Sabloo Thomas
-

കർണാടകത്തിൽ കോളേജ് വിദ്യാർഥികൾ മദ്യപിക്കുന്ന വീഡിയോ കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ ഷെയർ ചെയ്യുന്നു
കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയപ്പെടുന്നുണ്ട്. കേരള പോലീസ് കൊടുത്ത ഒരു അറിയിപ്പ് എന്ന രീതിയിലാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. ”രക്ഷിതാക്കൾ ജാഗ്രത പാലിക്കുക.കാസർഗോഡ്, കാഞ്ഞങ്ങാട്, കണ്ണൂർ കൂത്തുപറമ്പ്, തുടങ്ങി പല ബസ് സ്റ്റാൻഡിലും നിങ്ങളുടെ മക്കളെ കാത്ത് ലഹരി മാഫിയയും, മറ്റു ടീമും വലയിലാക്കാൻ ശ്രമിക്കുന്നു. ഇടയ്ക്ക് നിങ്ങൾ നിങ്ങളുടെ മക്കൾ ബസ് കയറുന്ന സ്ഥലം സന്ദർശിക്കുക. അവരറിയാതെ ഫോളോ ചെയ്യുക. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച് ചെറിയ 7,…
-

തെരുവില്‍ ഉറങ്ങുന്ന അച്ഛനും മക്കളും ഉള്ള ചിത്രം പാകിസ്ഥാനിൽ നിന്നുള്ളത്
Claim തെരുവില്‍ ഉറങ്ങുന്ന അച്ഛനും മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മകനേ ഇത് ഇന്ത്യയുടെ നേര്‍പടം എന്ന വി മധുസൂദനൻ നായരുടെ കവിതാശകലം ചേർത്താണ് ചിത്രം വൈറലാവുന്നത്. Fact ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ പാകിസ്താനിലെ മാധ്യമ പ്രവര്‍ത്തകനായ ഇതിഷാം ഉള്‍ ഹഖ് 2018 നവംബര്‍ ആറിന് ഈ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതായി കണ്ടു. ‘ലാഹോറിലെ മാള്‍ റോഡില്‍ പുതപ്പിനകത്ത് ഉറങ്ങുന്ന ഭവനരഹിതരായ കുടുംബം’ എന്നാണ് ചിത്രത്തിന് അദ്ദേഹം കൊടുത്ത അടികുറിപ്പ്. തുടർന്ന് 2018 നവംബര്‍…
-

ശബരിമല-പമ്പ റോഡിൽ പശുവിനെ പുലി പിടിക്കുന്നു എന്ന പേരിൽ ഷെയർ ചെയ്യുന്ന വീഡിയോ ഉത്തരാഖണ്ഡിലേതാണ്
ശബരിമല-പമ്പ റോഡിൽ പശുവിനെ പുലി പിടിക്കുന്നു എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പശുവിന്റെ കഴുത്തിൽ പുലി പിടുത്തമിടുകയും റോഡിന്റെ അതിരിലുള്ള റയിൽസിനടിയിലേക്ക് അതിനെ വലിച്ച് കൊണ്ടു പോകുകയും ചെയ്യുന്നത് കാണാം. പുലിയുടെ ശ്രദ്ധ മാറ്റാൻ വേണ്ടി ഒരു യാത്രകാരൻ ബഹളം വെക്കുന്നതും വാഹനത്തിന്റെ ഹോൺ മുഴക്കുന്നതും ഒപ്പം കേൾക്കാം. ഞങ്ങളുടെ അന്വേഷണത്തിൽ Vembanadan News എന്ന പ്രൊഫൈലിൽ നിന്നും 93 പേര് വീഡിയോ ഷെയർ ചെയ്തതായി കണ്ടു. Voice of Moolamattom എന്ന പ്രൊഫൈലിൽ…
-

ലിഫ്റ്റിനുള്ളില്‍ യുവതിയെ മയക്കി പണം തട്ടുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
Claim ലിഫ്റ്റിനുള്ളില്‍ യുവതിയെ മയക്കി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്ന വീഡിയോ യൂട്യൂബിൽ വൈറലാവുന്നു. Fact 3.53 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയെ ചുരുക്കി ഇങ്ങനെ വിവരിക്കാം: “സാരി ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിൽ കയറുന്നു. ഇവര്‍ പല തവണ ലിഫ്റ്റ് വഴി പല നിലകളിലേക്കും പോകുന്നു. എന്നാൽ എവിടെയും ഇറങ്ങുന്നില്ല. ഇതിനിടയില്‍ ഒരു യുവാവ് ലിഫ്റ്റില്‍ കയറുന്നതും ഇറങ്ങി പോവുന്നതും കാണാം. തുടർന്ന് ലിഫ്റ്റിനുള്ളിലേക്ക് കയറിയ യുവതി മൊബൈൽ ശ്രദ്ധിച്ച് നില്‍ക്കുന്നു. അപ്പോൾ ആദ്യം കയറിയ സ്ത്രീ ഒരു തൂവാല ഉപയോഗിച്ച് പെണ്‍കുട്ടിയുടെ…
-

എന്താണ് കേരള നിയമസഭ ചർച്ച ചെയ്യുന്ന ലോകായുക്ത ഭേദഗതി നിയമം?
ലോകായുക്ത ഭേദഗതി നിയമം ബിൽ ആയി കേരള നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ അതിനു അനുകൂലമായും പ്രതികൂലമായും ധാരാളം വാദമുഖങ്ങൾ സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉയർന്ന വരുന്നുണ്ട്. 202 ഓഗസ്റ്റ് 23 ന് സഭയിൽ അവതരിപ്പിച്ച ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. അന്ന് വൈകുന്നേരം തന്നെ സബ്ജക്ട് കമ്മിറ്റി ബിൽ ചർച്ച ചെയ്തു. സബ്ജക്ട് കമ്മിറ്റി നിർദേശത്തോടെയുള്ള ബിൽ വീണ്ടും ചർച്ച ചെയ്തു നിയമസഭാ പാസാക്കുമ്പോൾ അത് ലോകായുക്ത നിയമ ഭേദഗതി നിയമം ആവും.…
-

ജമ്മു കാശ്മീരിൽ സൈന്യം കല്ലേറ് നടത്തുന്നയാളെ വെടിവെക്കുന്ന വീഡിയോ അല്ലിത്
Claim (ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.) ജമ്മു കാശ്മീരിൽ സൈന്യത്തിന്റെ തലയ്ക്ക് നേരെ കല്ലേറ് നടത്തുന്ന ആളെ സൈന്യം വെടിവെക്കുന്ന വീഡിയോ എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വൈറലാവുന്നു. Fact ന്യൂസ്‌ചെക്കർ വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് തിരച്ചിൽ നടത്തി. അപ്പോൾ 2022 ഓഗസ്റ്റ് 12-ന് ഇസ്രായേൽ ആസ്ഥാനമായുള്ള വെബ്‌സൈറ്റ് ‘bhol.co.il’ ഒരു റിപ്പോർട്ട് കണ്ടെത്തി. റിപ്പോർട്ടിൽ വൈറലായ വീഡിയോ…
-

ആശുപത്രിയില്‍ ഡ്രിപ്പിടാനുള്ള ബോട്ടില്‍ കയ്യില്‍ പിടിച്ച് കിടക്കുന്ന രോഗിയുടെ പടം 2015 മുതൽ പ്രചാരത്തിലുള്ളത്
Claim സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്രിപ്പിടാനുള്ള ബോട്ടില്‍ കയ്യില്‍ പിടിച്ച് കിടക്കുന്ന രോഗിയുടെ പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.“ആരോഗ്യ രംഗത്ത് കേരളം യൂറോപ്പ്യൻ മാതൃകയിലെന്നു ആരോഗ്യ മന്ത്രി, ” എന്ന കാപ്ഷനോടെയാണ് ചിത്രം വൈറലാവുന്നത്. Fact ഞങ്ങൾ ഈ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഫേസ്ബുക്കിൽ നിന്നും ഈ ചിത്രം കിട്ടി. DYFI Ottapalam Meghala Committee 2015 ഓഗസ്റ്റ് 17 ന് പോസ്റ്റ് ചെയ്തതാണ് ചിത്രം. ആലപ്പുഴക്കാരുടെ പേജ് എന്ന പ്രൊഫൈലിൽ നിന്നും സെപ്റ്റംബർ 2,…
-

‘ഭാരത് മാത’യെ ഹിജാബ് ധരിപ്പിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഷെയർ ചെയ്യുന്നു
(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീമിലെ ശുഭം സിങ്ങാണ് ആണ്. അത് ഇവിടെ വായിക്കാം.) ലഖ്‌നൗവിലെ ഒരു സ്‌കൂളിൽ അരങ്ങേറിയ നാടകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോയിൽ, ‘ഭാരത് മാത’യുടെ വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയെ കാണാം. കുട്ടിയുടെ തലയിൽ നിന്ന് ചില കുട്ടികൾ ‘ഭാരത് മാത’യുടെ കിരീടം അഴിച്ച് അതിൽ വെളുത്ത തുണി കെട്ടുന്നതാണ് ഷെയർ ചെയ്യുന്ന ദൃശ്യം.തുടർന്ന് വീഡിയോയിൽ സ്റ്റേജിൽ നിൽക്കുന്ന ചില കുട്ടികൾ പ്രാർത്ഥിക്കുന്നത്…
-

വാടകയ്ക്ക് താമസിക്കുന്നവർക്ക് 18% GST? തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം വൈറലാകുന്നു
(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെയ്തത് ഞങ്ങളുടെ ഇംഗിഷ് ഫാക്ട് ചെക്ക് ടീമിലെ കുശാൽ എച്ച് എം ആണ്. അത് ഇവിടെ വായിക്കാം) വാടകയ്ക്ക് താമസിക്കുന്നവർക്ക് വീട്ടുവാടകയുടെ 18% GST സർക്കാർ ചുമത്തി. നിരവധി ഉപയോക്താക്കൾ ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്ന. ഒരു അവകാശവാദം ഇങ്ങനെയാണ്. “സ്വന്തമായി കിടക്കാൻ വീടില്ലാതെ വാടക കൊടുത്ത് ജീവിക്കുന്നവർക്ക് വാടക തുകയുടെ മുകളിൽ 18% GST ചുമത്താൻ പ്ലാനിടുന്നവർ വെള്ളം കിട്ടാതെ ചാകണേ,”ഈ പോസ്റ്റുകൾ പറയുന്നു. വേടത്തി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ…
-

പ്രളയത്തിൽ മുങ്ങിപോയ വീടിന്റെ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല
Claim പ്രളയത്തിൽ മുങ്ങിപോയ വീടിന്റെ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളത് എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. വീട് സാധനങ്ങള്‍ എടുത്തുകൊണ്ട് ഒരു വീട്ടമ്മയെയും ഗൃഹനാഥനും നിൽക്കുന്നതാണ് വീഡിയോ. വീഡിയോയിൽ, നിർദിഷ്‌ട കെ-റെയിൽ, വാട്ടർ മെട്രോ പദ്ധതികൾ നിലവിലെ മെട്രോ റെയിൽ പദ്ധതിയുമായി സമന്വയിപ്പിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ഒരു പ്രസംഗത്തിന്റെ ഓഡിയോ ചേർത്തിട്ടുണ്ട്. Fact സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുകയും ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ കൂടുതൽ വെള്ളം തുറന്ന് വിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പോസ്റ്റുകൾ…