Sabloo Thomas
-

Fact Check: കോൺഗ്രസ് എംഎൽഎയല്ല വോട്ടിംഗ് മെഷീൻ തകർക്കുന്നത്
Claim “കോൺഗ്രസ് എംഎൽഎ വോട്ടിംഗ് മെഷീൻ തകർക്കുന്നു. ഇപ്പോഴേ തൊൽവി ഭയം തുടങ്ങി. ബാക്കി ജൂൺ 4നു ശേഷം അരങ്ങേറും എന്ന് പറയുവാൻ പറഞ്ഞു. എങ്ങനെയുണ്ട്. ഇതാണ് ഇന്നത്തെ കോൺഗ്രസ്. അഹിംസ വാദം ഒക്കെ പൊയ്മുഖം മാത്രം ഫലത്തിൽ മത തീവ്രവാദ സംഘടനയെക്കാൾ ഭീകരം,” എന്ന വിവരണത്തോടെ വീഡിയോയോടൊപ്പമുള്ള ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check: യോഗി ആദിത്യനാഥ് മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ…
-

Fact Check: യോഗി ആദിത്യനാഥ് മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണ്
Claim യോഗി ആദിത്യനാഥ് മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ. Factഫോട്ടോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “ഇതിൽ ആരും വീഴരുത് ഈ സ്നേഹം ജൂൺ 4 വരെ മാത്രം,” എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണുന്ന ദിവസമാണ് ജൂൺ 4. Rubeena Rubi എന്ന ഐഡിയിൽ നിന്നുള്ള ഫോട്ടോ ഞങ്ങൾ കാണുമ്പോൾ അതിന് 63 ഷെയറുകൾ ഉണ്ടായിരുന്നു. ഇവിടെ വായിക്കുക:Fact Check: ഇന്ത്യൻ പതാകയ്ക്ക് മുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്ന…
-

Fact Check: ഇന്ത്യൻ പതാകയ്ക്ക് മുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്ന വീഡിയോ കേരളത്തിൽ നിന്നല്ല
Claimകേരളത്തിൽ ഇന്ത്യൻ പതാകയോട് അനാദരവ് കാണിക്കുന്നത്തിന്റെ വീഡിയോ.Factവൈറൽ വീഡിയോ പഴയതാണ്, പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണത്. തിരക്കേറിയ റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഇന്ത്യയുടെ ത്രിവർണ്ണ പതാകയ്ക്ക് മുകളിലൂടെ നിരവധി വാഹനങ്ങൾ ഓടിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ, സംഭവം നടന്നത് കേരളത്തിലാണെന്ന അവകാശവാദത്തോടെ വൈറലാകുന്നുണ്ട്. “ഈവീഡിയോ കേരളത്തിൽ നിന്ന്. കാണുക, ഇപ്പോൾ തന്നെ ഇത് ലോകമെമ്പാടും ഫോർവേഡ് ചെയ്യുക. 6 മാസം കഴിഞ്ഞ് ഫോർവേഡ് ചെയ്തിട്ട് കാര്യമില്ല, അലസത വിടൂ,” എന്നാണ് പോസ്റ്റിലെ വിവരണം. Aisha Mohamed എന്ന ഐഡിയിൽ പോസ്റ്റ്…
-

Fact Check: ഇത് ഓം പതിപ്പിച്ച 1818 ലെ ബ്രിട്ടീഷ് നാണയമല്ല
Claim: ഓം പതിപ്പിച്ച 1818 ലെ ബ്രിട്ടീഷ് നാണയം. Fact: ഇത് വ്യാജമായി നിർമ്മിച്ചത്. “ഇത് ബ്രിട്ടീഷ് കാലത്തെ ഓം പതിപ്പിച്ച നാണയം,” എന്ന പേരിലൊരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. “ഈ രണ്ടണ ഇവിടത്തെ രാഷ്ട്രീയ നേതാക്കൾ ഒന്ന് കാണട്ടെ,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്. ഒരു താമരയുടെ പടവും ഓം ചിഹ്നവും ഉള്ളതാണ് നാണയം. ‘ടു അണ’ എന്നും ;ഈസ്റ്റ് ഇന്ത്യ’ എന്നും ‘1818’ എന്നും നാണയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: ഡ്യൂപ്ലിക്കേറ്റ് വോട്ടിംഗ് മെഷീൻ…
-

Weekly Wrap: ഹൃദയാഘാതം മാറ്റാൻ ചുമ, കള്ള് ഷാപ്പായി മാറിയ സ്‌കൂൾ, മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും
ഹൃദയാഘാതം മാറ്റാൻ ചുമ ഉപയോഗിച്ച് ചെയ്യുന്ന പ്രഥമ ശുശ്രൂഷയെ കുറിച്ചൊരു പോസ്റ്റ്. കള്ള് ഷാപ്പായി മാറിയ സ്‌കൂൾ എന്ന പേരിലൊരു വീഡിയോ തുടങ്ങിയവയൊക്കെ ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളായിൽ ഉൾപ്പെടുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി…
-

Fact Check: ഡ്യൂപ്ലിക്കേറ്റ് വോട്ടിംഗ് മെഷീൻ ജനങ്ങൾ പിടിക്കുന്ന വീഡിയോ ആണോ ഇത്?
Claim “ഗുജറാത്തിൽ ബിജെപിയുടെ ഡ്യൂപ്ലിക്കേറ്റ് വോട്ടിംഗ് മെഷീൻ ജനങ്ങൾ കയ്യോടെ പൊക്കി,” എന്ന പേരിലൊരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check: സ്വാതി മലിവാളിന്റെ നേരെ നടന്ന അക്രമത്തിന്റെ വീഡിയോ ആണോ ഇത്? Fact വൈറൽ വീഡിയോയുടെ ഒരു കീ ഫ്രെയിം ഉപയോഗിച്ച് തിരഞ്ഞപ്പോൾ, ഈ വീഡിയോ നവ ഭാരത് ടൈംസിന്റെ യൂട്യൂബ് ചാനലിൽ 2022 മാർച്ച് 9 ന് ഈ വീഡിയോയുടെ…
-

Fact Check: സ്വാതി മലിവാളിന്റെ നേരെ നടന്ന അക്രമത്തിന്റെ വീഡിയോ ആണോ ഇത്?
Claim സ്വാതി മലിവാളിന്റെ നേരെ നടന്ന അക്രമത്തിന്റെത് എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. എഎപിയുടെ എംപിയാണ് സ്വാതി മലിവാൾ. “പൊരിഞ്ഞ അടി. അത് എവിടെയാണെന്നോ? സാക്ഷാൽ ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിൽ. ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് സ്വാതി മാലിവാളിന്റെ മുടിയ്ക്കു കുത്തിപിടിച്ച് പഞ്ഞിക്കിടുന്നു. തല്ലുന്നത് കെജ്രിവാളിന്റെ സ്വന്തം പിഎ കേജരിവാളിനെ തിരിച്ച് ജയിലിലോട്ട് കെട്ടിയെടുത്തു കഴിഞ്ഞാൽ ഉടൻതന്നെ മുഖ്യമന്ത്രി കസേര കൈയ്യടക്കാനുള്ള പൊരിഞ്ഞ അടി തുടങ്ങികഴിഞ്ഞു. അത് എല്ലാ മറയും നീക്കി പുറത്തു വരികയാണ്,” എന്ന പേരിലാണ് പോസ്റ്റ്.…
-

Fact Check: തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെടാനാവുമോ?
Claim: തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെടാം. Fact: ഈ അവകാശവാദം തെറ്റാണെന്ന് വിദഗ്ധർ. തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെടാമെന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റായ ഡോക്ടർ അനിൽകുമാറിന്റെ പേരിലാണ് പോസ്റ്റ്. ദീർഘമായ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ പറയുന്നു: “പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെ എത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം…
-

Fact Check: നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തോ?
Claim: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ നശിപ്പിച്ചു. Fact: അന്നത്തെ ഹരിയാന മുഖ്യമന്ത്രി എം എൽ ഖട്ടറിൻ്റെ ഒരു പരിപാടിയിൽ നടന്ന അക്രമം കാണിക്കുന്ന 2021 വീഡിയോ. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നുണ്ട്. “ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ അടിച്ചു പൊളിക്കുന്നു!! ബിജെപിയുടെ ജനദ്രോഹ പ്രവർത്തനങ്ങൾ എക്കാലവും ജനങ്ങൾ…
-

Fact Check: അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ ഷാപ്പ് ആയി മാറിയോ?
Claim: അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ ഷാപ്പ് ആയി മാറി.Fact: കള്ള് ഷാപ്പാക്കിയത് 15 വർഷം മുൻപ് പൂട്ടി പോയ അൺഎയിഡഡ് സ്‌കൂളാണ്. “അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ കള്ള് ഷാപ്പാക്കി മാറി,” എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നുണ്ട്. സ്‌കൂൾ പൂട്ടി പോയതിന് ഇപ്പോഴത്തെ സംസ്‌ഥാന സർക്കാരിനെയും സർക്കാരിന് നേതൃത്വം നൽകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെയെയും കുറ്റപ്പെടുത്തിയാണ് പോസ്റ്റുകൾ. ഇതേ പോസ്റ്റ് വീഡിയോയായും ഫോട്ടോ ആയും പ്രചരിക്കുന്നുണ്ട്. “പള്ളിയല്ല പണിയണം പള്ളിക്കൂടം ആയിരം. ഇപ്പഴാ ആ പാട്ട് ശരിയായത്.…