Sabloo Thomas
-

ആശ സാഹ്‌നി എന്ന വൃദ്ധയുടെ അസ്ഥികൂടം അല്ല
ആശ സാഹ്‌നി എന്ന വൃദ്ധയുടെ അസ്ഥികൂടം എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.“ആശ സാഹ്‌നി എന്ന വൃദ്ധ സ്ത്രീ മുംബൈ യിലെ ഒരു അപ്പാർട്മെന്റിലെ പത്താം നിലയിൽ ഒറ്റക്കാണ് താമസം. ധനികരായ ഇവരുടെയാണ് പതതാം നിലയിലെ രണ്ടു ഫ്‌ളാറ്റുകളും. മകൻ അമേരിക്കയിൽ. ഒരു ശരാശരി ഇന്ത്യക്കാരൻ സൗഭാഗ്യവാൻ എന്ന് വിചാരിക്കാവുന്ന ദുനിയാവിലെ എല്ലാതും അവർക്കുണ്ട്.മകൻ രണ്ടു വർഷം കഴിഞ്ഞു അമേരിക്കയിൽ നിന്ന് വന്നു വാതിലിൽ മുട്ടിയപ്പോൾ അമ്മ തുറന്നില്ല. കുത്തി പൊളിച്ച് അകത്ത് കടന്നപ്പോൾ അമ്മ കസേരയിൽ…
-

വിശപ്പ് സഹിക്കാനാകാതെ പെൺകുട്ടി ജീവൻ ഒടുക്കിയ വാർത്ത 2016ലേതാണ്
“വിശപ്പ് സഹിക്കാനാകാതെ ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്തു. മാറി മാറി ഭരിച്ച ന്യുനപക്ഷ വോട്ട് ബാങ്ക് വാങ്ങിയ UDF LDF സർക്കാർ ഭരണം കേരളത്തിൽ ഹിന്ദു സമൂഹം കൂടുതൽ പട്ടിണിയിലേക്ക് പോകുന്നു. മാറണം കേരളം,” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. WE Love HINDU Munnani എന്ന പേജിൽ നിന്നുള്ള പോസ്റ്റിനു 123 ഷെയറുകൾ ഞങ്ങളുടെ പരിശോധനയിൽ കണ്ടു. Fact Check/Verification “സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ. നീതി ആയോഗ്…
-

Weekly Wrap: ആഴ്ചയിലെ 5 വൈറൽ പോസ്റ്റുകൾ
ആഴ്ചയിലെ വൈറലായ 5 അവകാശവാദങ്ങൾ താഴെ ചേർക്കുന്നു. വർക്കല സിപിഎം ഏരിയ സമ്മേളനത്തിലെ കൂട്ടയടിയുടെ വീഡിയോ. അൽകബീർ കയറ്റുമതി ചെയ്യുന്ന ഹലാൽ ബീഫ് ഹിന്ദു ഉടമസ്ഥതയിലുള്ള കമ്പനി. ദത്ത് കേസിലെ പരാതിക്കാരിയായ അനുപമയുടെ ഭർത്താവിന് സർക്കാർ ജോലി നൽകുക എന്നു സാംസ്‌കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു. ആധാർ കാർഡും റേഷൻ കാർഡും ഉള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ. കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ കർഷകർ തക്കാളി വഴിയിൽ തള്ളിയെന്നു അവകാശപ്പെടുന്ന ഒരു വീഡിയോ
-

കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോഴല്ല കർഷകർ തക്കാളി വഴിയിൽ തള്ളിയത്
കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ കർഷകർ തക്കാളി വഴിയിൽ തള്ളിയെന്നു അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ തുടർന്ന് തക്കാളിക്ക് കർഷകർക്ക് കിട്ടുന്ന വില കിലോക്ക് 75 പൈസയായി കുറഞ്ഞു. അതിനാൽ കർണാടകത്തിലെ കർഷകർ തക്കാളി വഴിയിൽ തള്ളുന്നുവെന്നാണ് വാദം. “കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ കർഷകർ ജയിച്ചേ എന്ന് ആർപ്പ് വിളിച്ച ഇടതനും വലതനും കണ്ണ് തുറന്നു കണ്ടോളൂ.കേരളത്തിലെ മാർക്കറ്റിൽ 100 മുതൽ 130 രൂപ വരെ കഴിഞ്ഞയാഴ്ച് വില വന്ന തക്കാളിക്ക് കർഷകർക്ക് കിട്ടുന്നത് കിലോക്ക് 75…
-

ആധാർ കാർഡും റേഷൻ കാർഡും ഉള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല
“ആധാർ കാർഡും റേഷൻ കാർഡും ഉണ്ടോ? എങ്കിൽ അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും,” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ആരോഗ്യം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ പരിശോധിച്ചപ്പോൾ അതിനു 494 ഷെയറുകൾ ഉണ്ടായിരുന്നു. arogyamlife.com എന്ന ഒരു വെബ്‌സൈറ്റിന്റെ ലിങ്കിനൊപ്പമാണ് ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.“ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് ആയിരിക്കും ലഭ്യമാവുക. ഇൻഷുറൻസ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത ഇതിന് എണ്ണവും പ്രായവും…
-

അൽ കബീർ എക്സ്പോർട്സ് ഹിന്ദു ഉടമസ്ഥതയിലുള്ള കമ്പനിയാണോ?
അൽ കബീർ എക്സ്പോർട്സ് എന്ന ഹലാൽ ബീഫ് അടക്കം കയറ്റുമതി ചെയ്യുന്ന സ്ഥാപനം ബിജെപിക്കാരന്റെ കമ്പനിയാണ് എന്നും സംഘപരിവാർ അനുഭാവികളുടെ കമ്പനിയാണ് എന്നും ഹിന്ദു കമ്പനിയാണ് എന്നും വിവിധ തരത്തിലുള്ള പ്രചാരണങ്ങൾ ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. ഹലാൽ ഭക്ഷണത്തെ കുറിച്ചുള്ള ചർച്ച സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന സാഹചര്യത്തിലാണ് ഇത്. SNDP Youth Movementന്റെ പോസ്റ്റിനു ഞങ്ങൾ നോക്കുമ്പോൾ 1.1k റിയാക്ഷനുകളും 430 ഷെയറുകളും കണ്ടു. “ബീഫിന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലുന്ന നാടായ യു.പി.യിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് എക്സ്പോർട്ടിങ് കമ്പനി പ്രവർത്തിക്കുന്നത്…
-

അജിത്തിന് സർക്കാർ ജോലി നൽകുക എന്നു സാംസ്‌കാരിക പ്രവർത്തകർ ആവശ്യപ്പെട്ടുവെന്ന പ്രചരണം വ്യാജം
അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തിലെ പരാതിക്കാരിയായ അനുപമയുടെ ഭർത്താവ് അജിത്തിന് സർക്കാർ ജോലി നൽകാൻ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ കത്ത് നൽകിയെന്ന തരത്തിൽ ഒരു പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമായി നടക്കുന്നുണ്ട്. “ഭരണകൂട ഭീകരതയുടെ ഇര അജിത്തിന് സർക്കാർ ജോലി നൽകുക പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. സർക്കാരിനോടും മുഖ്യമന്ത്രിയോടും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരുടെ നിവേദനം,” എന്ന ഒരു പോസ്റ്ററിന്റെ രൂപത്തിലാണ് പ്രചരണം. നുണറായി ഫലിതങ്ങൾ എന്ന ഐഡിയുടെ പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 100 ഷെയറുകൾ ഉണ്ടായിരുന്നു. Lakshmi Nair എന്ന ഐഡിയുടെ…
-

സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടത്തല്ല് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം
സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടത്തല്ല് എന്ന പേരിൽ ഒരു വീഡിയോ ഫേസ് ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഗായത്രി ഉണ്ണികൃഷ്ണൻ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 32 ഷെയറുകളും 1 K വ്യൂവുകളും ഉണ്ടായിരുന്നു. Akhilesh Adattuparambil എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 37 ഷെയറുകളും 1.6 K വ്യൂവുകളും ഉണ്ടായിരുന്നു. Factcheck/ Verification ഞങ്ങൾ സി പി എം വർക്കല ഏരിയ സമ്മേളനത്തിൽ സംഘർഷം എന്ന് കീ വേർഡ് സെർച്ച് ചെയ്തു. അപ്പോൾ സമ്മേളനത്തിൽ സംഘർഷം ഉണ്ടായി എന്ന്…
-

Weekly Wrap: സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച പ്രധാനപ്പെട്ട 5 അവകാശവാദങ്ങൾ
ബി ജെ പി സംസ്‌ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റേത് എന്ന പേരിൽ ഒരു ഫെയ്സ്ബുക്ക് പേജിന്റെ സ്ക്രീൻ ഷോട്ട്. കർഷക സമരത്തിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ.അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ പോറ്റമ്മ തിരിച്ചു കൊണ്ട് വരുന്നത് എന്ന് രീതിയിൽ ഒരു ചിത്രം. പട്ടിണി നിർമ്മാർജ്ജനം കേന്ദ്ര സർക്കാർ കേരളത്തെ മാതൃകയാക്കണം എന്ന് സുപ്രീം കോടതി, എന്ന ഒരു പോസ്റ്റർ. KSEB പുതിയ വൈദ്യുതിനിരക്ക് കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക എന്ന പോസ്റ്റ്.ഇവയൊക്കെ ആയിരുന്നു, കഴിഞ്ഞ ആഴ്ച വൈറലായ…
-

KSEB പുതിയ വൈദ്യുതിനിരക്ക് കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക എന്ന പോസ്റ്റിന്റെ യാഥാർഥ്യം ഇതാണ്
*KSEB പുതിയ വൈദ്യുതിനിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക,* എന്ന പേരിൽ ഒരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. *നിങ്ങളുടെ ഉപയോഗം 200 യൂണിറ്റ് ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220. ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3. വ്യത്യാസം 247.3.കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ചു കൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ…