Sabloo Thomas
-

പള്ളികളിൽ നിന്നും പിടിച്ചെടുത്ത ആയുധ ശേഖരം അല്ല ഇത്
Claim പള്ളികളിൽ നിന്നും പിടിച്ചെടുത്ത ആയുധം എന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോ. പോപ്പുലർ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു, കേന്ദ്ര സർക്കാർ. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രചരണം. Fact പോസ്റ്റിലെ പടം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ Gujarat Headline എന്ന ഓൺലൈൻ മാധ്യമത്തിൽ ഇതേ ആയുധങ്ങളുടെ ചിത്രം കൊടുത്തിരിക്കുന്നത് കണ്ടു. മാർച്ച് 5, 2016 ലെ വാർത്ത പറയുന്നത്,”ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്ന് ഒരു കടയിൽ നിന്ന് പിടികൂടിയ ആയുധ…
-

സിപിഎം നേതാവ് ചിന്ത ജെറോം ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചോ? വസ്തുതാന്വേഷണം
Claim സിപിഎം നേതാവും കേരളാ സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേഴ്സണുമായ ചിന്ത ജെറോം ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചുവെന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. രണ്ടു ഫോട്ടോകൾക്ക് ഒപ്പമാണ് പോസ്റ്റ്. “ഇന്ന് വണ്ടൂരിൽ നടന്ന ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യമാണം Dr. Chintha Jerome കൂലിയും വേലയും ഇല്ലാത്ത ഇവൾക്ക് എന്തിനാണ് നമ്മുടെ ഇടതുസർക്കാർ ശമ്പളം കൊടുക്കുന്നത് പ്രതിഷേധിക്കുക,” എന്നാണ് പോസ്റ്റ്. Fact രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് (സെപ്റ്റംബർ…
-

ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സിപിഎം നേതാവ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് :വസ്തുത എന്ത്?
ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സിപിഎം നേതാവ് എന്ന പേരിൽ രണ്ടു ഫോട്ടോകൾ ചേർത്ത് ഒരു കൊളാഷ് രൂപത്തിലെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ”മലപ്പുറത്ത് പൊറോട്ട അടിക്കുന്നത് ബംഗാളിൽ നിന്നുള്ള സി പി എം ഏരിയ സെക്രട്ടറിയായത് കൊണ്ട്, കുഴിമന്തിയാണ് നല്ലത്,” എന്ന പേരിലാണ് ഫോട്ടോ പ്രചരിക്കുന്നത്. ആദ്യത്തെ ചിത്രത്തിൽ പാർട്ടി നേതാക്കൾക്ക് ഒപ്പം നിൽക്കുന്ന ഒരാളുടെ പടത്തിനു ചുറ്റും വട്ടം വരച്ചിട്ടുണ്ട്. അതിന് താഴെ, പൊറോട്ട ഉണ്ടാക്കുന്ന ഒരാളുടെ പടം ഉണ്ട്. അതിനൊപ്പം ആദ്യത്തെ ചിത്രത്തിൽ…
-

ടോൾ പ്ലാസയിൽ നിന്നുള്ള വൈറൽ വീഡിയോ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കേരളത്തിൽ നിന്നുള്ളതല്ല
കേരളത്തിലെ ടോൾ പ്ലാസയിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ സംഭവിച്ചതാണ് എന്ന രീതിയിൽ ഒരു വിഡിയോ വൈറലാവുന്നുണ്ട്. “ഹർത്താലിന് കട അടയ്ക്കാത്തതിന് മുഖത്തടിച്ച പോപ്പുലർ ഫ്രണ്ടുകാരനെ തിരിച്ചടിച്ച് യുവതി.” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. Bhavan KM എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 320 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു. ഞങ്ങൾ കാണുമ്പോൾ, M SHIJU എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 43 ഷെയറുകൾ ഉണ്ടായിരുന്നു. Kollayil News എന്ന യൂട്യൂബ് ചാനലും ഇതേ വിവരണത്തോടെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. @KPNarayanan1 എന്ന…
-

കോട്ടക്കൽ ആര്യ വൈദ്യശാലയിൽ സൗജന്യ റേഡിയേഷൻ ചികിത്സ എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജം
കോട്ടക്കൽ ആര്യ വൈദ്യശാലയിൽ സൗജന്യ റേഡിയേഷൻ ചികിത്സ എന്ന പേരിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. ”ശ്രദ്ധിക്കുക. കോട്ടക്കൽ ആര്യവൈദ്യശാലയുടെ കീഴിൽ എല്ലാവിധ ക്യാൻസർ രോഗമുള്ളവർക്കും രൂപയില്ലാതെ ചികിത്സയും മരുന്നും റേഡിയേഷനും കൊടുക്കുന്നു. പദ്മശ്രീ ഡോ:പി കെ വാര്യർ നേരിട്ട് രോഗിയെ കണ്ട് രോഗിയുടെ മൊത്തം ചിലവും ഏറ്റെടുത്ത് നടത്തുന്നു.ഈ വിവരം എല്ലാവരെയും അറിയിക്കുക. ബുക്കിങ്:0483 280669. കിഡ്‌നി മാറ്റി വെച്ച ആളുകൾ കഴിക്കുന്ന Azoran 50 Mയും, Takfa. .05 Mg, medicineയും ആവശ്യം ഉള്ളവർ ഈ…
-

ചൂടുള്ള പൈനാപ്പിൾ വെള്ളം ക്യാൻസർ ഭേദമാക്കില്ല, വൈറലാവുന്ന അവകാശവാദം തെറ്റാണ്
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ പങ്കജ് മേനോൻ ആണ്. അത് ഇവിടെ വായിക്കാം.) ശാസ്ത്ര സമൂഹം ക്യാൻസറിനുള്ള പ്രതിവിധി തേടിയുള്ള ഗവേഷണം തുടരുമ്പോൾ,ചൂടുള്ള പൈനാപ്പിൾ വെള്ളം ക്യാൻസറിനെ പരാജയപ്പെടുത്തും എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്പ്‌ലൈനിൽ (+91 9999499044) ഈ പോസ്റ്റിൽ പറയുന്ന വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഒരു സന്ദേശം ലഭിച്ചു. ഐസിബിഎസ് ജനറൽ ഹോസ്പിറ്റൽ പ്രൊഫസർ പ്രൊഫസർ ഡോ.…
-

എം വിൻസെന്റ് എംഎൽഎ പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ പിന്തുണച്ചു എന്ന പേരിൽ പ്രചരിക്കുന്ന പടം 2019ലേത്
Claim എം വിൻസെന്റ് എംഎൽഎ പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ പിന്തുണച്ചുവെന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Fact പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യിലെ പ്രധാന അംഗങ്ങളുടെ വീടിലും പിഎഫ്ഐയുടെ ഓഫീസിലും പുലർച്ചയ്ക്ക് മുമ്പ് നടന്ന റെയ്‌ഡുകളെയും തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ വ്യാഴാഴ്ച എൻഐഎ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെയും തുടർന്ന്, സെപ്തംബർ 23 (വെള്ളിയാഴ്ച) അവർ കേരളത്തിൽ അടച്ചിടാൻ ആഹ്വാനം ചെയ്തു. അന്ന് ഭാരത് ജോഡോ യാത്ര നിർത്തിവെച്ചുവെന്ന പേരിൽ ഒരു പ്രചരണം നടന്നിരുന്നു. അത് ഞങ്ങൾ…
-

Weekly Wrap :ട്രായിയുടെ ഉത്തരവ് മുതൽ ഭാരത് ജോഡോ യാത്ര വരെ:കഴിഞ്ഞ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ കിഡ്നി വിൽക്കുന്ന യുപിക്കാരായ സ്വാമിമാർ പിടിക്കപ്പെട്ടു. കേരളത്തിൽ പിഎഫ്ഐ ഹർത്താലിന്റെ അന്ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിർത്തിവെച്ചു. 28 ദിവസം കാലാവധിയുളള പ്ലാനുകളെല്ലാം അവസാനിപ്പിക്കാൻ ട്രായിയുടെ ഉത്തരവ്. ഹോം അഫയേഴ്‌സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ്. കഴിഞ്ഞ ആഴ്ച വൈറലായ സമൂഹ മാധ്യമ പ്രചരണങ്ങളിൽ ചിലതാണ് മുകളിൽ ചേർത്തിരിക്കുന്നത്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി…
-

കേരളത്തിൽ പിഎഫ്ഐ ഹർത്താലിന്റെ അന്ന് ഭാരത് ജോഡോ യാത്ര നിർത്തിവെച്ചോ? വസ്തുത അറിയാം
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.) കേരളത്തിൽ പിഎഫ്ഐ ഹർത്താലിന്റെ അന്ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിർത്തിവെച്ചുവെന്ന ഒരു പ്രചരണം വിവിധ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യിലെ പ്രധാന അംഗങ്ങളുടെ വീടിലും പിഎഫ്ഐയുടെ ഓഫീസിലും പുലർച്ചയ്ക്ക് മുമ്പ് നടന്ന റെയ്‌ഡുകളെയും തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ വ്യാഴാഴ്ച എൻഐഎ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെയും തുടർന്ന്, സെപ്തംബർ 23 (വെള്ളിയാഴ്ച)…
-

കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ കിഡ്നി വിൽക്കുന്ന യുപിക്കാരായ സ്വാമിമാർ പിടിക്കപ്പെട്ടെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ സൗരഭ് പാണ്ഡേയാണ്. അത് ഇവിടെ വായിക്കാം.) “കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപെടുത്തി കിഡ്‌നി ലിവർ മറ്റു സ്പാർട്സ് എടുത്ത് വില്പന ചെയ്യുന്ന യുപിക്കാരായ ഭഗ്വധാരികളായ സ്വാമിമാർ ഇന്ത്യയിലെ പലഭാഗത്തും ചുറ്റി കറങ്ങുന്നുണ്ട്,” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. കിഡ്‌നിക്കായി കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന 28 സാധുക്കളെ വാരാണസിയിൽ പോലീസ് അറസ്റ്റ് ചെയ്തു എന്ന അവകാശവാദത്തോടെ ഈ പോസ്റ്റുകൾ ഹിന്ദിയിലും ഇംഗ്ലീഷിലും മുൻപ് പ്രചരിച്ചിരുന്നു. CK Media…