Sabloo Thomas

  • Weekly Wrap: യുപി മുതൽ ഉക്രൈൻ വരെ 

    Weekly Wrap: യുപി മുതൽ ഉക്രൈൻ വരെ 

     യുപിയിലെ തിരഞ്ഞെടുപ്പ്,  ഉക്രൈനിലെ സംഭവ വികാസങ്ങൾ, തീവ്രവാദം, എസ്എഫ്ഐ തുടങ്ങി കഴിഞ്ഞ ആഴ്ച ധാരാളം വ്യത്യസ്തമായ വിഷയങ്ങൾ  സമൂഹ മാധ്യമ പ്രചരണങ്ങൾക്ക് കാരണമായി. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

  • ബിജെപി അനുകൂല പ്രകടനം ഉക്രൈനിലേതല്ല 

    ബിജെപി അനുകൂല പ്രകടനം ഉക്രൈനിലേതല്ല 

    റഷ്യൻ സൈന്യം  ഉക്രൈനിൽ അവരുടെ അധിനിവേശം തുടരുകയാണ്. അത് കൊണ്ട് തന്നെ  ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സ്ഥിതിയെ കുറിച്ച്  ആശങ്കയുണ്ട്. ഉക്രൈനിലെ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ ഓപ്പറേഷൻ ഗംഗ ആരംഭിച്ചു കഴിഞ്ഞു.ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഉക്രൈനിൽ നിന്നുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര മന്ത്രിമാർ യുക്രൈന്റെ അതിർത്തി രാജ്യങ്ങളിലേക്ക് യാത്ര തിരിച്ചു. ഹർദീപ് സിംഗ് പുരി ഹങ്കറിക്കും കിരൺ റിജ്ജു സ്ലോവാക്യയിലേക്കുമാണ് യാത്ര തിരിച്ചത്. ഉക്രൈൻ അതിർത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, സ്ലോവാക്യ, പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിലെ…

  • ബംഗാളിലെ കള്ളവോട്ട്  വീഡിയോ യുപിയുടെ പേരിൽ പ്രചരിപ്പിക്കുന്നു 

    ബംഗാളിലെ കള്ളവോട്ട്  വീഡിയോ യുപിയുടെ പേരിൽ പ്രചരിപ്പിക്കുന്നു 

    ഉത്തര്‍പ്രദേശില്‍ (യുപി) നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് ഏഴുഘട്ടങ്ങളിലായി നടക്കുകയാണ്. ഫെബ്രുവരി 10ന്  ആദ്യ ഘട്ടവും  ഫെബ്രുവരി 14, 20, 23, 27 തിയതികളിൽ പിന്നിട്ടുള്ള നാലു ഘട്ടങ്ങളിലും ഉള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു.  ഇന്ന്  (മാര്‍ച്ച് 3) ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുകയാണ്. മാർച്ച് 7 ന് അവസാന ഘട്ട  തിരഞ്ഞെടുപ്പ് നടക്കും. ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പലപ്പോഴും യുപി കേരളത്തിൽ ചർച്ച വിഷയമായിട്ടുണ്ട്. അത്തരം ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഒരു പോളിംഗ് ബൂത്തിലെ  കള്ളവോട്ട് ദൃശ്യങ്ങളുടെ…

  • മധ്യപ്രദേശിലെ രത്‌ലമിലെ  2 കൊല്ലം മുൻപുള്ള  വീഡിയോ തെറ്റിദ്ധാരണാജനകമായ അവകാശവാദവുമായി പങ്കിട്ടുന്നു

    മധ്യപ്രദേശിലെ രത്‌ലമിലെ  2 കൊല്ലം മുൻപുള്ള  വീഡിയോ തെറ്റിദ്ധാരണാജനകമായ അവകാശവാദവുമായി പങ്കിട്ടുന്നു

    പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയവരെ  സൈന്യം ബാറ്റൺ കൊണ്ട് അടിച്ചു വണ്ടിയിൽ കയറ്റുന്ന ദൃശ്യം എന്ന പേരിൽ ഒരു  വീഡിയോ  ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.. യൂണിഫോമിട്ട  ഉദ്യോഗസ്ഥർ  മുസ്ലീം യുവാക്കളെ മർദിക്കുന്ന വീഡിയോയാണിത്. “മുഹമ്മദ് യൂനുസ്, അഹമ്മദ് മൗലാന, സദ്ദാം എന്നിവർ രാജസ്ഥാനിലെ അജ്മീറിൽ നിന്ന് പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് സൈന്യത്തിന്റെ വക പിന്നാമ്പുറം പുകയ്ക്കുന്ന ഉശിരൻ അടി,”എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള  വിവരണം. Arun Kovalam എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന് 130 ഷെയറുകൾ ഉണ്ടായിരുന്നു.…

  • SFI കോളേജിൽ നടത്തിയത് എന്ന പേരിൽ പ്രചരിപ്പിക്കുന്ന വീഡിയോ 2017ലെ kiss of love സമരത്തിന്റെത് 

    SFI കോളേജിൽ നടത്തിയത് എന്ന പേരിൽ പ്രചരിപ്പിക്കുന്ന വീഡിയോ 2017ലെ kiss of love സമരത്തിന്റെത് 

    SFI അടക്കമുള്ള വിദ്യാർഥി സംഘടനകൾ പുതുമയുള്ള പലതരം സമര പരിപാടികളും സംഘടിപ്പിക്കാറുണ്ട്. അതിൽ പലതും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ആ സാഹചര്യത്തിലാണ് SFI നടത്തിയ സമരത്തിന്റേത് എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നത്. “മക്കൾ സ്കൂളിൽ പോവുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ പോരാ.SFIയിൽ ഉണ്ടോ എന്ന് നോക്കണം.”എന്ന വിവരണത്തോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. SFI നടത്തുന്ന സമരങ്ങളെ വിമർശിച്ചു കൊണ്ടാണ് പോസ്റ്റ്. SFI സമരങ്ങൾ അരാജകത്വം നിറഞ്ഞവയാണ് എന്നാണ് പോസ്റ്റ് പറയാൻ ശ്രമിക്കുന്നത്. Illyas…

  •  റഷ്യയുടെ ഉക്രൈൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ  നിയമസഭയിൽ UDF പ്രതിഷേധം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ് 

     റഷ്യയുടെ ഉക്രൈൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ  നിയമസഭയിൽ UDF പ്രതിഷേധം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ് 

    റഷ്യ കിവ് നഗരത്തിൽ ബോംബാക്രമണം തുടരുകയും ഉക്രൈൻ  അധിനിവേശവുമായി മുന്നോട്ട് പോകുകയും ചെയ്യുമ്പോൾ, റഷ്യയിലും ലോകമെമ്പാടുമുള്ള വ്‌ളാഡിമിർ പുടിനെതിരെ നിരവധി പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.ഉക്രൈൻ സേനയ്ക്ക് ലോകമെമ്പാടും പിന്തുണ യും കിട്ടുന്നുണ്ട്.  അധിനിവേശം തുടരുമ്പോൾ, ഉക്രൈനിലെ  സാഹചര്യത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളും അനുമാനങ്ങളും കൊണ്ട് സമൂഹ മാധ്യമങ്ങൾ  നിറഞ്ഞിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള ധാരാളം വിദ്യാർഥികൾ  ഉക്രൈനിൽ ഉള്ളത് കൊണ്ട്, കേരളത്തെ ആ രാജ്യവുമായി ബന്ധിപ്പിക്കുന്ന അവകാശവാദങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഉക്രൈയിനില്‍ പിണറായിയുടെ തീക്കളി അവസാനിപ്പിക്കുക എന്ന ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷ UDF അംഗങ്ങള്‍ നിയമസഭയില്‍…

  • ഈ ലങ്കർ ഉക്രൈനിൽ നിന്നുള്ളതല്ല

    ഈ ലങ്കർ ഉക്രൈനിൽ നിന്നുള്ളതല്ല

    Claim സർദാർമാർ ഉക്രൈനിലും ലങ്കർ തുടങ്ങി എന്ന പേരിൽ ഒരുഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. Fact ഉക്രയ്‌ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേന പ്രവേശിച്ചെന്ന് ഉക്രൈൻ പ്രതിരോധ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ ഫോട്ടോ വൈറലാവുന്നത്. ഞങ്ങൾ ഫോട്ടോ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ Being Sikh എന്ന ഐഡിയിൽ നിന്നും നവംബർ 20, 2016ൽ പോസ്റ്റ് ചെയ്ത ഇതേ  ഫോട്ടോ കിട്ടി. തുടർന്നുള്ള തിരച്ചിലിൽ, ਸੌਖੀ ਨਹੀਉ ਟੱਕਰ ਲੈਣੀ “Kalgidhar” ਦੇ ਸ਼ੇਰਾ ਨਾਲ  എന്ന ഫേസ്ബുക്ക്…

  • തമിഴ്‌നാട്ടിൽ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഎം നേടിയത് 166 സീറ്റുകൾ 

    തമിഴ്‌നാട്ടിൽ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഎം നേടിയത് 166 സീറ്റുകൾ 

    Claim  തമിഴ്‌നാട്ടിൽ  സിപിഎം മത്സരിച്ച 444 സീറ്റിൽ 400ലും വിജയിച്ചിരിക്കുന്നു. Fact “തമിഴ്‌നാട്ടിൽ  സിപിഎം മത്സരിച്ച 444 സീറ്റിൽ 400ലും വിജയിച്ചിരിക്കുന്നു. മത്സരിച്ച 444 സീറ്റിൽ 400ലും വിജയിച്ചിരിക്കുന്നു. മധുരൈ മുൻസിപ്പാലിറ്റി ഇനി സിപിഎം പിന്തുണയോടെ ഡിഎംകെ ഭരിക്കും, മത്സരിച്ച 18ൽ മുഴുവൻ സീറ്റിലും വിജയിച്ചിരിക്കുന്നു സിപിഎം. (ഒറ്റക്ക് മുന്നണി ഇല്ല),” എന്നാണ് പോസ്റ്റ് പറയുന്നത്. തമിഴ്‌നാട്  നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം വന്ന ഫെബ്രുവരി 22ലെ ദി ഹിന്ദുവിന്റെ  റിപ്പോർട്ടുകൾ  പ്രകാരം ഡിഎംകെ മുന്നണിക്ക് മികച്ച വിജയം നേടാനായി. മുന്നണിയുടെ ഭാഗമായ സിപിഎം …

  • Weekly Wrap: ഉക്രയ്‌നിലെ യുദ്ധം  മുതൽ  ഹിജാബ് വിവാദം വരെ സമൂഹ മാധ്യമങ്ങളിലെ വൈറലായ പ്രചരണങ്ങൾ 

    Weekly Wrap: ഉക്രയ്‌നിലെ യുദ്ധം  മുതൽ  ഹിജാബ് വിവാദം വരെ സമൂഹ മാധ്യമങ്ങളിലെ വൈറലായ പ്രചരണങ്ങൾ 

     ഉക്രയ്‌നിലെ യുദ്ധം മുതൽ ഹിജാബ് വിവാദം വരെ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച സജീവ ചർച്ചയായിരുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

  • ഉക്രയ്‌നിൽ നിന്നുള്ളത് എന്ന പേരിൽ വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വീഡിയോകളുടെ വസ്തുത പരിശോധന

    ഉക്രയ്‌നിൽ നിന്നുള്ളത് എന്ന പേരിൽ വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വീഡിയോകളുടെ വസ്തുത പരിശോധന

    ഉക്രയ്‌നിൽ റഷ്യ സൈനിക നീക്കം തുടങ്ങിയത് മുതൽ കേരളത്തിൽ ആശങ്ക പടരുകയാണ്. യൂറോപ്യൻ യൂണിയനുമായും യു.എസ് നേതൃത്വം നൽകുന്ന നാറ്റോ സൈനിക സഖ്യമായും ഉക്രയ്‌ൻ അടുത്തതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. റഷ്യൻ സൈന്യം ഉക്രയ്‌ൻ അതിർത്തി കടന്നതോടെ സംഘർഷം കൂടുതൽ രൂക്ഷമായി.ഉക്രയ്‌നിലെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി മോസ്‌കോ അംഗീകരിച്ച ലുഗാൻസ്‌ക്, ഡൊനെട്‌സ്‌ക് എന്നിവിടങ്ങളിലേക്ക്‌ കടന്നു കയറിയ റഷ്യൻ സൈന്യം ഉക്രയ്‌നിലെ മറ്റ്‌ നഗരങ്ങളെ ലക്ഷ്യമിട്ട്‌ നീങ്ങുന്നതായും റിപ്പോർട്ട് ഉണ്ട്.. ധാരാളം മലയാളി വിദ്യാർഥികൾ ഉള്ള സ്ഥലമാണ് ഉക്രൈൻ‘കേരളത്തില്‍ നിന്നുള്ള 2,320 വിദ്യാര്‍ത്ഥികള്‍…