ഈ വരികൾ പ്രചരിപ്പിക്കുന്നത്. നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഈ കാർഡ് വൈറലാവുന്നത്. കനത്ത സുരക്ഷയാണ് പൊലീസ് മുഖ്യമന്ത്രിയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുന്ന വഴികളിൽ ഗതാഗതം കർശനമായി…
-

Fact Check:65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ് എന്ന പ്രചരണത്തിന്റെ സത്യാവസ്ഥ
“65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ്” എന്ന പേരിൽ ഒരു പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ kodam_puli_എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യുന്നുണ്ട്. 23,506 ലൈക്ക് ആ പോസ്റ്റിന് ഞങ്ങൾ കാണും വരെ ഉണ്ട്. “65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ്. ക്യാൻസർ ആരോപണം തെളിയിക്കപ്പെടാത്തതിനാലും പണത്തിന്റെ ബലം കൊണ്ടും അത് മാർക്കറ്റിൽ തിരിച്ചെത്തി. ഹെവി ഷുഗർ കണ്ടന്റും പാമോയിൽ ടെക്സ്ട്രോക്സ് പോലെയുള്ള കണ്ടന്റ്‌സും ഇത് കഴിക്കുന്നവരെ ഡയബറ്റിക്, കൊളസ്‌ട്രോൾ രോഗികളാക്കും. Beware…
-

Fact Check:അപൂർണ്ണമായ ഇന്ത്യയുടെ ഭൂപടം കാണിക്കുന്ന ബിബിസി ഫോട്ടോ 2015ൽ നിന്നുള്ളതാണ്
ബിബിസി ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചുവെന്നും അതിൽ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും കാണിച്ചുവെന്നും അവകാശപ്പെടുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചു കൊണ്ടുള്ള ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി വിവാദം ആവുകയും ബിബിസിയ്ക്കെതിരെ ഇൻകം ടാക്സ് റെയ്‌ഡുകൾ നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്. “കേന്ദ്ര സർക്കാർ ഒരു പ്രബന്ധവും എഴുതേണ്ട. താത്വികം മെഴുകി മറിക്കണ്ട. പ്രചണ്ഢ പ്രചരണങ്ങളും നടത്തണ്ട. വായ പോലും തുറക്കണ്ട.…
-

24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്കറെ വിമർശിക്കുന്ന വീഡിയോ എഡിറ്റഡ് ആണ്
24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്കറെ വിമർശിക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ അവതാരകനായ വിനു വി.ജോണിനെയും മാധ്യമ പ്രവര്‍ത്തകനായ റോയ് മാത്യുവിനെയും കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുന്നത് വീഡിയോയിൽ കാണാം. “ഏഷ്യാനെറ്റ് ചർച്ചയിൽ ശ്രീകണ്ഠൻ നായർ എത്തിയപ്പോൾ. കേരള രാഷ്ട്രീയം മൊത്തം ഇവന്മാരുടെ തലയിലൂടെയാണ് പോകുന്നത് എന്നാണ് ഇവന്മാരുടെ വിചാരം. സംഘപരിവാറിന്റെ എച്ചിലും തിന്ന് നാട്ടുകാരെ ഉദ്ബോധിപ്പിക്കാൻ നടക്കുന്ന നാ…കൾ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള…
-

ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യമല്ലിത്
ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “തൃശ്ശൂർ ബെസ്റ്റ് കമ്പനിയിൽ ലൈസൻസും ശമ്പളവും ചോദിച്ചതിന് ഡ്രൈവറെ അവിടത്തെ ജീവിനക്കാർ തല്ലുകയും പിന്നീട് ഡ്രൈവറെ ശമ്പളം കൊടുക്കാതെ പറഞ്ഞു വിടുകയും ചെയ്തു. ഇവരുടെ കമ്പനിയിൽ ഇന്നി മുതൽ ആരും ജോലിക്കി പോവരുത്. പരമാവധി ഈ പോസ്റ്റ് ഷെയർ ചെയ്യുക(sic).” എന്ന അവകാശവാദത്തോടെയാണ് പോസ്റ്റ് ഷെയർ ചെയ്യുന്നത്. “ഈ പാവം മനുഷ്യനെ ക്രൂരമായി മർദ്ദിക്കുന്ന ഇവനെ നിയമത്തിനു മുന്നിൽ എത്തിക്കും വരെ ഷെയർ…
-

Weekly Wrap: മീഡിയവൺ ചാനൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു: കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ
മീഡിയവൺ ചാനൽ പത്താം വാർഷികത്തിന്റെ ഭാഗമായി ഇറക്കിയ കാർഡ് എഡിറ്റ് ചെയ്തു നടത്തുന്ന പ്രചരണം യോഗി ആദിത്യനാഥ് ടിവിയിൽപത്താൻ സിനിമ കാണുന്ന ഒരു വീഡിയോ. സൂര്യന്റെ ഒരു ഭാഗം പൊട്ടി വീണുവെന്ന് മാധ്യമറിപ്പോർട്ടുകൾ. മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു പോകുന്നത് പഠിക്കാൻ മന്ത്രിമാരുടെ സംഘം വിദേശത്തേയ്ക്ക്’ എന്ന മനോരമ ഓൺലൈൻ ന്യൂസ് കാർഡ്. മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനവ്യൂഹം കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞുവെന്ന പ്രചരണം. കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളിൽ പ്രധാനപ്പെട്ടവ ഇവയായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന…
-

കെഎസ്ആര്‍ടിസി ജീവനക്കാര്‍ അല്ല അങ്കമാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹം തടഞ്ഞത്
അങ്കമാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനവ്യൂഹം കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞു എന്ന പേരിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “അങ്കമാലിയില്‍ ഇരട്ട ചങ്കന്റെ വാഹന വ്യൂഹം കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞു? ജനങ്ങള്‍ തെരുവിലിറങ്ങി തുടങ്ങി,” എന്നാണ് പോസ്റ്റ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസിയിൽ ശമ്പളം പലപ്പോഴും മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. അതിനെ തുടർന്ന്,കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. “മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നതിന് ശേഷം ഒരു മാസത്തെയും ശമ്പളം…
-

സൂര്യന്റെ ഒരു ഭാഗം പൊട്ടി വീണോ? വസ്തുത അറിയുക
സൂര്യന്റെ ഒരു ഭാഗം പൊട്ടി വീണുവെന്ന് നിരവധി മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തു.“ഗവേഷകരെ ഞെട്ടിച്ച് സൂര്യനിൽ നിന്ന് പുതിയ വിവരങ്ങൾ പുറത്തു വരുന്നു. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരു ഭാഗം വിഘടിച്ചെന്നും ഉത്തര ധ്രുവത്തിനു ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നുമാണ് ശാസ്ത്ര ലോകം പറയുന്നത്, മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.“അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് ആണ് ഈ പ്രതിഭാസം പകർത്തിയത്. ബഹിരാകാശ ഗവേഷക ഡോ. തമിത സ്കോവ് ഇതിന്റെ ദൃശ്യങ്ങൾ പങ്കു വച്ചു.…
-

രാജസ്ഥാൻ ബഡ്ജറ്റിനെ കുറിച്ച് പ്രചരിക്കുന്ന പോസ്റ്റുകളുടെ സത്യാവസ്ഥ അറിയുക
രാജസ്ഥാൻ ബഡ്ജറ്റിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ‘500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, വൈദ്യുതി തീർത്തും സൗജന്യമാക്കി, ഇൻഷൂറൻസ് 10 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തി’ എന്നിവയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അസംബ്ലിയിൽ അവതരിപ്പിച്ച ബഡ്ജറ്റിലെ പ്രധാന നിർദേശങ്ങൾ എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ പരക്കുന്നത്. കോൺഗ്രസ് അനുഭാവികളും ആം ആദ്മി പാർട്ടി അനുഭാവികളും ഈ പ്രചരണം നടത്തുന്നുണ്ട്. കോൺഗ്രസ് അനുഭാവികൾ അവരുടെ സർക്കാരിന്റെ നേട്ടമായി ഇത് അവതരിപ്പിക്കുമ്പോൾ ആം ആദ്മി…