Sabloo Thomas
-

അഫ്ഗാനിസ്ഥാനിൽ താലിബാൻ മൊബൈൽ ഫോണുകൾ നിരോധിച്ചെന്ന വീഡിയോയുടെ വാസ്തവം
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ വന്നതിനു ശേഷം പൗര സ്വാതന്ത്യ്രത്തിനു മേൽ ധാരാളം കടന്നുകയറ്റങ്ങൾ നടന്നതായി റിപോർട്ടുകൾ ഉണ്ട്. ഐക്യരാഷ്ട്ര സഭ ഈ അടുത്ത ദിവസങ്ങളിൽ അഫാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ, താലിബാൻ അഫ്‌ഗാനിൽ മൊബൈൽ ഫോൺ നിരോധിച്ചതിന് ശേഷംമുള്ള ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.യൂണിഫോം ധരിച്ച ചിലർ ധാരാളം മൊബൈൽ ഫോണുകൾ നിലത്ത് കൂടിയിട്ട് ചവിട്ടി നശിപ്പിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. Arun Kovalam എന്ന ഐഡിയിൽ നിന്നും ഈ…
-

കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യമില്ലെന്ന് എം എം ഹസൻ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന ന്യൂസ് കാർഡ് വ്യാജമാണ്
“കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുല്‍ ഗാന്ധിയുടെ നയമാണോ,” എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചത് ഒരു വിവാദം സൃഷ്‌ടിച്ചിരുന്നു. “കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.എല്‍. ജേക്കബിനെ കെ.പി.സി.സി. പ്രസിഡന്‍റാക്കി. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ.മുരളീധരനെ കെ.പി.സി.സി. പ്രസിഡന്‍റാക്കി. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി. പ്രസിഡന്‍റ്. മതേതരത്വം കാത്തുസൂക്ഷിക്കാനാണ് ഇത്തരത്തില്‍ പ്രതിനിധ്യം കൊടുക്കുന്നതെന്നണ് കോണ്‍ഗ്രസ് അപ്പോഴെല്ലാം അവകാശപ്പെട്ടിരുന്നത്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കളാണ് ഇന്ത്യ…
-

“SFI ഇരന്ന് വാങ്ങിയ കൊലപാതകമാണ്,” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് 2019 ലെ ദൃശ്യങ്ങൾ
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ SFI പ്രവർത്തകൻ ജനുവരി പത്തിന് കുത്തേറ്റു മരിച്ചിരുന്നു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ കണ്ണൂര്‍ സ്വദേശി ധീരജ് രാജേന്ദ്രനാണ് കൊല്ലപ്പെട്ടത്. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍ കെഎസ്‌യു- എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നില നിന്നിരുന്നു. ധീരജിനെ കുത്തിയതെന്നു കരുതുന്ന മണിയാറംകുടി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയെ പൊലീസ് പിടൂകൂടി. അതിനു ശേഷം,”ഇത് ഇരന്ന് വാങ്ങിയ കൊലപാതകമാണ്,” എന്ന് വാദിക്കുന്ന പല പോസ്റ്റുകൾ സംഘടനയെ രാഷ്ട്രീയമായി എതിർക്കുന്നവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതിലൊന്ന് എസ്എഫ്ഐയ്ക്കെതിരെ ചില…