Sabloo Thomas
-

ജിഫ്രി തങ്ങളെ പരിഹസിച്ച് പിഎംഎ സലാം എന്ന മാതൃഭൂമിയുടെ സ്ക്രീൻഷോട്ട് വ്യാജം
“ജിഫ്രി തങ്ങളെ പരിഹസിച്ച് പിഎംഎ സലാം. തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന് കേട്ടപ്പോൾ ചിരിവന്നുവെന്ന,” പേരിൽ മാതൃഭൂമി വെബ്‌സൈറ്റിൽ വന്ന വാർത്തയുടെ സ്ക്രീൻഷോട്ട് എന്ന വ്യാജേന ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നേരെ വധഭീഷണി വന്ന സന്ദർഭത്തിലാണ് ഈ പോസ്റ്റ് വൈറലാവുന്നത്. മുസ്‌ലിം പള്ളികളിൽ സർക്കാർ വിരുദ്ധ പ്രചാരണത്തിന് കൂട്ടുനിൽക്കാത്തതാണ് തങ്ങൾക്കെതിരായ വധഭീഷണിക്ക് കാരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട സർക്കാർ…
-

ഡെന്മാർക് സന്ദർശിച്ച ഫ്രഞ്ച് പ്രസിഡന്റ് Macronനെ ഡാനിഷ് പ്രസിഡന്റ് Lars സ്വീകരിക്കുന്ന വീഡിയോ 2018ലേത്
കഴിഞ്ഞ ആഴ്ച ഡെന്മാർക് സന്ദർശിച്ച ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ (Emmanuel Macron) ഡാനിഷ് പ്രസിഡന്റ് ലാർസ് (Lars Lokke Rasmussen) സ്വീകരിക്കുന്നു, എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. CR Neelakandan ഫേസ്ബുക്കിലിട്ട പോസ്റ്റിനു 582 ഷെയറുകൾ ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടു. “അമ്പരപ്പിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളും ബുള്ളറ്റ് പ്രൂഫ് കാറുകളും കണ്ടാൽ ആരും ഞെട്ടിപ്പോകും,”എന്ന് ആക്ഷേപ ഹാസ്യമായി വായിക്കാവുന്ന ഒരു കമന്റിനൊപ്പമാണ് രണ്ടു രാഷ്ട്രത്തലവന്മാരും സൈക്കിളിൽ സഞ്ചരിക്കുന്ന ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മെഴ്‌സിഡസ്-മെയ്ബാക്ക് എസ്…