Sabloo Thomas
-

ശബരിമല സീസണിൽ റെയിൽവേ പ്രഖ്യാപിച്ച സ്‌പെഷ്യൽ ട്രെയിനുകളിൽ അധിക നിരക്ക്: പ്രചരണത്തിന്റെ വാസ്തവം അറിയുക
ശബരിമല സീസണിൽ റെയിൽവേ പ്രഖ്യാപിച്ച സ്‌പെഷ്യൽ ട്രെയിനുകളിൽ അധിക നിരക്ക് എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “ശബരിമല സീസണിൽ റെയിൽവേ പ്രഖ്യാപിച്ച ട്രെയിനുകളിൽ അധികനിരക്ക്. ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ് കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. പലതും ഓടി ത്തുടങ്ങി. ജനുവരി പകുതിവരെ ഇവ സർവീസ് നടത്തും. സ്ലീപ്പർ ക്ലാസിന് 30 ശതമാനംവരെയും എസി കോച്ചുകൾക്ക് 20 ശതമാനംവരെയുമാണ് വർധന. തൽക്കാൽ ടിക്കറ്റുകളിൽ നിരക്ക് പിന്നെയും കൂടും. ജനറൽ ക്ലാസിലും വർധനയുണ്ട്. അതേസമയം, ആവശ്യത്തിനുള്ള ട്രെയിനുകൾ ഇപ്പോഴുമില്ല. പ്രതിവാര…
-

തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായുള്ള മനോരമ ഓൺലൈനിന്റെ സ്ക്രീൻ ഷോട്ട് വ്യാജം
തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായി കാട്ടി മനോരമ ഓൺലൈനിന്റേതെന്ന പേരിൽ വാർത്തയുടെ സ്ക്രീൻ ഷോട്ട് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. നവംബർ 20,2020ലെ വാർത്തയുടെ സ്ക്രീൻ ഷോട്ടാണ് പ്രചരിക്കുന്നത്. വാട്ട്സാപ്പിലെ പോലെ സജീവമല്ലെങ്കിലും ഫേസ്ബുക്കിലും ഇത് പ്രചരിക്കുന്നുണ്ട്. ഇതിനെ ആധാരമാക്കിയാണ് ഈ പ്രചരണം.ഇന്ത്യയിലെ പ്രശസ്ത ലിംഗസമത്വ പ്രവർത്തകയും ഭൂമാത റാൻ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്ന സംഘടനയുടെ സ്ഥാപക നേതാവുമായ ത്രിപ്തി ദേശായി . യുവതികളുടെ ശബരിമല…
-

സ്റ്റേഡിയത്തിലേക്ക് ഫുട്‌ബോളുമായി ഡ്രോണിൽ ഒരാൾ വരുന്ന വീഡിയോ ഖത്തർ ഫിഫ ലോകകപ്പ് 2022ലേതല്ല
സ്റ്റേഡിയത്തിലേക്ക് ഫുട്‌ബോളുമായി ഡ്രോണിൽ ഒരാൾ വരുന്ന വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. സൗദി അറേബ്യയുടെ പതാക കൈയ്യിലുള്ള ഒരു വ്യക്തി ഡ്രോണിൽ സ്റ്റേഡിയത്തിലേക്ക് വന്നിറങ്ങുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. തുടർന്ന് അയാൾ ഫുട്‌ബോൾ റഫറിയുടെ കൈയ്യിൽ കൊടുക്കുന്ന ദൃശ്യവും വീഡിയോയിൽ ഉണ്ട്. ”ഗ്രൗണ്ടിൽ പറന്നുവന്ന് കളിക്കേണ്ട പന്തുമായി സൗദി പൗരൻ!,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം. ഈ ദൃശ്യം എവിടെ നിന്നുള്ളതാണ് എന്നോ എന്ന് ഉള്ളതാണ് എന്നോ വിവരണത്തിൽ ഒന്നും പറയുന്നില്ല. അത് കൊണ്ട് വീഡിയോ ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിൽ നിന്നാണ് എന്ന് സംശയിക്കാൻ…
-

വാങ്ങാൻ പൈസയില്ലാത്തത് കൊണ്ട് ഷൂസില്ലാതെ ഓടി കായിക താരത്തിന്റെ കാൽ പൊള്ളിയിളകി എന്ന പ്രചാരണത്തിന്റെ വാസ്തവം അറിയുക
Claim വാങ്ങാൻ പൈസയില്ലാത്തത് കൊണ്ട് ഷൂസില്ലാതെ ഓടി കായിക താരത്തിന്റെ കാൽ പൊള്ളിയിളകി എന്ന പേരിൽ ഒരു പോസ്റ്റ്. Fact ഞങ്ങൾ ഷൂസില്ലാതെ ഓടി കായിക താരത്തിന്റെ കാൽ പൊള്ളിയിളകി എന്ന് കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ നവംബർ 23,2022 ൽ മനോരമ ഓൺലൈൻ കൊടുത്ത ഈ പെൺകുട്ടിയുടെ ഇന്റർവ്യൂ കിട്ടി. അതിൽ പെൺകുട്ടി പറയുന്നതിന്റെ ചുരുക്കം ഇങ്ങനെയാണ്: “ഞാൻ പ്രിയ മേരി ഏബ്രഹാം. മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി…
-

ഖുറാൻ പാരായണത്തിന്റെ വീഡിയോ ഫിഫ ലോകകപ്പ് 2022 ഉദ്ഘാടനത്തിന്റെതല്ല
2022 ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ഉദ്‌ഘാടന ചടങ്ങിലേത് എന്ന അവകാശവാദത്തോടെ ഖുറാൻ പാരായണത്തിന്റെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ഫേസ്ബുക്ക് പോസ്റ്റ് കൂടാതെ റീൽസ് ആയും ഇത് ഷെയർ ചെയ്യപ്പെടുന്നുണ്ട്. പോരെങ്കിൽ വീഡിയോ അല്ലാതെ ഇതിലെ ഒരു ദൃശ്യത്തിന്റെ ഫോട്ടോയായും പ്രചരിക്കുന്നുണ്ട്.”അൽ_ബൈത് സ്റ്റേഡിയത്തിൽ വേൾഡ്കപ്പ് ഉദ്ഘാടനം ചെയ്യുന്നത് ഖുർആനിലെ സൂറത്ത് അർ റഹ്മാൻ പരായണം ചെയ്തുകൊണ്ടായിരുന്നു.ഇസ്ലാഫോബിയ സൃഷ്ടിച്ച് മുസ്ലീങ്ങളെ ഭീകരന്മാരായി ചിത്രീകരിക്കുന്ന കാലത്ത് ലോകം മുഴുവൻ ഒരൊറ്റ രാജ്യത്തെ കണ്ണുംനട്ട് നോക്കിയിരിക്കുമ്പോൾ അവരോട് കാരുണ്യമാണ് ഇസ്ലാം എന്ന്…
-

മന്ത്രി വിഎന്‍ വാസവന്‍ ആർഎസ്എസ് പോഷക സംഘടനയുടെ പരിപാടി ഉദ്ഘാടനം ചെയ്തോ? പ്രചാരണത്തിന്റെ വസ്തുത പരിശോധിക്കുന്നു
സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍ ആർഎസ്എസ് പോഷക സംഘടനയായ സേവാഭാരതിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ”വാസവൻ സഖാവിന് പകരം ഏതെങ്കിലും കോൺഗ്രസ് നേതാവ് ആയിരുന്നേൽ കമ്മികളുടെ വക ആഘോഷം ആയിരുന്നേനെ. ഇതിപ്പോ ഒരു സഖാവിനും ഒരു പരാതിയുമില്ല പരിഭവവുമില്ല. ഇതാണ് പറയുന്നത്. ചെലോര്ത് റെഡ്യാവും, ചെലോല്‍ത് റെഡ്യാവൂല. അല്ലേ കമ്മികളെ,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റ്. കോട്ടയത്ത് ആർഎസ്എസ് പോഷക സംഘടനയായ സേവാഭാരതിയുടെ അയ്യപ്പ സേവാ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച സംഘപുത്രന്റെ പേര്…
-

നടരാജ് പെൻസിൽ പാക്കിംഗ് ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ്
നടരാജ് പെൻസിൽ പാക്കിംഗ് ജോലി വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ”നടരാജ് പെൻസിൽ പാക്കിംഗ് ജോലി, വീട്ടിൽ നിന്ന് ജോലി. പാർട്ട്ടൈം ജോലി. ശമ്പളം 30000 മാസം. ജോലിക്ക് സ്ത്രീയുടെയും പുരുഷന്റെയും അടിയന്തിര ആവശ്യം. എന്റെ കോൺടാക്റ്റ് നമ്പറും വാട്ട്‌സ്ആപ്പ് നമ്പറും മാത്രം.” എന്നാണ് പോസ്റ്റുകൾ പറയുന്നത്. പല പോസ്റ്റുകളിലും പല നമ്പറുകൾ ആണ് കോൺടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. Firosh Babu എന്ന ഐഡി Kairali Kudumbasree എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അറിയിപ്പിന് ഞങ്ങൾ കാണും…
-

പോർച്ചുഗലിന്റെ പതാക കീറിയതിന് കേരളത്തിലെ റൊണാൾഡോ ആരാധകർ ബിജെപി പ്രവർത്തകനെ മർദ്ദിച്ചോ? വൈറലായ ചിത്രത്തിന് പിന്നിലെ വാസ്തവം അറിയുക
തലയിലും കൈയിലും ബാൻഡേജുമായി നിൽക്കുന്ന ഒരാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രാജ്യമായ പോർച്ചുഗലിന്റെ പതാക എസ്‌ഡിപിഐയുടേതാണെന്ന് കരുതി കീറിക്കളഞ്ഞ ബിജെപി പ്രവർത്തകന്റെതാണ് ചിത്രമെന്നാണ് അവകാശവാദം. അതിന് ശേഷം കേരളത്തിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർ അയാളെ മർദ്ദിച്ചുവെന്ന് ചിത്രതിനൊപ്പം ഉള്ള വിവരണം പറയുന്നു. നിരവധി പേർ ഇത് പങ്കിട്ടിട്ടുണ്ട് . അത് ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം. ലോകം മുഴുവനും ശ്രദ്ധിച്ച കേരളത്തിലെ ആരാധകരുടെ ആവേശ പ്രകടനങ്ങൾക്കിടയിൽ ഖത്തറിൽ ഫിഫ ലോകകപ്പ് നവംബർ 16 ന് ആരംഭിച്ച…
-

ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോകുമ്പോൾ ഉള്ളതിനേക്കാൾ 39 രൂപ അധികം തിരിച്ച് വരുമ്പോൾ കെഎസ്ആർടിസി ഈടാക്കുന്നു എന്ന പോസ്റ്റിന്റെ വാസ്തവം
ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോകുമ്പോൾ ഉള്ളതിനേക്കാൾ 39 രൂപ അധികം കെഎസ്ആർടിസി ഈടാക്കുന്നു എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ”ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോകുമ്പോൾ 141 രൂപ. തിരിച്ച് പമ്പയിൽ നിന്ന് ചെങ്ങന്നൂരുക്ക് 180 രൂപ KSRTC വാങ്ങുന്നു. 39 രൂപ അധികം. ഇതെന്താ പോകുമ്പോൾ 141 ആണല്ലോ കൊടുത്തത് എന്ന് ചോദിച്ചപ്പോൾ പറയുകയാണത്രേ അവരോട് പമ്പയിൽ നിന്ന് പോകുമ്പോൾ ഇങ്ങനെ വാങ്ങണം എന്ന നിർദ്ദേശം ഉണ്ടന്ന്,” എന്നാണ് പോസ്റ്റുകൾ അവകാശപ്പെടുന്നത്. ശബരിമലയിലെ മണ്ഡലകാലം ആരംഭിച്ചത് മുതലാണ്…
-

Weekly Wrap:ശിശു ദിനം മുതൽ മോട്ടോർ വാഹന നിയമം വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ
ജവഹർലാൽ നെഹ്റു സ്ത്രീകളുമായി നിൽക്കുന്ന ചില ചിത്രങ്ങൾ നവംബർ 14 ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ശിശു ദിനം ആഘോഷിക്കുന്നതിനെതിരെ തെറ്റിദ്ധരിപ്പിക്കും വിധം ഷെയർ ചെയ്യപ്പെട്ടു.ശിശു ദിനം ആഘോഷിക്കാൻ മറ്റൊരു ദിവസം കണ്ടെത്തണം എന്നും അദ്ദേഹത്തിന്റെ ജന്മ ദിനം അതിന് കൊള്ളില്ലെന്നുമായിരുന്നു പോസ്റ്റുകളുടെ വിവക്ഷ. ‘കേദാർനാഥിൽ മൈനസ് 3 ഡിഗ്രി സെന്റിഗ്രേഡിൽ തപസ്സനുഷ്ഠിക്കുന്ന ശിവ യോഗി,’ എന്ന പേരിലൊരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.രാജ്ഭവന്റെ സംരക്ഷണത്തിനായി കേന്ദ്ര സേന എന്ന പേരിലും ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത …