Sabloo Thomas

  • ഷാരൂഖ് ഖാന്‍റെ മകനെ കുറിച്ച് കോടിയേരി ഒന്നും പറഞ്ഞിട്ടില്ല

    ഷാരൂഖ് ഖാന്‍റെ മകനെ കുറിച്ച് കോടിയേരി ഒന്നും പറഞ്ഞിട്ടില്ല

    ”മക്കളെ നല്ല രീതിയിൽ വളർത്തുന്നതില്‍ ഷാരൂഖ്ഖാൻ പരാജയപ്പെട്ടു. ആഞ്ഞടിച്ച്  കോടിയേരി ബാലകൃഷ്ണൻ.” ഷാരൂഖ്ഖാന്റെ മകൻ ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ ഷെയർ ചെയ്യുന്ന ഒരു പോസ്റ്റിലെ വരികളാണ് ഇത്. ട്രോളല്ല എന്ന കാപ്ഷനോടൊപ്പം അഘോരി എന്ന ഐഡിയിൽ നിന്നുമാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്. ഞങ്ങൾ കാണുമ്പോൾ പോസ്റ്റിന് 1 K റിയാക്ഷനുകളും 112 ഷെയറുകളും ഉണ്ടായിരുന്നു. Archived links of അഘോരി’s post Fact check/ Verification ഞങ്ങൾ കോടിയേരിയുമായി ബന്ധപ്പെട്ടു. ഇത് വ്യാജപ്രചാരണമാണ് എന്ന് അദ്ദേഹം…

  • ഗ്ലാസുകളിലും നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കണം എന്ന നിയമം MVD കൊണ്ട് വന്നോ?

    ഗ്ലാസുകളിലും നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കണം എന്ന നിയമം MVD കൊണ്ട് വന്നോ?

    “ഇനിമുതൽ ഗ്ലാസിലും നമ്പർ പ്ലേറ്റ് നിർബന്ധം. മോട്ടോർ വാഹന വകുപ്പിന്റെ (MVD) പുതിയ നിയമം,” എന്ന പേരിൽ  ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. Arogyam Malayalam  എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 136 ഷെയറുകൾ ഉണ്ടായിരുന്നു. Archived link of Arogyam Malayalam Arogyam Life Plus എന്ന സൈറ്റിന്റെ ലിങ്കിനൊപ്പമാണ് ഈ ലേഖനം ഷെയർ ചെയ്യപ്പെടുന്നത്. Arogyam Life Plus ലിങ്കിൽ ഇങ്ങനെ പറയുന്നു:“നമ്മുടെ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ വീണ്ടും ശക്തമാക്കുകയാണ്. വാഹന ഉടമകളിൽ…

  • തമിഴ്‌നാട്ടിൽ പെട്രോൾ വില 65 രൂപ അല്ല

    തമിഴ്‌നാട്ടിൽ പെട്രോൾ വില 65 രൂപ അല്ല

    തമിഴ്‌നാട്ടിൽ പെട്രോൾ വില ഇന്ന് അർദ്ധരാത്രി മുതൽ 65 രൂപ മാത്രമാണെന്ന സൺ ടിവിയുടെ ന്യൂസ് കാർഡ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.രാജ്യത്തുടനീളം പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുൾപ്പെടെയുള്ള ഇന്ധനങ്ങളുടെ വില കൂടി നിൽക്കുന്ന ഒരു സമയത്താണ് ഈ കാർഡ് വൈറലാവുന്നത്.സംസ്ഥാന സർക്കാറിന്റെ 35 രൂപ നികുതി ഇളവ് പ്രഖ്യാപിച്ചു മുഖ്യമന്ത്രി സ്റ്റാലിൻ എന്നാണ് കാർഡ് പറയുന്നത്.എന്നാൽ തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ ഈ വസ്‌തുത വിശകലനം എഴുതുന്ന ഒക്ടോബർ അഞ്ചാം തീയതി  പെട്രോൾ ലിറ്ററിന് 100.23 രൂപയും  ഡീസൽ ലിറ്ററിന് 95.59 രൂപയുമാണ്…

  • ഇത് യു പി മുഖ്യമന്ത്രിയുടെ സഹോദരനാണോ?

    ഇത് യു പി മുഖ്യമന്ത്രിയുടെ സഹോദരനാണോ?

    യു പി മുഖ്യമന്ത്രി യോഗിയുടെ സഹോദരന്‍, ചെറിയ ചായക്കട നടത്തി ജീവിക്കുന്നു എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.മമതയുടെ മരുമകൻ, ലാലുവിന്‍റെ മക്കള്‍, മുലായം സിങ്ങിന്‍റെ മക്കള്‍, സോണിയ കുടുംബം, പി ചിദംബരം ഇവരൊക്കെ ഇന്ത്യയിലെ അതിസമ്പന്നരാണ്, എന്ന് ആരോപിച്ച്‌, മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ബന്ധുക്കളുമായി, അദ്ദേഹത്തെ  താരതമ്യം ചെയ്താണ് ഈ പോസ്റ്റ് പ്രചരിപ്പിക്കപ്പെടുന്നത്. Vinod Menonന്റെ പോസ്റ്റിന് 191 ഞങ്ങൾ കാണുമ്പോൾ  ഷെയറുകൾ ഉണ്ടായിരുന്നു. Archived link of Vinos Menon’s post…

  • Weekly Wrap: കഴിഞ്ഞ ആഴ്ചത്തെ വൈറൽ പോസ്റ്റുകൾ

    Weekly Wrap: കഴിഞ്ഞ ആഴ്ചത്തെ വൈറൽ പോസ്റ്റുകൾ

    കഴിഞ്ഞ ആഴ്ചത്തെ വൈറൽ പോസ്റ്റുകളിൽ വിദ്യാഭ്യാസ മന്ത്രി മോൺസൺ എന്ന തട്ടിപ്പുക്കാരനോടൊപ്പമുള്ള ഫോട്ടോ,അമരീന്ദർ സിംഗ് അമിത് ഷായെ കണ്ട  പഴയ ചിത്രം. NYT ചീഫ് എഡിറ്റർ ജോസഫ് ഹോപ്പ് മോദിയെ പ്രശംസിച്ച പോസ്റ്റ്,53 രാജ്യങ്ങളുടെ യോഗത്തിൽ മോദി ജനറൽ പ്രസിഡണ്ടായെന്ന പോസ്റ്റ്,പി സി ജോർജിന്റെ പഴയ തെറി വിളി വിഡിയോ എന്നിവ ഉൾപ്പെടുന്നു. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ…

  • ഓധ് പാവയ് എന്ന ചെടിയുടെ  വിഡിയോ ആണോ ഇത്?

    ഓധ് പാവയ് എന്ന ചെടിയുടെ വിഡിയോ ആണോ ഇത്?

    തമിഴ്നാടൻ ഉൾവനങ്ങളിൽ കാണപ്പെടുന്ന ഓധ് പാവയ് എന്ന ചെടിയുടേത് എന്ന പേരിൽ ഒരു വിഡിയോ വൈറലാവുന്നുണ്ട്. “ഇത് ഒരു അത്ഭുത ചെടിയാണ്. നിങ്ങൾ കണ്ടിട്ടുണ്ടോ? പേര് ഓധ് പാവയ്. ഇത് കണ്ടത് തമിഴ്നാടൻ ഉൾവനങ്ങളിൽ. കണ്ടുനോക്കു അതിന്റെ പ്രവർത്തനം. ദൈവത്തിന്റെ ഓരോ സൃഷ്ടികൾ.” എന്ന വരികളോടെയാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്. Navas M Muhammed എന്ന ആൾ NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപ്പിൽ, ഷെയർ ചെയ്ത ഫോട്ടോയ്ക്ക് ഞങ്ങൾ കാണുമ്പോൾ,  813 റീഷെയറുകൾ ഉണ്ടായിരുന്നു. Archived link of…

  • വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിൽക്കുന്നത്  മോൻസൺ മാവുങ്കലിനൊപ്പമോ?

    വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിൽക്കുന്നത് മോൻസൺ മാവുങ്കലിനൊപ്പമോ?

    വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. ഷീബ രാമചന്ദ്രൻ,കൊണ്ടോട്ടി പച്ചപ്പട എന്നീ അക്കൗണ്ടുകളിൽ നിന്നും പോസ്റ്റ് ചെയ്ത ഫോട്ടോകൾ ഇപ്പോൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, Pratheesh R Eezhavan തുടങ്ങിയ ഐഡികളിൽ നിന്നും ആ പോസ്റ്റ് വീണ്ടും ഷെയർ ചെയ്യപ്പെടുന്നുണ്ട്.ഈ ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 2 .5 k ഷെയറുകൾ ഉണ്ട്. Archived link of the post of Pratheesh R Eezhavan Fact Check/Verification ഈ പോസ്റ്റിലെ പടത്തിൽ…

  • Amarinder, Shahയെ കണ്ട ചിത്രം പഴയത്

    Amarinder, Shahയെ കണ്ട ചിത്രം പഴയത്

    ക്യാപ്റ്റൻ അമരീന്ദർ സിംഗ് (Capt Amarinder Singh) അമിത് ഷായെ (Amit Shah) സെപ്റ്റംബർ 29 നു കണ്ടിരുന്നു. അതിനെ തുടർന്ന് അവർ ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.  അവർ തമ്മിലുള്ള കൂടിക്കാഴ്ചയിലേക്ക് നയിച്ച  ഒരു സന്ദർഭം പല ചർച്ചകൾക്കും വഴിവെക്കുന്നുണ്ട്. ഈ സന്ദർഭത്തിലാണ് ചിത്രം വൈറലാവുന്നത്. കോൺഗ്രസിന്റെ  ക്യാപ്റ്റൻ അമരീന്ദർ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി  സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത് അടുത്ത കാലത്താണ്. അതിനു ശേഷം ചരൺജിത് സിംഗ് ചാന്നിയെ നിയമസഭാ കക്ഷിയും കോൺഗ്രസ് ഹൈക്കമാന്റും മുഖ്യമന്ത്രിയാക്കി. മുഖ്യമന്ത്രി…

  • NYT ചീഫ് എഡിറ്റർ ജോസഫ് ഹോപ്പ് മോദിയെ  പ്രശംസിച്ചോ?

    NYT ചീഫ് എഡിറ്റർ ജോസഫ് ഹോപ്പ് മോദിയെ പ്രശംസിച്ചോ?

    ന്യൂയോർക്ക് ടൈംസ്  (NYT)ഇന്ന്  ഇങ്ങനെ എഴുതി: “നരേന്ദ്രമോദിയെ സൂക്ഷിക്കുക, അദ്ദേഹം അപകടകാരിയായ ദേശസ്നേഹിയാണ്, സ്വന്തം രാജ്യത്തിന്റെ താല്പര്യത്തിനും സുരക്ഷയ്ക്കും വേണ്ടി ഏതറ്റം വരെയും പോകും. ”ഫേസ്ബുക്കിൽ വൈറലാവുന്ന ഒരു പോസ്റ്റിലെ വരികൾ ആണിത്. മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തിയ  സന്ദർഭത്തിൽ, അദ്ദേഹത്തിന്റെ സന്ദർശനം പാശ്ചാത്യ മാധ്യമങ്ങൾ എങ്ങനെയാണ് റിപ്പോർട്ട് ചെയ്തത് എന്നതിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ച ഉയർന്നു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നത്. നമ്മൾ…

  • 53 രാജ്യങ്ങളുടെ യോഗത്തിൽ മോദി ജനറൽ പ്രസിഡണ്ടായോ?

    53 രാജ്യങ്ങളുടെ യോഗത്തിൽ മോദി ജനറൽ പ്രസിഡണ്ടായോ?

    ബ്രിട്ടനിൽ 53 രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ മോദിജി ജനറൽ പ്രസിഡണ്ടായി എന്ന് പറയുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. കാവൽക്കാരൻ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എവിടെ ചെന്നാലും സ്ട്രോങ്ങാണ് എന്ന അവകാശവാദത്തോടെ. Kumar S എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 372 റീഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക്  biju.punathil.എന്ന ഐഡിയിൽ നിന്നും ഇത് ഷെയർ ചെയ്തപ്പോൾ 23 റീഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക്  Fact Check/Verification ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രയ്മുകള്ളിൽ ഒന്നിനെ  റിവേഴ്‌സ് ഇേേമജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍…