Sabloo Thomas
-

ലോകകപ്പിൽ പുറത്തായപ്പോൾ ബ്രസീൽ ഫുട്ബോൾ ടീമിന് നേരെ ആരാധകർ മുട്ടയും കല്ലും എറിയുന്നുവന്ന് പേരിൽ പഴയ വീഡിയോ വൈറലാവുന്നു
ലോകകപ്പിൽ പുറത്തായപ്പോൾ ബ്രസീൽ ഫുട്ബോൾ ടീമിന് നേരെ ആരാധകർ മുട്ടയും കല്ലും എറിയുന്നുവന്ന് പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “ബ്രസീൽ ടീമിന് നാട്ടിൽ വമ്പിച്ചസ്വീകരണം നൽകി ചീമുട്ട കൊണ്ട്,” എന്നാണ് വിഡിയോയുടെ വിവരണം. റോഡിന് നടുവിൽ ഒരു പച്ച ബസിന് നേരെ ആളുകൾ കല്ലുകളും മുട്ടകളും എറിയുന്നതാണ് വീഡിയോയിൽ ഉള്ളത്. ഖാലിദ് കെകെ എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 652 പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. DrVarghese Moolan എന്ന ഐഡിയിൽ നിന്നും 46 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.…
-

സുമാത്രയിലെ വെള്ളത്തിനടിയിലെ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു സിമുലേഷൻ വീഡിയോ വൈറലാവുന്നു
Claim ഇന്തോനേഷ്യയിലെ സുമാത്രയിലെ വെള്ളത്തിനടിയിലെ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന വിഡീയോ. വാട്ട്സ്ആപ്പിലാണ് പോസ്റ്റ് പ്രധാനമായും ഷെയർ ചെയ്യപ്പെടുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്റെ ലിങ്ക് ഇവിടെ കാണാം. Fact വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് ഞങ്ങൾ Google റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി.ഇത് 2017 ഒക്ടോബർ 11-നുള്ള Newshub റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു.’കടലിനടിയിലെ അഗ്നിപർവ്വത സ്‌ഫോടനത്താൽ ഓക്ക്‌ലാൻഡ് തുടച്ചുനീക്കപ്പെടുന്നത് കാണുക’…
-

ഭാരത് ജോഡോ യാത്രയിൽ സന്ന്യാസി വേഷം ധരിച്ച രാഹുൽ ഗാന്ധിയുടെ ഫോട്ടോ എഡിറ്റഡ് ആണ്
രാഹുൽ ഗാന്ധി ഒരു സന്ന്യാസി വേഷം ധരിച്ച് റോഡിലൂടെ നടക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട് . മുമ്പ്, ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹിന്ദു മത വസ്ത്രത്തിൽ പ്രാർത്ഥന നടത്തുന്നതായി ഒരു വീഡിയോ പ്രചരിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, ദിഗ് വിജയ് സിങ് എന്നിവരും ഒപ്പമുണ്ട്. മുകളിൽ നിന്നും താഴെ വരെ നീളമുള്ള വെള്ള വസ്ത്രം ധരിച്ച് കഴുത്തിൽ പലതരത്തിലുള്ള മാലകളുമായാണ് രാഹുൽ ഫോട്ടോയിലുള്ളത്. തലയിൽ മുടി കെട്ടി വെച്ചിരിക്കുന്നതും കാണാം. “ജോഡാനന്ദ…
-

‘അരുണാചൽ പ്രദേശിലെ ഗ്രാമത്തിന്റെത്’ എന്ന പേരിൽ വൈറൽ വീഡിയോ യഥാർത്ഥത്തിൽ തെക്കു പടിഞ്ഞാറൻ ചൈനയിലെ സെറ്റിൽമെന്റിൽ നിന്നുള്ളതാണ്
Claim റെയിൽവേയോ റോഡോ ഇല്ലാത്ത അരുണാചൽ പ്രദേശിലെ ഒരു മലയോര പ്രദേശത്തെ ജനങ്ങൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി പോവാൻ ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിൽ സഞ്ചരിക്കുന്നതായി വീഡിയോ കാണിക്കുന്ന വാട്ട്സ്ആപ്പിൽ വൈറലാവുന്ന വീഡിയോ. ചിലർ കുട്ടികളുമായി ചുമന്നുകൊണ്ട്, കുത്തനെയുള്ള ഗോവണിപ്പടി കയറുന്നു. ഗോവണി കയറി മാത്രമേ മാത്രമേ സെറ്റിൽമെന്റിലെത്താൻ കഴിയൂവെന്ന് വിഡീയോ കാണിക്കുന്നു. “റെയിൽവേ ഇല്ല, റോഡില്ല…! അരുണാചൽ പ്രദേശിലെ ഒരു ഗ്രാമം..! ആളുകൾ ഇപ്പോഴും അവരുടെ ജോലി കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് കാണുക,” എന്നാണ് വീഡിയോ പറയുന്നത്. Fact …
-

Weekly Wrap: വൃക്കദാനം,EctoLife facility,ആം ആദ്മി പാര്‍ട്ടി,ബ്രോയ്‌ലർ കോഴി,1950ലെ ഇന്ത്യൻ ഫുട്ബോൾ ടീം: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
1950ലെ ഇന്ത്യൻ ഫുട്ബോൾ ടീം, വൃക്കദാനം,EctoLife facility,ആം ആദ്മി പാര്‍ട്ടി,ബ്രോയ്‌ലർ കോഴി, ഇവയെല്ലാം ഈ ആഴ്ചയിൽ സമൂഹ മാധ്യമ പ്രചരണങ്ങളിൽ പ്രധാനപ്പെട്ടവ ആയിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
-

EctoLife facility എന്ന കൃത്രിമ ഗർഭപാത്രത്തെ കുറിച്ചുള്ള വീഡിയോയുടെ യാഥാർഥ്യം അറിയൂ
ഒരു വര്‍ഷം 30,0000 കുഞ്ഞുങ്ങളെ ഒരേസമയം ഉത്പാദിപ്പിക്കാൻ കഴിയുന്ന EctoLife facilityയെന്ന കൃത്രിമ ഗർഭപാത്രത്തെ കുറിച്ചുള്ള ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഐവിഎഫ് വഴിയും സറഗേറ്റ് അമ്മമാർ വഴിയും ഉള്ള കൃത്രിമ ഗർഭധാരണവും കഴിഞ്ഞുള്ള ഘട്ടത്തിലെ ശാസ്ത്ര വികാസമാണ് അത് സൂചിപ്പിക്കുന്നത്. “ആയിരക്കണക്കിന് കോഴിമുട്ട ഇൻകുബേറ്ററിൽ വെച്ച് വിരിയിച്ച് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതുപോലെ, ഗർഭപാത്രം ഇല്ലാതെ ലബോറട്ടറിയിൽ വെച്ച് മനുഷ്യകുഞ്ഞുങ്ങളെ ജനിപ്പിക്കുന്നു. അച്ഛന്റെയും അമ്മയുടെയും ബീജംങ്ങൾ സംയോജിപ്പിച്ച് ലബോറട്ടറിയിലെ പ്രേത്യേക അറയിൽ നിക്ഷേപിച്ച് വളർത്തുന്നു. ഭ്രൂണത്തിന്റെ ഓരോ ഘട്ടത്തിലെ വളർച്ചയും രേഖപ്പെടുത്താൻ…
-

അരവിന്ദ് കെജ്‌രിവാൾ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം 2011 ലേത്
ആം ആദ്മി പാര്‍ട്ടിയുടെ നേതാവായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ വ്യാപകമായി ഷെയറ് ചെയ്യപ്പെടുന്നു. എൽ.കെ അദ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, എം.എം ജോഷി, രാജ്‌നാഥ് സിംഗ്, മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നീ ബിജെപി നേതാക്കളും കിരണ്‍ ബേദി, അന്നാ ഹസാരെ, അരവിന്ദ് കെജ്‌രിവാൾ എന്നിവരും പങ്കെടുക്കുന്ന മീറ്റിംഗ് ആണ് ചിത്രത്തിൽ. അതിനൊപ്പം ബാബ രാംദേവിനൊപ്പം കെജ്‌രിവാൾ നിൽക്കുന്ന മറ്റൊരു ഫോട്ടോയും പോസ്റ്റിലുണ്ട്. “ഇനിയും ഇവനെ മനസിലാക്കാത്തവർക്ക് വേണ്ടി” എന്ന വാചകം ഫോട്ടോയിൽ സൂപ്പർഇമ്പോസ് ചെയ്‌തിട്ടുണ്ട്. “ഇവനാണ് യഥാർത്ഥ…
-

ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ പണമില്ലാതെ 1950 ലോകകപ്പ് ഫുട്ബോളിൽ നിന്നും പിന്മാറേണ്ടി വന്നോ? യാഥാർഥ്യം അറിയുക
“ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റു തന്റെ നായയെയും കൊണ്ട് പ്രത്യേക വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ പണമില്ലാതെ ലോകകപ്പ് ഫുട്ബോളിൽ നിന്നും പിന്മാറേണ്ടി വന്ന ദയനീയ ചരിത്രം,”എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “1948 ലണ്ടൻ ഒളിമ്പിക്സ് കളിച്ചിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ മതിയായ പണമില്ലാതെ ലോകകപ്പിൽ നിന്നും പിന്മാറേണ്ടി വന്നു. ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ മൗനം പാലിച്ചു. ഈ പ്രവർത്തനങ്ങളെല്ലാം അന്ന് സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്,”…
-

‘അപകടത്തിൽ മരിച്ച സുധീറിന്‍റെയും ഭാര്യയുടെയും വൃക്കകൾ ദാനം ചെയ്യുന്നുവെന്ന,’ പോസ്റ്റ് വ്യാജമാണ്
അപകടത്തിൽ മരിച്ച ഭാര്യയുടെയും ഭർത്താവിന്റെയും വൃക്കകൾ ദാനം ചെയ്യുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.”പ്രിയരേ, 4 വൃക്കകൾ ലഭ്യമാണ്. ഇന്നലെ അപകടത്തിൽപ്പെട്ട ഞങ്ങളുടെ സുഹൃത്ത് ശ്രീ സുധീറിന്റെയും ഭാര്യയുടെയും (എന്റെ സുഹൃത്തിന്റെ സേവന സഹപ്രവർത്തകർ) മരണത്തെത്തുടർന്ന്, ഡോക്ടർമാർ അവരെ മസ്തിഷ്ക മരണം പ്രഖ്യാപിച്ചു. മിസ്റ്റർ സുധീർ B+ ആണ്, ഭാര്യ O+ ആണ്. അവന്റെ കുടുംബം മനുഷ്യരാശിക്ക് വേണ്ടി വൃക്കകൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു .പ്ലീസ് സർക്കുലേറ്റ് ചെയ്യുക. 9837285283 എന്ന നമ്പറിൽ ബന്ധപ്പെടുക. 9581544124,…
-

ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന് RCC കണ്ടെത്തിയോ? പ്രചരണത്തിന്റെ വാസ്തവം അറിയുക
ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന് RCC (Regional Cancer Centre)യുടെ റിസർച്ച് വിഭാഗം കണ്ടെത്തി എന്ന് പറയുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. തിരുവനന്തപുരം RCC യുടെ റിസർച്ച് വിഭാഗം ഏറ്റവും അവസാനമായി പുറത്തിറക്കിയ കണക്കുകളും നിർദേശങ്ങളും എന്ന തലക്കെട്ടിലാണ് ഈ പോസ്റ്റ് വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ഷെയർ ചെയ്യപ്പെടുന്നത്. “ക്യാൻസർ ചികിത്സക്ക് എത്തിയവരിൽ ക്രിസ്ത്യാനികൾ 34%പേർ,മുസ്ലിം വിഭാഗം 30% പേർ,മറ്റുവിഭാഗങ്ങൾ 36% പേർ എന്നാണ് പോസ്റ്റ് പറയുന്നത്.ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളിൽ മാംസത്തിന്റെ ഉപയോഗം വളരെ കൂടുതൽ ആയതിനാൽ ആണ്…