Sabloo Thomas
-

കാട്ടുതീയുടെ വീഡിയോയ്ക്ക് 132 യാത്രക്കാരും മരിച്ച തെക്കൻ ചൈനയിലെ വിമാനാപകടവുമായി ബന്ധമില്ല
തെക്കൻ ചൈനയിൽ മാർച്ച് 21, 2022ൽ നടന്ന വിമാനാപകടത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതു മുതൽ, ആ അപകടത്തിന് ശേഷമുള്ള ദൃശ്യങ്ങൾ എന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഒരു കുന്നിൻ ചെരിവിൽ നിന്നും പുക ഉയരുന്നതാണ് ദൃശ്യങ്ങളിൽ. ഇത് പങ്കുവെച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെടുന്നത് വിമാനത്തിലുണ്ടായിരുന്ന 132 യാത്രക്കാരും മരിച്ച തെക്കൻ ചൈനയിലെ അപകടത്തിന്റെ വീഡിയോ ആണിത് എന്നാണ്. Kerala Today News എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് 80 ഷെയറുകൾ ഞങ്ങൾ പരിശോധിക്കുമ്പോൾ ഉണ്ടായിരുന്നു. Chalakudy Vision എന്ന…
-

ഹിജാബ് വിവാദം:മുംബൈ ഹൈക്കോടതി വിധി പഴയതാണ്
ഹിജാബ് വിവാദം കുറെകാലമായി സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഈ വിവാദത്തിൽ അന്തിമ വിധി പ്രഖ്യാപിച്ച കർണാടക ഹൈക്കോടതി, വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട് 2022 ഫെബ്രുവരി 10യിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ശരിവച്ചു, ഇത് ഇസ്ലാമിലെ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു മതപര ആചാരമല്ലെന്ന് പറഞ്ഞു കൊണ്ടാണ് വിധി പ്രഖ്യാപിച്ചു. എന്നിട്ടും വിവാദങ്ങൾക്ക് ശമനം ഉണ്ടായിട്ടില്ല. കർണാടക ഹൈക്കോടതി വിധിക്ക് വിരുദ്ധമായി, മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ മുംബൈ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്ന് നിരവധി…
-

ഹനുമാൻ സേനയുടെ സമ്മേളനത്തിൽ കെ സുധാകരൻ പങ്കെടുക്കുമെന്ന പോസ്റ്റർ 1 കൊല്ലം പഴയത്,അവരുടെ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുമില്ല
ഹനുമാൻ സേനയുടെ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ്ക കെ സുധാകരൻ പങ്കെടുക്കുന്നുവെന്ന തരത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റർ വൈറലാവുന്നുന്നുണ്ട്. സി പി എം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ ശശി തരൂരും കെ വി തോമസും പങ്കെടുക്കരുതെന്ന് കെ പി സി സിയുടെ വിലക്ക് വന്നതിനെ തുടർന്നാണ് ഈ പോസ്റ്റർ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് കോൺഗ്രസ്സ് നേതാക്കളോട് പങ്കെടുക്കരുത് എന്ന് ആവശ്യപ്പെട്ടത്. “സിപിഎം ജനങ്ങളെ കണ്ണീർ കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും.…
-

Weekly Wrap: കാശ്മീർ ഫയൽസും അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമാണ് കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ്യ മാധ്യമ ചർച്ചകൾ
കാശ്മീർ ഫയൽസും അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമാണ് കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ്യ മാധ്യമ ചർച്ചകളിൽ നിറഞ്ഞു നിന്നത്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
-

IC 814 റാഞ്ചിയ കേസിൽ ഉൾപ്പെട്ട രണ്ടാമത്തെ ഭീകരനെ കൊലപ്പെടുത്തിയെന്ന തെറ്റിദ്ധാരണ പരത്തുന്ന റിപ്പോർട്ടുകൾ വൈറലാകുന്നു
1999-ൽ IC 814 റാഞ്ചിയ കേസിൽ ഉൾപ്പെട്ട ഭീകരരിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വന്നിട്ട് ഒരാഴ്ചയായി. ഇപ്പോൾ, അതേ സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ ഭീകരൻ കൊല്ലപ്പെട്ടതായി ഫേസ്ബുക്കിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിമിന്റെ മരണത്തിന് തൊട്ടുപിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ ഭീകരൻ സഫറുള്ള ജമാലിയ കൊല്ലപെട്ടുവെന്നാണ് വാദം. Sreelal എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ അതിന് 126 ഷെയറുകൾ ഉണ്ടായിരുന്നു. ഞങ്ങൾ കാണുമ്പോൾ ॐ ക്ഷത്രിയൻസ് ॐ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 93 ഷെയറുകൾ…
-

യോഗി ആദിത്യനാഥ് ദ കാശ്മീർ ഫയൽസിന്റെ സ്‌ക്രീനിംഗിനിടയിൽ കരയുന്നുവെന്ന പേരിൽ വൈറലാവുന്ന വീഡിയോ 2017ലേതാണ്
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ദ കാശ്മീർ ഫയൽസിന്റെ റിലീസിന് ശേഷം സോഷ്യൽ മീഡിയ,ഈ സിനിമയെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദ കശ്മീർ ഫയൽസ് കണ്ട് കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ അത്തരത്തിലുള്ള ഒന്നാണ്. 1990-ൽ, ‘പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ’ ഒന്നാം തലമുറയുടെ വീഡിയോ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ‘ദ കശ്മീർ ഫയൽസ്’. അടുത്തിടെ യുപി മുഖ്യമന്ത്രി യോഗി ആദിതനാഥ് തന്റെ സോഷ്യൽ മീഡിയയിലൂടെ…
-

മധ്യപ്രദേശില്‍ ബിജെപി വിജയാഘോഷ പ്രകടനത്തിൽ പെൺകുട്ടിയെ ഒരു സംഘം പ്രവര്‍ത്തകര്‍ ലൈംഗികമായി ആക്രമിച്ചുവെന്ന പ്രചരണം വ്യാജം
Claim “ബി.ജെ.പി മധ്യപ്രദേശ് വിജയാഘോഷ പ്രകടനത്തിൽ ഒരു ദലിത് പെൺകുട്ടിയെ പൊതുവഴിയിലിട്ട് പരസ്യമായി ലൈംഗീകാതിക്രമം നടത്തുന്ന സംഘികൾ,” എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. Fact “ബി.ജെ.പി മധ്യപ്രദേശ് വിജയാഘോഷ പ്രകടനത്തിൽ ഒരു ദലിത് പെൺകുട്ടിയെ പൊതുവഴിയിലിട്ട് പരസ്യമായി ലൈംഗീകാതിക്രമം നടത്തുന്ന സംഘികൾ. അബദ്ധത്തില്‍ പോലും RSS എന്ന ഒരു വാക്ക് ഉച്ഛരിക്കാതെ മൗനത്തിന്‍റെ വാല്മീകത്തിൽ ഒളിച്ചിരിക്കുന്നവരും, അവരുടെ ഭാവി തലമുറയും ഇത്തരം കേളികൾ ഏറ്റുവാങ്ങാൻ തയ്യാറായിക്കൊള്ളുക,” എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം.…
-

ഭഗവന്ത് മാൻ മദ്യലഹരിയിൽ എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഫോട്ടോ 2017ലേതാണ്
പഞ്ചാബിലെ ആംആദ്മി പാർട്ടിയുടെ വിജയത്തിൽ ഭഗവന്ത് മാൻ വലിയ പങ്ക് ആണ് വഹിച്ചത്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മറ്റ് നാലിലും വിജയിച്ചത് ബി ജെപിയായിരുന്നുവെന്നും ഓർക്കാം. കോണ്‍ഗ്രസിനാവട്ടെ കയ്യിലുണ്ടായിരുന്ന പഞ്ചാബ് നഷ്ടമാവുകയും ചെയ്തു. 92 സീറ്റുകളില്‍ വിജയിക്കാൻ കഴിഞ്ഞ ആംആദ്മി പാർട്ടി പഞ്ചാബിൽ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി. പഞ്ചാബ് ഒഴിക്കെ മറ്റ് നാലിടത്തും ബിജെപി തന്നെയായിരുന്നു ഭരണകക്ഷി. പഞ്ചാബിൽ മാത്രം കോൺഗ്രസായിരുന്നു ഭരണത്തിൽ. പഞ്ചാബിൽ ആം ആദ്മി ഭരണംപിടിക്കുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങള്‍ ശരി വെച്ച് കൊണ്ടാണ് ഈ…
-

കശ്മീർ ഫയൽസ് കണ്ട് ലാൽ കൃഷ്ണ അദ്വാനി കരഞ്ഞുവെന്ന് അവകാശപ്പെടുന്ന വൈറൽ വീഡിയോ 2020ലേതാണ്
1990-ൽ താഴ്‌വരയിൽ നിന്നുള്ള ‘കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ’ ആസ്പദമാക്കിയുള്ള ഒരു സിനിമയാണ് കശ്മീർ ഫയൽസ്. മാർച്ച് 11-ന് റിലീസ് ചെയ്തതു മുതൽ സിനിമ സമൂഹ മാധ്യമങ്ങളിൽ വളരെയധികംചർച്ച ചെയ്യപ്പെടുന്നുണ്ട്. ആദ്യ ആഴ്ച്ച തന്നെ ബോക്‌സ് ഓഫീസിൽ നിന്ന് 27 കോടിയിലധികം കളക്ഷൻ നേടി വിവേക് അഗ്നിഹോത്രി സംവിധാന ചെയ്ത ഈ സിനിമ. “കാശ്മീർ കലാപകാലത്ത് കാശ്മീരി ഹിന്ദുക്കളുടെ പലായനത്തെക്കുറിച്ച് സിനിമ ചെയ്യാൻ ധൈര്യം കാണിച്ചതിന്,” പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചിത്രത്തിന്റെ നിർമ്മാതാക്കളെ അഭിനന്ദിച്ചു. ഈ പശ്ചാത്തലത്തിൽ, മുതിർന്ന ബിജെപി…
-

ചൈനീസ് നിർമിതമായ കൃതിമ പെണ്ണ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് ഒരു വീഡിയോ ഗെയിമിൽ നിന്നുള്ളതാണ്
ചൈനീസ് നിർമിതമായ കൃതിമ ഉത്പന്നങ്ങളെ കുറിച്ച് ധാരാളം വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഷാങ്ഹായിലെ ഡിസ്‌നിലാൻഡിൽ 2 റോബോട്ടുകൾ നടത്തുന്ന നൃത്തമെന്ന് അവകാശപ്പെടുന്ന ഫേസ്ബുക്കിൽ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് ഞങ്ങൾ തന്നെ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള മറ്റൊരു വീഡിയോ പ്രചരിക്കുന്നുണ്ട്.”ചൈനയിൽ ഉണ്ടാക്കിയ കൃത്രിമ പെണ്ണ് ചൈന മാർക്കറ്റിൽ ഇറക്കി,” എന്ന അവകാശവാദത്തോടൊപ്പമാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. പാട്ട് കൂട്ടം എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ഈ വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന് 75 ഷെയറുകൾ ഉണ്ടായിരുന്നു.…