Sabloo Thomas
-

ഇത് അഫ്ഗാൻ വനിത പൈലറ്റ് വധിക്കപ്പെട്ടുന്ന ഫോട്ടോ അല്ല
അഫ്ഗാൻ വ്യോമസേനയിലെ നാല് വനിതാ പൈലറ്റുമാരിൽ ഒരാളായ സഫിയ ഫിറോസി എന്ന 42 കാരിയെ ശരിയത്ത് നിയമലംഘന കുറ്റത്തിന് 18-08-2021 ന് രാവിലെ താലിബാൻ ഭരണകൂടം പരസ്യമായി കല്ലെറിഞ്ഞു കൊന്നു എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. പ്രജാപതി എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഈ ഫോട്ടോ ഞങ്ങൾ കണ്ടപ്പോൾ 93 പേർ റീഷെയർ ചെയ്തിട്ടുണ്ട്. ആർക്കൈവ്ഡ് ലിങ്ക് Muralee Shankar എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഈ ഫോട്ടോ ഞങ്ങൾ കണ്ടപ്പോൾ…
-

ഇന്ത്യ ടുഡെ-മൂഡ് ഓഫ് ദി നാഷൻ സർവ്വേയിൽ മുന്നിൽ എത്തിയത് രാഹുൽ ഗാന്ധിയല്ല
ജനപ്രീതിയിൽ രാഹുൽ ഗാന്ധി മുന്നിലെന്ന് ഇന്ത്യ ടുഡെ-മൂഡ് ഓഫ് ദി നാഷൻ സർവ്വേ എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആ പോസ്റ്റിലെ മറ്റ് അവകാശവാദങ്ങൾ ഇങ്ങനെയാണ്: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചെന്നും സർവ്വേയിൽ പറയുന്നു. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നും സർവ്വേയിൽ ജനങ്ങൾ അഭിപ്രായപ്പെട്ടു. നിലവിൽ രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി കൊവിഡ് ആണെന്നും രണ്ടാമത്തെ പ്രശ്നം വിലവർധനവാണെന്നും…
-

അഭയാർഥി കുട്ടിയുടെ പടം അഫ്ഗാനിസ്ഥാനിലേത് അല്ല
അഫ്ഗാനിസ്ഥാനിലെ അഭയാർഥിയായ കുട്ടിയുടെ പടം എന്ന രീതിയിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. വിവിധ ഐഡികളിൽ നിന്നും അത് ഷെയർ ചെയ്യപ്പെട്ടുന്നുണ്ട്.Josna Sabu Sebastian എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യപ്പെട്ട പടം ഞങ്ങൾ നോക്കുമ്പോൾ 12 തവണ റീഷെയർ ചെയ്യപ്പെട്ടു. ആർക്കൈവ്ഡ് ലിങ്ക് Jaleel Khan എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 88 പേർ പോസ്റ്റ് ചെയ്ത ആചിത്രം ചെയ്തിരുന്നു. ആർക്കൈവ്ഡ് ലിങ്ക് മറ്റ് നിരവധി ഐഡികളിൽ നിന്നും ഇത് ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. ആർക്കൈവ്ഡ് ലിങ്ക് …
-

Ashraf Ghani കാബൂൾ വിട്ടുന്ന വീഡിയോ പഴയതാണ്
അഫ്ഗാൻ ജനതയുടെ പ്രതീക്ഷ ബാക്കി വച്ച് അഫ്ഗാൻ പ്രസിഡന്റ് Ashraf Ghani അഫ്ഗാൻ വിടുന്നുവെന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. MD Rifas TR എന്ന ഐഡിയിൽ നിന്നുമുള്ള വീഡിയോയ്ക്ക് ഞങ്ങൾ നോക്കുമ്പോൾ 888 വ്യൂവുകളും 22 ഷെയറുകളും ഉണ്ടായിരുന്നു. ആഗസ്റ്റ് പതിനഞ്ചാം തീയതിയാണ് അത് പോസ്റ്റ് ചെയ്തത്. ആർക്കൈവ്ഡ് ലിങ്ക് രാജ്യ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്ത 2021 ഓഗസ്റ്റ് 15 -ന് Ashraf Ghani അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്തു. അതിനു ശേഷമാണ്…
-

സ്ത്രീകളെ പരസ്യമായി കൊല്ലുന്ന ദൃശ്യം അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല
അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികൾ സ്ത്രീകളെ ക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത് എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ആ വീഡിയോ പറയുന്നത് ഇങ്ങനെയാണ്: അതിർത്തിക്കപ്പുറത്തെ കാഴ്ചകൾ അതി ഭയാനകം. താലിബാൻ തീവ്രവാദികൾ സ്ത്രീകളെ ക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്…കേരളത്തിലെ സഹോദരിമാരേ നിങ്ങൾ കണ്ണു തുറന്നു കാണുക. മോദി എന്ന നന്മമരം ഭരിക്കുന്ന കാലത്തോളം നിങ്ങളും നിങ്ങളുടെ പെൺമക്കളും സുരക്ഷിതരാണ്. ഓർമ്മയിൽ സൂക്ഷിക്കുക… Prasanth Ravindren എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഇന്ന് രാവിലെ നോക്കുമ്പോൾ 4.1 k ഷെയറുകൾ ഉണ്ട്.…
-

Messi യ്ക്ക് പത്താം നമ്പർ ജേഴ്സി കിട്ടിയില്ല,യുവാവ് ആത്മഹത്യ ചെയ്തു: വാർത്ത തെറ്റാണ്
Messi യ്ക്ക് പത്താം നമ്പർ ജേഴ്സി കൊടുക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തുവെന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ബാർസിലോണയിൽ നിന്നും പി എസ് ജിയിലേക്ക് മാറിയ ശേഷം Messiയ്ക്ക് പത്താം നമ്പർ ജേഴ്സി കിട്ടിയില്ല. പി എസ് ജിയിൽ നെയ്മറാണ് ആ ജേഴ്സി അണിയുന്നത്. നെയ്‌മർ അത് Messi യ്ക്ക് കൈമാറാൻ സമ്മതിച്ചെങ്കിലും മെസ്സി വിസമ്മതിക്കുകയായിരുന്നുവെന്നു റിപ്പോർട്ടുകൾ പറയുന്നു. മെസ്സി ഇനി മുപ്പതാം നമ്പർ ജേഴ്സിയാണ് അണിയുക. Malayalam full movie എന്ന ഗ്രൂപ്പിൽ Irshu Ichu എന്ന…
-

കുട്ടികളെ തട്ടികൊണ്ട് പോവുന്ന ആളുടെ പേരിലുള്ള പ്രചാരണം വ്യാജമാണ്
കുട്ടികളെ തട്ടികൊണ്ട് പോവുന്ന ആളെന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഇവനെ എവിടെ കണ്ടാലും പിടിച്ച് പോലീസിൽ ഏൽപ്പിക്കുക, ഇവനാണ് കുട്ടികളെ തട്ടി കൊണ്ട് പോകുന്നത് എന്നാണ് ഫേസ്ബുക്കിൽ വൈറലാവുന്ന ഫോട്ടോയുടെ അടികുറിപ്പ്. Tomy Joseph Panthalanikal എന്ന ഐഡിയിൽ നിന്നും ഇന്നലെയിട്ട പോസ്റ്റിനു ണ്ഞങ്ങൾ നോക്കും വരെ 27 ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക് Thiruvallam Udayan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 13 ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക് Mohanachandran…
-

Srinagarൽ ഭീകരരെ പിടിക്കുന്ന ദൃശ്യത്തിന്റെ വാസ്തവം
Srinagarൽ തീവ്രവാദിയെ ഓടിച്ചിട്ട് പിടിക്കുന്നതിന്റെ തത്സമയ വീഡിയോയാണെന്ന അവകാശവാദവുമായി ഒരു ദൃശ്യം സമൂഹ പങ്കിട്ടുന്നുണ്ട്. Sajeev R Nair എന്ന ഐഡിയിൽ നിന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ നോക്കും വരെ 259 ഷെയറുകൾ ഉണ്ടായിട്ടുണ്ട്. വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: ശ്രീനഗറിൽ തീവ്രവാദിയെ ഓടിച്ചിട്ട് പിടിക്കും എന്നൊക്കെ പറയുന്നത് ഇതാണ്… ആയുധം എടുക്കാൻ അവസരം നൽകാതെ അവന്റെ നെഞ്ചത്ത് ചവിട്ടി വീഴ്ത്തിയ പോലീസ് ഉദ്യോഗസ്ഥന് രാജ്യസ്‌നേഹികളുടെ സല്യൂട്ട്. ആർക്കൈവ്ഡ് ലിങ്ക് Fact Check/Verification Srinagarലെ ഭീകരരുമായുള്ള…
-

Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറൽ പോസ്റ്റുകളിൽ ചിലത്
ഈ ആഴ്ചയിൽ വൈറലായ പോസ്റ്റുകളിൽ കൂടുതൽ ഒളിംപിക്സിനെയും യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചുള്ളതും ആയിരുന്നു. യുഎൻ രക്ഷാസമിതി ആദ്യമായി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് മോദി.192 അംഗങ്ങളിൽ 184 അംഗങ്ങളുടെ പിന്തുണയോടെയാണ് യുഎൻ രക്ഷാസമിതി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് തുടങ്ങിയ അതിൽ പ്രചാരണങ്ങൾ ഉൾപ്പെടുന്നു. ഒളിംപിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ചുള്ള പാകിസ്ഥാൻ താരത്തിന്റെ ട്വീറ്റ്, നീരജ് ചോപ്ര കർഷക സമരത്തെ അനുകൂലിച്ചുവെന്ന പോസ്റ്റ് എന്നിവയും കഴിഞ്ഞ ആഴ്ച വൈറലായി. സുരേഷ് ഗോപി ജോലിയിൽ നിന്നും പിരിച്ചുവിട്ട…
-

ഹോക്കി ടീം ക്യാപ്റ്റൻ കേന്ദ്ര സർക്കാരിന്റെ ക്യാഷ് അവാർഡ് നിരസിച്ചിട്ടില്ല
ഒളിംപിക്സ് ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചു, വെങ്കല മെഡൽ നേടിയതിനുള്ള കേന്ദ്ര സർക്കാരിന്റെ ക്യാഷ് അവാർഡ് വേണ്ടെന്നു വെച്ചതായി ഒരു അവകാശവാദം പ്രചരിക്കുന്നുണ്ട്. ഒളിംപിക്സ് മെഡൽ നേടിയതിന്,മൂന്ന് കാർഷിക കരി നിയമങ്ങളും പിൻവലിക്കാതെ മോദി സർക്കാർ നൽകുന്ന ഒരു അവാർഡും ഒരു ക്യാഷ് അവാർഡും എനിക്ക് വേണ്ട എന്ന പേരിൽ ഒരു കാർഡ്, ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നുണ്ട്. തീരുമാനങ്ങൾ കർഷകർക്കൊപ്പം ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ എന്ന അടിക്കുറിപ്പോടെ viraladayalam_official എന്ന പേജിൽ നിന്നും ഷെയർ…