Sabloo Thomas
-

രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് പൂച്ചെണ്ട് നൽകുന്നത് യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്നും രാജിവെച്ച ജലവിഭവവകുപ്പ് മന്ത്രി ദിനേശ് ഖാത്തിക് അല്ല
Claim രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് ഒരാൾ പൂച്ചെണ്ട് നൽകുന്ന ചിത്രം വൈറലാവുന്നുണ്ട്. ചിത്രത്തിൽ കൂടെയുള്ള ആൾ ആരാണ് എന്ന് വ്യക്തമാക്കുന്നില്ല. എന്നാൽ ചിത്രത്തിനൊപ്പം ഉള്ള കുറിപ്പ് ജൂലൈ 20-ന് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ജലവിഭവവകുപ്പ് മന്ത്രി ദിനേശ് ഖാത്തിക് തന്റെ മന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് യോഗി മന്ത്രിസഭയിൽ നിന്ന് പടിയിറങ്ങി പോയ ദളിതനായ ജലവിഭവവകുപ്പ് മന്ത്രി ദിനേശ് ഖാത്തിക് കുറിച്ചാണ്. പടത്തിലുള്ളത് ദിനേശ് ഖാത്തിക് ആണ് എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പോസ്റ്റ് ശ്രമിക്കുന്നത് എന്ന് വ്യക്തം. Fact പടം…
-

മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിൽ അവഗണിച്ചുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഷെയർ ചെയ്യുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്
(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം) മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിൽ നിന്നുള്ള ആറ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ബിജെപി നേതാവും മുൻ ജാർഖണ്ഡ് ഗവർണറുമായ ദ്രൗപതി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ജൂലൈ 25 തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സാഹചര്യത്തിലാണ്, മുൻ രാഷ്ട്രപതി പ്രധാനമന്ത്രി മോദിയെ കൂപ്പുകൈകളോടെ അഭിവാദ്യം…
-

ചെന്നൈയിലെ ക്യാൻസർ റിസർച്ച് സെന്ററിൽ നിന്നും ബ്ലഡ് ക്യാൻസർ പൂർണമായും ഭേദമാക്കാനുള്ള മരുന്ന് സൗജന്യമായി നൽകുമെന്ന പ്രചരണം വ്യാജം
ചെന്നൈയിലെ ക്യാൻസർ റിസർച്ച് സെന്ററിൽ നിന്നും ബ്ലഡ് ക്യാൻസർ പൂർണമായും ഭേദമാക്കാനുള്ള മരുന്ന് സൗജന്യമായി നൽകുമെന്ന ഒരു പ്രചരണം വാട്ട്സാപ്പിൽ നടക്കുന്നുണ്ട്. ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ 9999499044ൽ ഒന്നിലധികം പേർ ഇത് ഫാക്ട്ചെക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ധാരാളം ഫോർവേഡ് ചെയ്യപ്പെടുന്ന പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയാണ്:ദയവായി കൂടുതൽ ഷെയർ ചെയ്യുക!!,മാരക രോഗമായിരുന്ന ബ്ലഡ് ക്യാൻസർ പൂർണമായും ഭേദമാക്കാൻ പുതിയ മരുന്ന് കണ്ടുപിടിച്ചു.ആ മരുന്നിന്റെ പേര് “Imitinef Mercilet” എന്നാണ്.ഈ മരുന്ന് ഞങ്ങളുടെ ചെന്നൈയിലെ ക്യാൻസർ റിസർച്ച് സെന്ററിൽ…
-

തിരുവനന്തപുരം ലുലു മാൾ പിണറായി വിജയനെ ചുറ്റി കാണിച്ചത് ലുലുവിലെ സ്റ്റാഫ് അല്ല
തിരുവനന്തപുരം ലുലു മാൾ പിണറായി വിജയനെ ചുറ്റി കാണിച്ചത് ലുലുവിലെ ഒരു സാദാ സ്റ്റാഫ് ആണ് എന്നും എന്നാൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചുറ്റി കാണിച്ചത് യുസഫ്അലി തന്നെയാണ് എന്നും അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രവാസി വ്യവസായ പ്രമുഖനുമായ തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശി എം .എ. യൂസഫലിയാണ് ലുലു മാളിന്റെ ഉടമസ്ഥൻ. ”തലസ്ഥാനത്ത് നൈറ്റ് ഷോപ്പിംഗ് ആശയം നടപ്പാക്കുന്ന ആദ്യ മാള്‍ ആയി തിരുവനന്തപുരം ലുലു…