Sabloo Thomas
-

Weekly Wrap: ദീപികയുടെ ഷൂ, സ്വന്തം മകളെ വിവാഹം കഴിച്ച 62 വയസുകാരൻ, പുലി, നാടോടി പെൺകുട്ടി, അൽഗോരിതം:കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ പ്രധാന വ്യാജ പ്രചരണങ്ങൾ
സ്വന്തം മകളെ വിവാഹം കഴിച്ച 62 വയസുകാരൻ.ഫേസ്ബുക്കിന്റെ പുതിയ അൽഗോരിതം. യുവജനോത്സവം കാണുന്ന നാടോടിപെൺകുട്ടി. ശബരിമലയിലെ ഇറങ്ങിയ പുലി. ദീപികയുടെ പുതിയ ഷൂകഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ പ്രധാന വ്യാജ പ്രചരണങ്ങളിൽ ചിലത് ഇവയായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു…
-

ഇന്ത്യയിലെ ജനസംഖ്യ ‘140 കോടി രൂപ’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞോ? സത്യാവസ്ഥ അറിയുക
ഒരു റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഇന്ത്യൻ ജനസംഖ്യയിലെ (അബാദി) “140 കോടി രൂപ” ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അവകാശപ്പെടുന്ന ഒരു വീഡിയോ അടുത്തിടെ വൈറലായിട്ടുണ്ട്. ഭാരത് ജോഡോ യാത്ര പഞ്ചാബിൽ എത്തിയപ്പോഴാണ് ഈ പ്രസംഗം വൈറലാവുന്നത്. Rashtrawadi എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 1.5 k പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് ഞങ്ങൾ കാണും വരെ Vinod Ponnatath എന്ന ഐഡിയിൽ നിന്നും 26 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. വികസനവേദി പെരുങ്കടവിള എന്ന…
-

‘ദീപികയുടെ പുതിയ ഷൂ’ എന്ന അവകാശവാദത്തിന്റെ വസ്തുത അറിയുക
Claim ‘ദീപികയുടെ പുതിയ ഷൂ,’ എന്ന് അവകാശപ്പെടുന്ന പോസ്റ്റ്. ദീപിക പദുക്കോൺ ഒരു ജോടി കാവി ഹീൽസ് ഉള്ള ഷൂ ധരിച്ച ഫോട്ടോയാണ് ഫേസ്ബുക്കിൽ വൈറലാകുന്നത്. പത്താൻ സിനിമയിലെ ദീപികയുടെ ഗാനരംഗത്തിലെ കാവി ബിക്കിനിയ്‌ക്കെതിരെ ചില ഹിന്ദുത്വവാദികൾ രംഗത്ത് വന്നതിനെ തുടർന്നാണ് പോസ്റ്റുകൾ. ഈ നിറമുള്ള ബിക്കിനിയണിഞ്ഞതിലൂടെ അവർ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. Fact ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ, 2019-ലെ Hindustan Times, The Indian Express റിപ്പോർട്ടുകളിൽ ഇതേ പടം കണ്ടു. 2019ലെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് ദീപികയെ ക്ഷണിച്ചിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന നിരവധി…
-

ശബരിമല അരവണ പ്ലാന്റിൽ പുലിയിറങ്ങി എന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക
“ശബരിമല അരവണ പ്ലാന്റിൽ പുലിയിറങ്ങി” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോപ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും,ട്വിറ്ററിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പീച്ചി സംഘി പീച്ചി സംഘി എന്ന പ്രൊഫൈലിൽ നിന്നും 52 പേർ ഞങ്ങൾ കാണും വരെ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. @Ramith18 എന്ന ഐഡിയിൽ നിന്നുമുള്ള ട്വീറ്റിന് 26 റീട്വീറ്റുകളും രണ്ട് ക്വോട്ട് റീട്വീറ്റുകളും ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു. “തമിഴ്‌നാട് ഗൂഡല്ലൂരിലെ ഹോട്ടലിന്റെ അടുക്കളയിൽ…
-

രാഹുൽ ഗാന്ധി നോൺ വെജിറ്റേറിയൻ ഭക്ഷണവും മദ്യവും കഴിക്കുന്നതായി കാണിക്കുന്ന ഫോട്ടോ വ്യാജമാണ്
രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കുന്ന ടേബിളിൽ ഡ്രൈ ഫ്രൂട്ട്‌സ്, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, മദ്യം പോലെ തോന്നിക്കുന്ന ഒരു ഗ്ലാസ്സ് പാനീയം എന്നിവ നിരന്നിരിക്കുന്നത് കാണിക്കുന്ന ഒരു ഫോട്ടോ വൈറലാവുകയാണ്. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര പഞ്ചാബിലൂടെ കടന്നു പോവുന്ന സമയത്താണ് ഈ ഫോട്ടോ പ്രചരിക്കുന്നത്. “പകൽ കാവി, രുദ്രാക്ഷം, പൂജകൾ, രാത്രി ചിക്കൻ ഫ്രൈ, കുമ്പിടിയാ, കുമ്പിടി,” എന്നാണ് പോസ്റ്റിലെ വരികൾ.മലയാളി പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള താരമായ ജഗതി ശ്രീകുമാര്‍, നന്ദനം സിനിമയിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ…
-

‘ഫേസ്ബുക്ക് അൽഗോരിതം 25 ആളുകളെ മാത്രമാണ് പോസ്റ്റുകൾ കാണിക്കുന്നത്’ എന്ന പ്രചരണത്തിന്റെ വസ്തുത അറിയുക
ഫേസ്ബുക്ക് അൽഗോരിതം മാറിയെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. ഇനി മുതൽ നിങ്ങളുടെ എല്ലാ സുഹൃത്തുകൾക്കും പോസ്റ്റ് കാണാൻ കഴിയില്ലെന്നും ആ പോസ്റ്റുകൾ അവകാശപ്പെടുന്നു. “പുതിയ ഫേസ്ബുക്ക് അൽഗോരിതം നിയമങ്ങൾ മറികടന്ന് നമുക്ക് പരസ്പരം ബന്ധപ്പെടാനും തുടർന്ന് സൗഹൃദം കാത്തു സൂക്ഷിക്കാനും സാധ്യമാകുകയുള്ളൂ. (5000നടുത്ത് ഫ്രണ്ട്‌സ് ഉണ്ടെങ്കിലും 100ൽ താഴെ മാത്രമേ ആളുകൾ പോസ്റ്റുകൾ കാണുന്നുള്ളൂ. അതിനെയൊന്നു മറികടക്കാൻ സഹിയിക്കുമല്ലോ.) “ഞാൻ ഫേസ്ബുക്കിൽ നിങ്ങളെ ഫോളോ ചെയ്താൽ, നിങ്ങളുടെ എല്ലാ പോസ്റ്റുകളും എനിക്ക് കാണാനും…
-

പെൺകുട്ടിയുടെ മൃതദേഹം ഉള്ള സ്യൂട്ട്കേസുമായി പിടികൂടിയ ആളുടെ വീഡിയോയ്ക്ക് ലൗ ജിഹാദുമായി ബന്ധമില്ല
പെൺകുട്ടിയുടെ മൃതദേഹം ഉള്ള സ്യൂട്ട്കേസുമായി പിടികൂടിയ ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നുണ്ട്. ഒരു മുസ്ലീം ആൺകുട്ടി തന്റെ ഹിന്ദു പങ്കാളിയെ കൊന്ന് മൃതദേഹം സംസ്കരിക്കാൻ സ്യൂട്ട്കേസിൽ എടുത്ത് വെച്ചുവെന്ന അവകാശവാദത്തോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോ പങ്കിടുന്നു. വീഡിയോയിൽ, ഒരു ആൺകുട്ടി, ഒരു പെൺകുട്ടിയുടെ മൃതദേഹം ഉള്ള ഒരു നീല സ്യൂട്ട്കേസിനടുത്തായി ഇരിക്കുന്നത് കാണാം. സംഭവം ക്യാമറയിൽ പകർത്തിയ ആൾ, “ഈ ആൺകുട്ടി പെൺകുട്ടിയെ കൊന്ന് അവളുടെ ശരീരം സ്യൂട്ട്കേസിൽ തിരുകിയിരിക്കുന്നു,” എന്ന് പറയുന്നതും കേൾക്കാം.…
-

യുവജനോത്സവം കാണുന്ന നാടോടി പെൺകുട്ടി എന്ന പ്രചരണം:വസ്തുത അറിയുക
യുവജനോത്സവം കാണുന്ന നാടോടി പെൺകുട്ടി എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “ഏഷ്യയിലെ ഏറ്റവും വലിയ കലാ മത്സര വേദിക്കരികിൽ വള വിൽക്കുന്ന നോർത്ത് ഇന്ത്യൻ പെൺകുട്ടി,” എന്നാണ് പോസ്റ്റിന്റെ കമന്റ്. കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലാലോത്സവത്തിന്റെ (യുവജനോത്സവം) ഇടയിലാണ് പ്രചരണം. ജനുവരി 7, 2023 ൽ സമാപിച്ച കലോത്സവത്തിൽ കോഴിക്കോട് ജേതാക്കളായിരുന്നു. “ഭാവങ്ങൾ മാറി മറിയുന്ന അവളുടെ മുഖത്ത് ആഗ്രഹങ്ങളുടെ വേലിയേറ്റമുണ്ട്. ഒരിക്കൽ നീയും ഉയരങ്ങളിലെത്തട്ടെ . ജീവിതത്തിൻ്റെ രണ്ട് വ്യത്യസ്ത മുഖങ്ങൾ.ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തുന്നെങ്കിൽ,…
-

62 വയസുള്ള ഒരു ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു: പ്രചരണത്തിന്റെ സത്യാവസ്ഥ അറിയുക
62 വയസ്സുളള ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു എന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. “62 വയസ്സുളള ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു എന്ന ഈ വാർത്ത ഏതെങ്കിലും ചാനലിൽ കണ്ടിരുന്നോ ..? ഇല്ല.. “വിവാഹത്തിന്റെ പേരിൽ 1400 വർഷങ്ങൾക്ക് ഇപ്പുറവും പ്രവാചകനെ ചീത്ത വിളിക്കുന്ന ഏതെങ്കിലും കൃസംഘി അടക്കമുളളവർ ഈ വാർത്തയെ കുറിച്ച് എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞതായി കേട്ടിരുന്നോ.? ഇല്ല. “ഇനി സംഘപരിവാർ എറിഞ്ഞ് കൊടുക്കുന്ന എച്ചില് നക്കി…
-

Weekly Wrap:ഹരിത കർമ്മ സേന, കെ സുരേന്ദ്രൻ, മെസ്സിയും പെലെയും, മെക്ക:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ഹരിത കർമ്മ സേന,കെ സുരേന്ദ്രൻ,ഫുട്ബോൾ താരങ്ങളായ മെസ്സിയും പെലെയും, പുണ്യനഗരമായ മെക്ക കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ചെയ്ത വ്യാജ പ്രചരണങ്ങളുടെ വിഷയങ്ങളിൽ ചിലത് ഇവയായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.