Sabloo Thomas

  • ജെഎൻയുവിലേത് എന്ന പേരിൽ പ്രചരിക്കുന്ന പടം ഗ്വാളിയാറിൽ നിന്നുള്ളത്

    ജെഎൻയുവിലേത് എന്ന പേരിൽ പ്രചരിക്കുന്ന പടം ഗ്വാളിയാറിൽ നിന്നുള്ളത്

    ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) കഴിഞ്ഞ കുറെ നാളായി വിവാദങ്ങൾക്ക് നടുവിലായിരുന്നു.2016 ഫെബ്രുവരി 9-ന് ന്യൂ ഡെൽഹിയിലെ ജെഎൻയുവിലെ  ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായിരുന്നു  ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ (DSU) 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ കാമ്പസിൽ പ്രതിഷേധം നടത്തിയത് മുതലാണിത്. ഈ പ്രതിഷേധത്തിനു നൽകിയ  അനുമതി  പിന്നീട് എബിവിപി അംഗങ്ങളുടെ പ്രതിഷേധതത്തെത്തുടർന്ന് അധികൃതർ റദ്ദാക്കി. ഇതിനെതിരെ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ രംഗത്ത് വന്നു. തുടർന്ന് DSU നടത്തിയ പ്രതിഷേധത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നു…

  • ഈ റിക്ഷ അപകടത്തിന്റെ  ദൃശ്യങ്ങൾ  ഉത്തര്‍പ്രദേശിൽ നിന്നുള്ളതല്ല

    ഈ റിക്ഷ അപകടത്തിന്റെ  ദൃശ്യങ്ങൾ ഉത്തര്‍പ്രദേശിൽ നിന്നുള്ളതല്ല

     ഉത്തര്‍പ്രദേശിൽ (യുപി) ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  വന്നു. ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ്  യോഗി പറഞ്ഞത്.  ഇതിന് ശേഷം  സമൂഹ മാധ്യമങ്ങളിൽ യു പിയെ കുറിച്ചുള്ള വാദ പ്രതിവാദങ്ങൾ വളരെ സജീവമായി. തുടർന്ന്  യുപിയുടെയും കേരളത്തിന്റെയും നിലവാരം താരതമ്യം ചെയ്തു ധാരാളം സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നു. അതിൽ ചിലത് തെറ്റിദ്ധാരണാജനകമായിരുന്നു. അത്തരത്തിലൊരു വീഡിയോ  യുപിയിലെ ഗതാഗത…

  •  തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യുന്ന ആളുകളുടെ പടം  യുപിയിൽ നിന്നുള്ളതല്ല

     തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യുന്ന ആളുകളുടെ പടം യുപിയിൽ നിന്നുള്ളതല്ല

    ഉത്തര്‍പ്രദേശില്‍ (യുപിയിൽ) തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ആ സംസ്‌ഥാനത്തെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.യുപിയിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വന്നതോടെ സമൂഹ മാധ്യമങ്ങളിൽ യു പിയെ കുറിച്ചുള്ള വാദ പ്രതിവാദങ്ങൾ വളരെ സജീവമായി. വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ സന്ദേശമായി, ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന്  യോഗി അഭിപ്രായപ്പെട്ടത്‌. …

  • മാർക്സിസത്തിനെതിരെ ജോയ് മാത്യു നടത്തിയ പ്രസ്‍താവന എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റർ വ്യാജം

    മാർക്സിസത്തിനെതിരെ ജോയ് മാത്യു നടത്തിയ പ്രസ്‍താവന എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റർ വ്യാജം

    നടനും സംവിധായകനുമായ  ജോയ് മാത്യുവിന്റെ പ്രസ്താവന  എന്ന തരത്തിൽ മാർക്സിസത്തിനെതിരെ ഒരു  പോസ്റ്റർ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പണത്തോടുള്ള ആർത്തിയും ജോലി ചെയ്തു ജീവിക്കാനുള്ള മടിയുമാണ് ഒരാളെ മാർക്‌സിസ്റ്റുകാരനാക്കുന്നത് എന്നദ്ദേഹം പറഞ്ഞതായാണ് പ്രചാരണം. മുൻപ് സിപിഎമ്മിനെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് ഇത്തരം പ്രചാരണത്തിന്  കാരണം എന്ന് കരുതാം. കർണാടക, തമിഴ്‌നാട് അതിർത്തിയിലുള്ള മലപ്പുറത്തെ നിലമ്പൂർ വനത്തിനുള്ളിൽ വെടിവെപ്പിൽ ഒരു സ്ത്രീ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഏറ്റുമുട്ടലിന്റെ പോലീസ് പതിപ്പിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന സംശയം മുൻപ് അദ്ദേഹം പങ്കുവെച്ചിരുന്നു. “ഞാൻ ഒരു…

  • Weekly Wrap:  കർണാടകയിലെ ഹിജാബ് വിവാദം മുതൽ ,മുഖ്യമന്ത്രി പിണറായി വിജയൻ വരെ ,കഴിഞ്ഞ ആഴ്ചയിലെ സമുഹ മാധ്യമ ചർച്ചകളിലെ വിഷയങ്ങളിൽ ചിലത്

    Weekly Wrap:  കർണാടകയിലെ ഹിജാബ് വിവാദം മുതൽ ,മുഖ്യമന്ത്രി പിണറായി വിജയൻ വരെ ,കഴിഞ്ഞ ആഴ്ചയിലെ സമുഹ മാധ്യമ ചർച്ചകളിലെ വിഷയങ്ങളിൽ ചിലത്

    കർണാടകയിലെ ഹിജാബ് വിവാദം, മേജർ രവി, ഷാരൂഖ് ഖാൻ,ബിഹാറിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർഥി ഋതു രാജ്,മുഖ്യമന്ത്രി പിണറായി വിജയൻ ഈ വ്യക്തികളും സംഭവങ്ങളുമാണ് കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ ‘വ്യാജ പ്രചാരണങ്ങളുടെ’ വിഷയമായവയിൽ ചിലതാണ്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ്…

  • ഹിജാബ് ധരിച്ച സ്ത്രീകളുടെ ദേഹത്ത് വെള്ളം ഒഴിക്കുന്ന  വൈറൽ വീഡിയോ ശ്രീലങ്കയിൽ നിന്നുള്ള ഒരു പഴയ വീഡിയോ ആണ്

    ഹിജാബ് ധരിച്ച സ്ത്രീകളുടെ ദേഹത്ത് വെള്ളം ഒഴിക്കുന്ന  വൈറൽ വീഡിയോ ശ്രീലങ്കയിൽ നിന്നുള്ള ഒരു പഴയ വീഡിയോ ആണ്

    അടുത്തിടെ ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിൽ ഹിജാബ് ധരിച്ച ചില വിദ്യാർത്ഥിനികൾക്ക് കോളേജിൽ കയറാനുള്ള അനുവാദം  നിഷേധിച്ചതിനെ തുടർന്ന് കർണാടകയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഏതാനും പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് ഫെബ്രുവരി 9, 10, 11  തീയതികളിൽ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു. പീന്നിട്ട് അവധി സർക്കാർ ഫെബ്രുവരി  16 വരെ നീട്ടി.വിദ്യാർത്ഥിനികളെ  ഹിജാബ് ധരിക്കുന്നത് വിലക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് ഒരു വിദ്യാർത്ഥി സുപ്രീം കോടതിയിൽ ഹർജി നൽകിയതോടെ കർണാടകയിലെ ഹിജാബ്…

  • മേജർ രവി 2018 ൽ പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഫോട്ടോ തെറ്റായ അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെടുന്നു

    മേജർ രവി 2018 ൽ പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഫോട്ടോ തെറ്റായ അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെടുന്നു

    മേജർ രവി ഈ അടുത്ത കാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ സർക്കാരിന് ഉണ്ടാവുന്ന പാകപിഴയെ കുറിച്ച് സംസാരിച്ചിരുന്നു. പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയില്‍  ബാബു എന്ന ചെറുപ്പക്കാരൻ പാറക്കെട്ടിനിടയിൽ കുടുങ്ങിയിരുന്നു. കരസേനയുടെ നേതൃത്വത്തില്‍ ഫെബ്രുവരി ഒൻപതാം തീയതി അദ്ദേഹത്തെ രക്ഷിച്ചു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മലയാളത്തിലെ മുൻനിര സംവിധായകനായ അദ്ദേഹം, രക്ഷാപ്രവർത്തനങ്ങളിൽ ഉണ്ടായ പാകപ്പിഴയെ കുറിച്ച്, മുൻ ആർമി ഉദ്യോഗസ്ഥൻ എന്ന അനുഭവത്തിന്റെ കൂടെ അടിസ്ഥാനത്തിൽ, സംസാരിച്ചത്. ബാബുവിനെ നീണ്ട 44 മണിക്കൂറിന് ശേഷമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. ആദ്യം തന്നെ കരസേനയുടെ സഹായം…

  • ഇത് കർണാടകയിൽ  ‘അല്ലാഹു അക്ബർ’ വിളിച്ച് വൈറലായ പെൺകുട്ടിയുടെ  ഫോട്ടോയാണോ?

    ഇത് കർണാടകയിൽ  ‘അല്ലാഹു അക്ബർ’ വിളിച്ച് വൈറലായ പെൺകുട്ടിയുടെ  ഫോട്ടോയാണോ?

     കർണാടകയിൽ ഉഡുപ്പിയിലെ കോളേജിൽ ആരംഭിച്ച ഹിജാബ് നിരോധനം കർണാടകയിലെ മറ്റ് പല ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. വിവേചനപരമാണ് ഈ നീക്കം  എന്ന് ആരോപിച്ച്, മുസ്ലീം വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുമ്പോൾ, നിരവധി ഹിന്ദു വലതുപക്ഷ വിദ്യാർത്ഥികൾ എതിർ പ്രതിഷേധം സംഘടിപ്പിക്കുകയാണ്.  ഇതിനെ തുടർന്ന്, മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ഉത്തരവിട്ടു. കൂടാതെ ബെംഗളൂരുവിൽ യോഗങ്ങളും പ്രകടനങ്ങളും രണ്ടാഴ്ചത്തേക്ക് നിരോധിച്ചിട്ടുണ്ട്. മാണ്ഡ്യയിലെ പിയു കോളേജിൽ ഒരു കൂട്ടം കാവി ഷാളുകൾ ധരിച്ച വിദ്യാർത്ഥികൾ ചേർന്ന് ബുർഖ ധരിച്ച ഒരു മുസ്ലീം വിദ്യാർത്ഥിനിയ്ക്ക്…

  • വി ഡി സതീശൻ എന്ന  പേര് തെറ്റായി എഴുതിയ മനോരമ ന്യൂസിന്റെ കാർഡ് വ്യാജമാണ് 

    വി ഡി സതീശൻ എന്ന  പേര് തെറ്റായി എഴുതിയ മനോരമ ന്യൂസിന്റെ കാർഡ് വ്യാജമാണ് 

    സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫെബ്രുവരി അഞ്ചിന് ഒരു പത്രസമ്മേളനം നടത്തിയിരുന്നു. ആ പത്രസമ്മേളനത്തിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ പോലീസ് അനധികൃതമായി ഇടപെട്ടുവെന്നും സതീശൻ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് സ്വർണ്ണക്കടത്ത് കേസുമായി ഒരു പങ്കുമില്ലെന്ന് തന്റെ പേരില്‍ വന്ന ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണെന്നും നേരത്തെ നല്‍കിയ സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നുമാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്.  സ്വപ്ന…

  • കോളേജുകൾ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ അടച്ചിടും എന്ന മനോരമ ന്യൂസിന്റെ ഒരു ന്യൂസ് കാർഡ് വ്യാജമാണ്

    കോളേജുകൾ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ അടച്ചിടും എന്ന മനോരമ ന്യൂസിന്റെ ഒരു ന്യൂസ് കാർഡ് വ്യാജമാണ്

    കോളേജുകൾ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ അടച്ചിടും  എന്ന മനോരമ ന്യൂസിന്റെ ഒരു ന്യൂസ് കാർഡ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.കോവിഡ്‌ മൂന്നാംഘട്ട വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ സംസ്ഥാനം സാധാരണനിലയിലേക്ക്‌ വരുന്ന സാഹചര്യത്തിൽ ഫെബ്രുവരി 28 മുതൽ സംസ്ഥാനത്തെ സ്‌കൂൾ, കോളേജ്‌ പ്രവർത്തനം വൈകിട്ടു വരെയാക്കും എന്ന തീരുമാനം വന്ന ശേഷമാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്. ബാച്ച്‌ രീതി ഒഴിവാക്കി മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിക്കാനും തീരുമാനിച്ചിരുന്നു.സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്. ഈ…