Sabloo Thomas
-

പട്ടിണി നിർമ്മാർജ്ജനം കേന്ദ്ര സർക്കാർ കേരളത്തെ മാതൃകയാക്കണം എന്ന് സുപ്രീം കോടതി പറഞ്ഞുവെന്നു വാദം തെറ്റിദ്ധാരണാജകം
പട്ടിണി നിർമ്മാർജ്ജനം കേന്ദ്ര സർക്കാർ കേരളത്തെ മാതൃകയാക്കണം എന്ന് സുപ്രീം കോടതി, എന്ന ഒരു പോസ്റ്റർ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻറെയും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും പടത്തിനൊപ്പമാണ് പോസ്റ്റർ പ്രചരിക്കുന്നത്. Arun Pulimath എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിനു 1.7 K ഷെയറുകൾ ഉണ്ടായിരുന്നു. Cpim Cyber Poralikal എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിനു 744 ഷെയറുകൾ ഉണ്ടായിരുന്നു. ഇത് കൂടാതെ ധാരാളം ഇത്തരം പോസ്റ്റുകൾ ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ…
-

ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരിച്ചു കൊടുക്കാൻ വരുന്ന പോറ്റമ്മയുടെ പടമല്ലിത്
അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ പോറ്റമ്മ തിരിച്ചു കൊണ്ട് വരുന്നത് എന്ന് രീതിയിൽ ഒരു ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “വല്ലാതെ വിഷമിപ്പിക്കുന്ന ദൃശ്യം. ഒരു വർഷത്തോളം തന്റെ ഹൃദയം പോലെ നോക്കിയ കുഞ്ഞിനെ പ്രസവിച്ചു എന്നൊരൊറ്റ കാരണം കൊണ്ട് മാത്രം അമ്മയെന്ന് അവകാശപ്പെടുന്നവരിലേക്ക് കൈമാറാനുള്ള പോക്കാണിത്,”എന്നും മറ്റുമുള്ള വിവരണത്തോടൊപ്പമാണ് ഈ പടം ഷെയർ ചെയ്യപ്പെടുന്നത്.അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം വിവാദമായതിനെ തുടർന്ന് ദത്ത് എടുത്ത ആന്ധ്രാപ്രദേശ് സ്വദേശികളിലെ നിന്നും തിരിച്ചു…
-

വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയുടെ വൈറലായ വീഡിയോ എഡിറ്റ് ചെയ്തതാണ്
വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയുടെ വീഡിയോ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.“പാശ്ചാത്യ രാജ്യങ്ങളിൽ നിങ്ങൾ എപ്പോഴും അവരുടെ കാട്ടിൽ തീ കത്തുന്നത് കേൾക്കുന്നു. ഇപ്പോൾ ഈ പക്ഷി തീ ഉണ്ടാക്കുന്നുവെന്ന് അവർ കണ്ടെത്തി. 1400 വർഷങ്ങൾക്ക് മുമ്പ് ഈ പക്ഷിയെ സൂക്ഷിക്കണമെന്ന് മുഹമ്മദ് നബി പറഞ്ഞിരുന്നു,” എന്ന വിവരണത്തോടൊപ്പമാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. Factcheck/ Verification വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയുടെ വൈറൽ വീഡിയോയുടെ സത്യാവസ്ഥ കണ്ടെത്താൻ ഞങ്ങൾ ആദ്യം വീഡിയോ പരിശോധിച്ചു.…
-

ദേഹത്ത് മർദ്ദനത്തിന്റെ പാടുള്ള സിഖുകാരന്റെ പടം കർഷക സമരത്തിലേതല്ല
ദേഹത്ത് മർദ്ദനത്തിന്റെ പാടുള്ള സിഖുകാരന്റെ പടം,കർഷക സമരത്തിന്റേത് എന്ന പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. മറക്കരുത്. 560 രക്തസാക്ഷികൾ.പരന്നൊഴുകിയ ചോരയിലും ചിതറിത്തെറിച്ച മാംസക്കഷ്ണങ്ങൾക്കും മീതെയാണ് സഹനസമരത്തിൻ്റെ വിജയക്കൊടി പാറുന്നത്.” എന്ന കുറിപ്പോടെയാണ് ഫോട്ടോ പ്രചരിക്കുന്നത്. ഫോട്ടോയ്ക്കുള്ളിൽ, “ഇത് വെറുതെ നേടിയ വിജയമല്ല. പൊരുതി നേടിയ വിജയമാണ്.” എന്ന് എഴുതിയിട്ടുണ്ട്. കണ്ണൂർ ആർമി എന്ന പ്രൊഫൈൽ വൺ മാൻ ആർമി 𝐎𝐍𝐄 𝐌𝐀𝐍 𝐀𝐑𝐌𝐘 എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങൾ കണ്ടപ്പോൾ 8.3 k വ്യൂവുകളും 1K റിയാക്ഷനുകളും…
-

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വിമർശിക്കുന്നുവെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന പോസ്റ്റ് എഡിറ്റ് ചെയ്തത്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നഗ്ന സന്യാസിമാരുടെ മുന്നിൽ കൈകൂപ്പി ഇരിക്കുന്ന ചിത്രത്തോടൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് വൈറലാവുന്നുണ്ട്.“ഇത്രയും നികൃഷ്ടമായ അനാചാരങ്ങൾ ഇന്നും ഒരു പരിഷ്കൃതസമൂഹത്തിൽ അരങ്ങേറുമ്പോഴും എന്തുകൊണ്ട് നമ്മുടെ പുരോഗമനവാദികൾ അനങ്ങുന്നില്ല. പണ്ടൊക്കെ യുക്തിവാദികൾ എന്നൊരു കൂട്ടരെയെങ്കിലും അവിടെയും ഇവിടെയും കാണാമായിരുന്നു. കവർസ്റ്റോറിക്കാരും പറയാതെ വയ്യാത്തവരും വായ തുറക്കാത്തതെന്തുകൊണ്ട്,” എന്നാണ് പോസ്റ്റിലെ വാചകം. സുരേന്ദ്രൻ ബിജെപിയുടെ തന്നെ കേന്ദ്ര നേതാവായ ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിക്കുന്നുവെന്ന തരത്തിലാണ്…
-

Weekly Wrap: ഈ ആഴ്ച്ചയിൽ വൈറലായ അഞ്ചു മലയാളം പോസ്റ്റുകൾ
ശബരിമലയിൽ വിതരണം ചെയ്യുന്നത് ഹലാൽ അരവണ, അന്യമതസ്ഥർക്ക്’ മാത്രം സ്വന്തം ഹോട്ടലിൽ മതഭ്രാന്തന്മാർ മലം വിളമ്പി,പാകിസ്താസ്നെ തോൽപിച്ചപ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം വന്ദേ മാതരം വിളിച്ചു,റൂം ഫോർ റിവർ പ്രോഗ്രാമിന്റെ പരാജയം കാണിക്കാൻ ഒരു വീഡിയോ,ആയുഷ്മാൻ ഭാരത് ഇൻഷുറൻസിന്റെ പുതിയ അപേക്ഷ, തുടങ്ങി ധാരാളം അവകാശവാദങ്ങൾ മലയാള സമൂഹ മാധ്യമ ഇടങ്ങളിൽ കഴിഞ്ഞ ആഴ്ച സജീവമായിരുന്നു. ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ…
-

ഓൺലൈൻ ആപ്പുകൾ വഴി ഫുഡ് ഓർഡർ ചെയ്യുന്നവർ ജാഗ്രതപാലിക്കുക എന്ന പേരിൽ പ്രചരിക്കുന്നത് അമേരിക്കയിൽ നിന്നുള്ള പഴയ വീഡിയോ ആണ്
“ഓൺലൈൻ ആപ്പുകൾ വഴി ഫുഡ് ഓർഡർ ചെയ്യുന്നവർ ജാഗ്രതപാലിക്കുക. അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോൾ ഒരിക്കലും നിങ്ങളുടെ യഥാർത്ഥ പേരുകൾ ഉപയോഗിക്കരുത്. എളുപ്പത്തിൽ മതം മനസ്സിലാക്കാൻ കഴിയാത്ത തരത്തിലുള്ള കോമൺ പേരുകൾ മാത്രം ഉപയോഗിച്ച് അക്കൗണ്ട് രജിസ്റ്റർ ചെയ്യുക.കാരണം നിങ്ങൾ ഇത്തരം ഒരു ആപ്പ് വഴി ഹോട്ടൽ തിരഞ്ഞെടുത്ത് ഫുഡ് ഓർഡർ ചെയ്യുമ്പോൾ ആ ഓർഡർ എത്തുന്ന ഹോട്ടൽ റിസപ്ഷനിലെ മൊബൈലിൽ നിങ്ങളുടെ പേര് സഹിതമാണ് എത്തുക. ഒരു പക്ഷെ ആ ഹോട്ടൽ ഉടമയോ ഫുഡ് പാക്ക് ചെയ്യുന്ന വ്യക്തിയോ…
-

‘അന്യമതസ്ഥർക്ക്’ മാത്രം സ്വന്തം ഹോട്ടലിൽ മതഭ്രാന്തന്മാർ മലം വിളമ്പിയെന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്
അന്യമതസ്ഥർക്ക് മാത്രം സ്വന്തം ഹോട്ടലിൽ മലം വിളമ്പിയ മതഭ്രാന്തന്മാർ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ലണ്ടനിൽ ഹോട്ടൽ നടത്തിയിരുന്ന മുഹമ്മദ് അബ്ദുൽ ബാസിത്, അജ്മദ് എന്നീ രണ്ട് മതഭ്രാന്തന്മാർ തങ്ങളുടെ ഹോട്ടലിൽ വരുന്ന അന്യമതസ്ഥർക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ മാത്രം മലംകലർത്തി കൊടുത്തു എന്ന വിവരണത്തോടെയാണ് പോസ്റ്റ് വൈറലാവുന്നത്. ഹലാൽ ഭക്ഷണത്തെ കുറിച്ച് വിവിധ തരം ആക്ഷേപങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് വൈറലാവുന്നത്. Hindu protection forum ഒന്നിലധികം തവണ ഈ അവകാശവാദവുമായി ഫേസ്ബുക്കിൽ പോസ്റ്റുകൾ …
-

‘റൂം ഫോർ റിവർ’ പദ്ധതിയെ കളിയാക്കാൻ ഷെയർ ചെയ്യുന്ന പ്രളയ വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല
റൂം ഫോർ റിവർ പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ഓഡിയോ എഡിറ്റ് ചെയ്തു ചേർത്ത് ഫേസ്ബുക്കിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. മഴ ശക്തമായതോടെ ഡച്ച് മാതൃകയിൽ മുഖ്യന്‍റെ റൂം ഫോർ റിവർ ജനങ്ങൾ സ്വയം നടപ്പിലാക്കി തുടങ്ങി എന്ന പേരിലാണ് വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നത്. കേരളത്തിലെ പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾ പരാജയമാണ് എന്നാണ് ഈ പോസ്റ്റുകൾ സൂചിപ്പിക്കാൻ ശ്രമിക്കുന്നത്. I Am Congress എന്ന ഐഡി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 1.8 k റിയാക്ഷനുകളും 1.2 k ഷെയറുകളും ഞങ്ങൾ പരിശോധിക്കുമ്പോൾ…
-

ആയുഷ്മാന്‍ ഭാരതിന്റെ പുതിയ അപേക്ഷ: പ്രചാരണം തെറ്റാണ്
“ആയുഷ്മാന്‍ ഭാരതിന്റെ പുതിയ അപേക്ഷ എടുത്തു തുടങ്ങി. അഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സുണ്ട്. അടുത്തുള്ള അക്ഷയ സെന്റര്‍ വഴിയാണ് അപേക്ഷിക്കേണ്ടത്,” എന്നു അവകാശപ്പെടുന്ന ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയിൽ നിന്നും വിതരണം ചെയ്യുന്ന ഹെല്‍ത്ത് ഐഡി കാര്‍ഡിന്റെ ഫോട്ടോയോടൊപ്പം ആണ് പ്രചാരണം. “ഈ കാർഡുള്ളവർക്ക് അഞ്ച് ലക്ഷം രൂപയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കിട്ടുമെന്നാണ്” എല്ലാവരോടും ഉള്ള ഒരു അഭ്യര്‍ഥനയാണ്, എന്നു തുടങ്ങുന്ന സന്ദേശത്തിൽ പറയുന്നത്. “ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ്…