Sabloo Thomas

  • ‘ടൊയോട്ടയിൽ നിന്ന് നിങ്ങളുടെ സ്വപ്ന കാർ സമ്മാനം’ എന്ന പ്രചരണത്തിന്റെ വസ്തുത അറിയുക


    ‘ടൊയോട്ടയിൽ നിന്ന് നിങ്ങളുടെ സ്വപ്ന കാർ സമ്മാനം’ എന്ന പ്രചരണത്തിന്റെ വസ്തുത അറിയുക

    ടൊയോട്ടയിൽ നിന്ന് നിങ്ങളുടെ സ്വപ്ന കാർ സമ്മാനം’ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. വിവിധ അവകാശവാദങ്ങൾക്കൊപ്പമാണ് പോസ്റ്റ് പല ഐഡികളിൽ നിന്നും ഷെയർ ചെയ്യപ്പെടുന്നത്. “ടൊയോട്ടയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി, ഞങ്ങളുടെ കമ്പനിയായ ടൊയോട്ട ഇന്ന് അത് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പോസ്റ്റ് പങ്കിടുകയും അവരുടെ ഭാഗ്യ നമ്പർ ബോക്‌സ് തിരഞ്ഞെടുക്കുകയും ചെയ്യുന്ന ആർക്കും ഞങ്ങളുടെ കമ്പനി ഔദ്യോഗികമായി 10 കാറുകൾ നൽകും, കാരണം ഞങ്ങളുടെ കാറിന്റെ കീകൾ 10 ബോക്‌സുകളിൽ മാത്രമേയുള്ളൂ. (ഇനി…

  • വിര നശീകരണത്തിന് ഉപയോഗിക്കുന്ന ആല്‍ബന്‍ഡസോള്‍  മരുന്നിനെതിരെയുള്ള പ്രചരണത്തിന്റെ വാസ്തവം അറിയുക 

    വിര നശീകരണത്തിന് ഉപയോഗിക്കുന്ന ആല്‍ബന്‍ഡസോള്‍  മരുന്നിനെതിരെയുള്ള പ്രചരണത്തിന്റെ വാസ്തവം അറിയുക 

    വിര നശീകരണത്തിന് ഉപയോഗിക്കുന്ന ആല്‍ബന്‍ഡസോള്‍ എന്ന മരുന്നിനെതിരെ വ്യാപകമായ പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട് വാട്ട്സ്ആപ്പിൽ ആണ് പ്രധാനമായും പ്രചരണം നടക്കുന്നത്. സര്‍ക്കാരും മരുന്നു കമ്പനിയുമായി നടത്തുന്ന ഇടപാടാണെന്നും  മരുന്നുകൊണ്ട് കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഈ പോസ്റ്റുകൾ പറയുന്നു. “ചെറുതും വലുതുമായ പാർശ്വ ഫലങ്ങളുണ്ടെന്ന് നിർമ്മാതാക്കൾ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ള് മരുന്ന് മിഠായി വിതരണം ചെയ്യുമ്പോലെ കുട്ടികളിൽ പ്രയോഗിക്കുന്നത് ഉചിതമാണോ എന്ന് എല്ലാവരും ചിന്തിക്കുക,” എന്നാണ് പോസ്റ്റുകൾ പറയുന്നത്. ദേശീയ വിര വിമുക്ത ദിനാചാരണത്തോടനുബന്ധിച്ച് ഒന്ന്‌…

  • Weekly Wrap: ഗുജറാത്തിലെ ചോദ്യപേപ്പർ, പട്ടത്തിനോടൊപ്പം പറന്നു പോയ കുട്ടി, നിർമ്മല സീതാരാമൻ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ  

    Weekly Wrap: ഗുജറാത്തിലെ ചോദ്യപേപ്പർ, പട്ടത്തിനോടൊപ്പം പറന്നു പോയ കുട്ടി, നിർമ്മല സീതാരാമൻ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ  

    മഹാത്മ ഗാന്ധിയുടെ മരണത്തെ കുറിച്ച് വിവാദ പരാമർശമുള്ള ഗുജറാത്തിലെ ചോദ്യപേപ്പർ. നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും സ്ത്രീകൾ അക്രമിക്കുന്നു.ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ പിതാവിനെ തന്റെ “ആർഭാടങ്ങളില്ലാത്ത” വീട്ടിൽ വച്ച് കാണുന്നു. വിമാനം തകർന്നതിന്  ശേഷമുള്ള കാഴ്ച. മൂന്നു വയസ്സുള്ള കുട്ടി പട്ടം പറത്തുന്നതിന് ഇടയിൽ പട്ടത്തിനോടൊപ്പം പറന്നു പോയി. കഴിഞ്ഞ ആഴ്ച പ്രചരിച്ച വ്യാജ അവകാശവാദങ്ങളിൽ ചിലതാണിവ.  ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക്…

  • യുഎസിലെ പഴയ ഹെലികോപ്റ്റർ അപകടം ഉക്രെയ്നിൽ  നിന്ന് എന്ന പേരിൽ ഷെയർ ചെയ്യുന്നു 

    യുഎസിലെ പഴയ ഹെലികോപ്റ്റർ അപകടം ഉക്രെയ്നിൽ  നിന്ന് എന്ന പേരിൽ ഷെയർ ചെയ്യുന്നു 

    Claim ഉക്രെയ്ൻ തലസ്ഥാനമായ കീവിന് സമീപം  അടുത്തിടെയുണ്ടായ ഹെലികോപ്റ്റർ അപകടം. ട്വീറ്റിന്റെ ആർക്കൈവ് ചെയ്ത പതിപ്പ് ഇവിടെ കാണാം. Fact വൈറൽ ഫൂട്ടേജിന്റെ കീഫ്രെയിമുകൾ ഉപയോഗിച്ചുള്ള  Google  റിവേഴ്‌സ് ഇമേജ് സെർച്ച്  ഞങ്ങളെ നയിച്ചത് WFAAയുടെ, 2022 മാർച്ച് 26-ന്, ‘റൗലറ്റിലെ ഹെലികോപ്റ്റർ തകരാറിന്റെ  സെൽഫോണിൽ പകർത്തിയ  വീഡിയോ’ എന്ന തലക്കെട്ടിലുള്ള ഒരു YouTube വീഡിയോയിലേക്കാണ്. “വെള്ളിയാഴ്ച രാവിലെ റൗലറ്റിൽ ഹെലികോപ്റ്റർ തകർന്ന് തീപിടിച്ചതിനെ തുടർന്ന് പൈലറ്റ് ഉൾപ്പെടെ രണ്ട് പേർ മരിച്ചു,എന്ന്  ഉദ്യോഗസ്ഥർ പറഞ്ഞു.ഡെക്‌സാം റോഡിന് സമീപമുള്ള ലേക്‌വ്യൂ പാർക്ക്‌വേയുടെ…

  • മഹാത്മ ഗാന്ധിയുടെ മരണത്തെ കുറിച്ച്  വിവാദ പരാമർശമുള്ള ചോദ്യപേപ്പർ 2019ലേത് 

    മഹാത്മ ഗാന്ധിയുടെ മരണത്തെ കുറിച്ച് വിവാദ പരാമർശമുള്ള ചോദ്യപേപ്പർ 2019ലേത് 

    മഹാത്മ ഗാന്ധിയുടെ മരണത്തെ കുറിച്ച് വിവാദ പരാമർശമുള്ള ചോദ്യപേപ്പർ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.” മഹാത്മ ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ,”എന്നൊരു ചോദ്യം ഗുജറാത്തിലെ സുഫലംശാല വികാസ് സങ്കുൽ നടത്തുന്ന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ ഇന്റേണൽ മൂല്യനിർണ്ണയ പരീക്ഷയിൽ ഉന്നയിച്ചുവെന്നാണ്  വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ന്യൂസ്‌പേപ്പർ ക്ലിപ്പിങ്ങ്  കാണുന്നത്, എന്നാൽ അതിൽ ഏത് കാലത്തേതാണ് ഈ ചോദ്യ പേപ്പർ എന്ന് വ്യക്തമാക്കുന്നില്ല.  Insight On Islam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റുകൾ ഞങ്ങൾ കാണുമ്പോൾ അതിന് 37 ഷെയറുകൾ ഉണ്ടായിരുന്നു.  Progressive Minds എന്ന ഐഡിയിൽ നിന്നുള്ള…

  • ജീവനക്കാരോടൊപ്പം ഋഷി സുനകിന്റെ  പൊങ്കൽ ആഘോഷ വീഡിയോയുടെ വസ്തുത അറിയുക

    ജീവനക്കാരോടൊപ്പം ഋഷി സുനകിന്റെ  പൊങ്കൽ ആഘോഷ വീഡിയോയുടെ വസ്തുത അറിയുക

    Claim “ജീവനക്കാരോടൊപ്പം  ഋഷി സുനകിന്റെ  പൊങ്കൽ ആഘോഷം. മുണ്ടുടുത്ത് ഇലയിലെ സദ്യ കഴിച്ച് ആഘോഷമാക്കി സുനകും കൂട്ടാളികളും,” എന്ന് അവകാശപ്പെടുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ. പ്രമുഖ മലയാളം ചാനൽ ആയ ന്യൂസ് 18 കേരളം അടക്കം ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. Fact  ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. പോസ്റ്റിന്റെ  ആധികാരികത പരിശോധിക്കാൻ, ന്യൂസ്‌ചെക്കർ  ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകളാക്കി. ശേഷം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. തമിഴ് കൾച്ചറൽ അസോസിയേഷൻ…

  • പട്ടത്തിനോടൊപ്പം പറന്നു പോയ കുട്ടിയുടെ  വീഡിയോ അഹമ്മദാബാദിൽ നിന്നുള്ളതല്ല

    പട്ടത്തിനോടൊപ്പം പറന്നു പോയ കുട്ടിയുടെ  വീഡിയോ അഹമ്മദാബാദിൽ നിന്നുള്ളതല്ല

    “അഹമ്മദാബാദിൽ മൂന്നു വയസ്സുള്ള കുട്ടി പട്ടം പറത്തുന്നതിന് ഇടയിൽ പട്ടത്തിനോടൊപ്പം പറന്നു പോയി. ഈശ്വരാധീനം കൊണ്ട് സുരക്ഷിതമായി താഴെ എത്തി.” ഇപ്പോൾ വൈറലായിരിക്കുന്ന ഒരു വിഡിയോയോടൊപ്പമുള്ള വിവരണമാണിത്. Bino Peter എന്ന ഐഡിയിൽ നിന്നും 67 പേർ ഞങ്ങളുടെ ശ്രദ്ധയിൽ വരും വരെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. സനൽ കുമാർ എസ്സ് എന്ന ഐഡിയിലെ വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ അത്  35 പേർ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. Vipindas Yakkara  എന്ന ഐഡിയിൽ നിന്നുള്ള വിഡീയോ  ഞങ്ങൾ കാണും വരെ 18 പേർ…

  • നിർമ്മല സീതാരാമൻ തന്റെ പിതാവിനെ കാണുന്ന വിഡീയോയുടെ സത്യാവസ്ഥ അറിയുക 

    നിർമ്മല സീതാരാമൻ തന്റെ പിതാവിനെ കാണുന്ന വിഡീയോയുടെ സത്യാവസ്ഥ അറിയുക 

    ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ പിതാവിനെ തന്റെ “ആർഭാടങ്ങളില്ലാത്ത” വീട്ടിൽ വച്ച് കാണുന്നുവെന്ന് അവകാശപ്പെടുന്ന  ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നുണ്ട്, ധനമന്ത്രി ഒരു വൃദ്ധനുമായി ഇടപഴകുന്നതാണ് വീഡിയോയിൽ ഉള്ളത്. “ഇന്ത്യയുടെ ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവരുടെ പിതാവിനെ കാണാൻ വീട്ടിൽ എത്തിയപ്പോൾ ഒന്ന് ശ്രദ്ധിക്കുക എത്ര ലളിതമായ ജീവിത രീതിയാണ് അവരുടെത്,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം.  സനൽ കുമാർ എസ്സ് എന്ന ഐഡിയിൽ  നിന്നുള്ള വീഡിയോ ഞങ്ങൾ കാണും വരെ  84 പേർ ഷെയർ ചെയ്തിട്ടുണ്ട്.  BJP Anathalavattom എന്ന ഐഡിയിൽ നിന്നും…

  • നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും സ്ത്രീകൾ അക്രമിക്കുന്ന ദൃശ്യമല്ലിത്

    നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും സ്ത്രീകൾ അക്രമിക്കുന്ന ദൃശ്യമല്ലിത്

    ഇരിങ്ങാലക്കുടയിൽ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും സ്ത്രീകൾ അക്രമിക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ചില വീഡിയോകളിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന് അവകാശപ്പെടുമ്പോൾ, മറ്റ് ചിലതിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെന്നും, സിപിഎം നേതാവ് എന്നുമൊക്കെ അവകാശപ്പെടുന്നു. IYC & KSU EDAVA എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണും വരെ 575 പേർ വീണ്ടും ഷെയർ ചെയ്തു. Laiju Areeparambil എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണും വരെ…

  • നേപ്പാൾ വിമാനാപകടത്തിന്റെത്  എന്ന പേരിൽ പങ്കിടുന്നത് പഴയ ചിത്രങ്ങൾ

    നേപ്പാൾ വിമാനാപകടത്തിന്റെത്  എന്ന പേരിൽ പങ്കിടുന്നത് പഴയ ചിത്രങ്ങൾ

    നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് എഴുപതിലധികം പേരുമായി പറന്ന യെതി എയർലൈൻസ് വിമാനം ഞായറാഴ്ച രാവിലെ തകർന്ന് 68 പേർ മരിച്ചു. താമസിയാതെ, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമാനം തകർന്നതിന്  ശേഷമുള്ള കാഴ്ച എന്ന  അവകാശവാദത്തോടെ ചില  ചിത്രങ്ങൾ  പങ്കിട്ടു. വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഒരു ഫോട്ടോയിൽ ഒരു പട്ടാളക്കാരൻ വിമാനത്തിന്റെ തകർന്ന ചിറക്  പരിശോധിക്കുന്നത്  കാണിക്കുന്നു. കൈരളി ന്യൂസ്  അവരുടെ  ഫേസ്ബുക്ക് പേജിൽ കൊടുത്ത വിമാനാപകടത്തെക്കുറിച്ചുള്ള ന്യൂസ്‌കാർഡിൽ ഉപയോഗിച്ചത് ഈ ഒരു പടമാണ്. നേപ്പാളിൽ അടുത്തിടെയുണ്ടായ വിമാന ദുരന്തത്തിന്റെ…