Sabloo Thomas
-

UNSC അധ്യക്ഷനാവുന്നത് വോട്ടെടുപ്പിലൂടെ അല്ല
UNSC യിൽ അധ്യക്ഷനാവുക എന്നത് വലിയ കാര്യമല്ല. എന്നാൽ 192 മെമ്പർ ഉള്ള സ്ഥലത്ത് 184 വോട്ട് ലഭിക്കുക എന്നത് ചിന്തിക്കേണ്ട വിഷയം എന്ന പേരിൽ ഒരു സന്ദേശം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. അതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവ് എന്നാണ് പോസ്റ്റ് പറയുന്നത്. ഒരു പാകിസ്ഥാനക്കാരൻ പറയുന്നതായി അവകാശപ്പെട്ടുള്ള വീഡിയോയ്‌ക്കൊപ്പമാണ് പ്രചാരണം. ബിബിൻ ബിജു പൂക്കുന്നേൽ എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക്, 485 റിയാക്ഷൻസും 1.1 K വ്യൂവ്‌സും, ഞങ്ങൾ നോക്കുമ്പോൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക് പോസ്റ്റിനൊപ്പമുള്ള വിവരണം…
-

നീരജ് ചോപ്ര കർഷക സമരത്തെ പിന്തുണച്ചോ?
നീരജ് ചോപ്ര കർഷക സമരത്തെ പിന്തുണച്ചുവെന്നു അവകാശപ്പെടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് സംഘി മിഠായി എന്ന ഫേസ്ബുക്ക് പേജിൽ വന്നിട്ടുണ്ട്. അദ്ദേഹം ജാവലിനിൽ ഒളിംപിക്സിൽ സ്വർണ മെഡൽ നേടിയ ശേഷമാണ് ഈ പോസ്റ്റ് വരുന്നത്. 279 റിയാക്ഷനുകളും 64 ഷെയറുകളും ഞങ്ങൾ നോക്കുന്ന സമയത്ത് അതിന് ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക് Fact Check/Verification ഈ വാർത്തയുടെ ഉറവിടം അദ്ദേഹത്തിന്റെ പേരിലുള്ള ഒരു ട്വീറ്റർ ഹാൻഡിലിൽ വന്ന ട്വീറ്റാണ്. ഇത് നിരവധി ഹിന്ദി ഫേസ്ബുക്ക് പേജുകളിൽ ഷെയർ ചെയ്യപ്പെട്ടു. എന്നാൽ ഈ ട്വീറ്റർ…
-

മോദി UN രക്ഷാ സമിതി അധ്യക്ഷനായ ആദ്യ ഇന്ത്യൻ നേതാവല്ല
ഓഗസ്റ്റ് ഒൻപതിന് നടന്ന UN രക്ഷാ സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചത് വർത്തയായിരുന്നല്ലോ. ഈ യോഗം നടക്കുന്നതിനെ കുറിച്ചു വാർത്ത വന്നപ്പോൾ മുതൽ, രക്ഷ സമിതി യോഗത്തിൽ അധ്യക്ഷനാവുന്ന ആദ്യ നേതാവ് മോദിയാണ് എന്ന തരത്തിൽ ഒരു പ്രചാരണം നടക്കുന്നുണ്ട് . ഓഗസ്റ്റ് ഒന്ന് മുതൽ ഈ പ്രചാരണം നടക്കുന്നതായി ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു. ഞങ്ങൾ കണ്ടപ്പോൾ.സൂരജ് അമ്പലപ്പുഴ എന്ന പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്ത ഈ അവകാശവാദത്തിന് 35 ഷെയറുകൾ ഉണ്ട്. ആർക്കൈവ്ഡ്…
-

MVD പിരിച്ചുവിട്ട വിസ്മയയുടെ ഭർത്താവിനെ സുരേഷ് ഗോപി പിന്തുണച്ചിട്ടില്ല
MVD പിരിച്ചുവിട്ട വിസ്മയയുടെ ഭർത്താവിനെ ബിജെപിയുടെ രാജ്യസഭാ എം പിയായ സുരേഷ് ഗോപി പിന്തുണച്ചതായി ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ കിരണിനെ ജോലിയിൽ തിരിച്ചെടുക്കട്ടെ… കൊലക്കേസ് പ്രതിയെ പിന്തുണച്ച് സുരേഷ് ഗോപി…എന്ന് എഴുതിയ ഒരു പോസ്റ്ററാണ് ഫേസ്ബുക്കിൽ വൈറലാവുന്നത്. RedArmy Nileshwar എന്ന പേരിലുള്ള ഒരു പ്രൊഫൈലിൽ നിന്നും ഷെയർ ചെയ്യപ്പെട്ട പോസ്റ്ററിന് ഞങ്ങൾ പരിശോദിക്കുമ്പോൾ 117 ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക് വിസ്മയ കേസ് പ്രതി എസ് കിരണ്‍ കുമാറിനെതിരെ വകുപ്പുതല നടപടി…
-

നീരജ് ചോപ്രയെ അഭിനന്ദിച്ച പാകിസ്ഥാൻ താരത്തിന്റെ അക്കൗണ്ട് ഫേക്ക് ആണ്
നീരജ് ചോപ്രയെ അഭിനന്ദിക്കുന്ന പാകിസ്ഥാൻ താരത്തിന്റെ ട്വീറ്റർ അക്കൗണ്ടിൽ നിന്നുള്ള സന്ദേശം എന്ന പേരിൽ ഒരു പ്രചാരണം വൈറലാവുന്നുണ്ട്. my_name_is_human.___/ എന്ന ഐഡിയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിനു 955 ലൈക്കുകൾ ഇത് എഴുതുന്ന നേരം വരെ ലഭിച്ചിട്ടുണ്ട്. ആർകൈവ്ഡ് ലിങ്ക് ഫേസ്ബുക്കിലും സമാനമായ പോസ്റ്റുകൾ കണ്ടു. എന്നാൽ അവയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല. ആർക്കൈവ്ഡ് ലിങ്ക് ഈ പോസ്റ്റിൽ പറയുന്ന പാകിസ്ഥാൻ താരത്തിന്റെ സന്ദേശം പങ്കുവെച്ചിരിക്കുന്നത് @ArshadNadeemPak എന്ന ട്വിറ്റർ ഹാൻഡിലാണ്. ArshadNofficial/status, എന്ന മറ്റൊരു ഹാൻഡിലും ഇതേ…
-

മൺകൂജയും തുപ്പൽ കോളാമ്പിയും ഇല്ലാത്തത് കൊണ്ട് കിറ്റക്സിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല
മൺകൂജയും തുപ്പൽ കോളാമ്പിയും ഇല്ലാത്തത് കൊണ്ട് കിറ്റക്സിനെതിരെ നടപടി എടുത്തുവെന്ന തരത്തിലൊരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. കിറ്റക്സ് കേരളം വിട്ടു പോവാൻ കാരണം സംസ്ഥാന സർക്കാരിന്റെ ചില നടപടികളാണ് എന്ന വിമർശനത്തിന് ചുവടു പിടിച്ചാണ് ഇത്. M V Rajesh Rajeshmvr എന്ന ഐഡിയിൽ നിന്നും പങ്കു വെച്ച ഈ വാദമുള്ള പോസ്റ്റിനു 157 റിയാക്ഷൻസും 1.8 k ഷെയഴ്സും ഉണ്ട്. ആർക്ക്‌വൈഡ് ലിങ്ക് റിജോ എബ്രഹാം ഇടുക്കി എന്ന 143 റിയാക്ഷൻസും 139 ഷെയേർസും ഉണ്ട്. ഫോട്ടോ…
-

Weekly Wrap:കഴിഞ്ഞ ആഴ്ചയിലെ പോസ്റ്റുകൾ
കഴിഞ്ഞ ആഴ്ച വൈറലായ സാമൂഹ്യ രാഷ്ട്രീയ പോസ്റ്റുകളിൽ രമ്യ ഹരിദാസ് എം പിയുടെയും ആരോഗ്യ മന്ത്രി വീണ ജോർജിന്റെയും പഴയ പടങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി പ്രസിദ്ധീകരിച്ചത് ഉൾപ്പെടും. ഒളിംപിക്സിലെ high jump സ്വർണവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വൈറൽ പോസ്റ്റ്.കുറവാ മോഷണ സംഘം കേരളത്തിലേക്ക് കടന്നുവെന്നും വാക്സിൻ എടുത്തവർ ചിക്കൻ കഴിക്കാൻ പാടില്ലെന്നും പറയുന്ന പോസ്റ്റുകളും വൈറലായി. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി…
-
യോഗിയുടെ യുപിയിലെ റോഡ് എന്ന രീതിയിൽ പ്രചരിക്കുന്നത് ബിഹാറിലെ റോഡിന്റെ പഴയ ചിത്രമാണ്
“ഇതാണ് യോഗിയുടെ യുപി….എല്ലാ വീടിനു മുമ്പിലും സ്വിമ്മിംഗ് പൂള്‍ ഒരുക്കി ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റി ” Mohan Pee എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യപ്പെട്ട ഒരു പോസ്റ്റാണ് ഇത്. ഇപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കിൽ ഞങ്ങൾ പരിശോധിക്കുമ്പോൾ പോസ്റ്റിനു 592 റിയാക്ഷൻസും 704 ഷെയറുകളും ഉണ്ടായിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും പോസ്റ്റ് പരിശോധിച്ചപ്പോൾ അത് ഡിലീറ്റ് ചെയ്യപ്പെട്ടു. ആർക്കൈവ്ഡ് ലിങ്ക് Fact Check/Verification ഞങ്ങൾ ഈ പോസ്റ്റ് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു…
-

വീണ ജോർജ് മാസ്ക് താഴ്ത്തി വെച്ചിരിക്കുന്ന പടം മന്ത്രിയാവുന്നതിനു മുൻപ് ഉള്ളത്
ആരോഗ്യ മന്ത്രി വീണ ജോർജ് മാസ്ക് താഴ്ത്തി വെച്ചിരിക്കുന്ന പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. കോവിഡ് മൂന്നാം തരംഗം, നിയന്ത്രിക്കാൻ പോവുന്ന മന്ത്രി ഇവരാണ്. സാധാരണക്കാർ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ മുതൽ ഫൈൻ വരും എന്നൊക്കെയുള്ള കുറിപ്പോടെ ആണ് ഫോട്ടോ പ്രചരിക്കുന്നത്. പോരാളി വാസു എന്ന ഐഡിയിൽ നിന്നും ഓഗസ്റ്റ് 4നു പങ്ക് വെച്ച പോസ്റ്റിൽ 3 K റിയാക്ഷൻസും 467 K ഷെയേർസും ഞങ്ങൾ ഈ ലേഖനം എഴുത്തും വരെ ഉണ്ട്.പൊന്നാണ് വീണ , പൊന്നൂസ്…
-

75 അംഗ കുറുവാസംഘം കേരളത്തിൽ : വാദം തെറ്റാണ്
`75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്’ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. `സോഷ്യൽ മീഡിയ..സഭ്യതയോടെ ചർച്ചകൾ ഏതുമാകാം’ എന്ന ഗ്രൂപ്പിലേക്ക് Joshy At എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റിനു 488 ഷെയറുകൾ ഞങ്ങൾ ഈ ലേഖനം എഴുതാൻ തുടങ്ങുമ്പോൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക് റോസാ പൂവ് എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത വിവരണത്തിന് 78 ഷെയറുകൾ ഉണ്ടായിരുന്നു. ആർക്കൈവ്ഡ് ലിങ്ക് പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്: 75 പേരടങ്ങുന്ന…