Viral
+2 exam: എഴുതാത്തവരെ വിജയിപ്പിച്ചിട്ടില്ല
+2 exam എഴുതാത്തവരെയും വിജയിപ്പിച്ചുവെന്ന തരത്തിൽ ഒരു പ്രചാരണം സമൂഹ മാധ്യമ പോസ്റ്റുകളിലൂടെ നടക്കുന്നുണ്ട്.
അത്തരം പോസ്റ്റുകൾ പറയുന്നത് ഇങ്ങനെയാണ്:
“പരീക്ഷ എഴുതിയവരുടെ എണ്ണം 1,76,717 ജയിച്ചതോ.. 1,89,988 ?? പരീക്ഷ എഴുതാത്തവരെയും വിജയിപ്പിച്ച് ശവൻ കുട്ടി”
ബാസിത് ചേലേരി എന്ന ഐ ഡിയിൽ നിന്നും IUML എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിനു 367 റീയാക്ഷനുകളും 528 ഷെയറുകളുമുണ്ട്.
ഒരു ട്രോളിന്റെ രൂപത്തിലാണ് ഈ പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ `പരീക്ഷ എഴുതാത്തവരെയും വിജയിപ്പിച്ച്‘ എന്ന ഭാഗം തെറ്റിദ്ധാരണ പരത്താൻ സാധ്യതയുണ്ട്.
Fact Check/Verification
ഞങ്ങൾ വാർത്തയുടെ ലിങ്ക് പരിശോധിച്ചു. അതിൽ നിന്നും മനസിലായത് വിദ്യാഭ്യാസ മന്ത്രിയുടെ ഉച്ചാരണത്തിലെ വ്യക്തത കുറവാണ് പോസ്റ്റുകൾക്ക് ആധാരമായത്.
അൻപത്തോൻപ്പത്തിനായിരം എന്ന് പറയുന്നത് എൺപത്തോൻപ്പത്തിനായിരം എന്ന് ചിലർ തെറ്റി കേട്ടതാണ്.
ഞങ്ങൾ പലവട്ടം ആ ഭാഗം കേട്ട് നോക്കി. അതിൽ പറയുന്നത് അൻപത്തോൻപ്പത്തിനായിരം എന്ന് തന്നെയാണ്.
+2 സയൻസ്: ജയിച്ചവർ 1,59,958
വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച പ്ലസ് ടു റിസൾട്ടിൽ സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം 1,76,717. ഉപരിപഠനത്തിന് യോഗ്യത നേടിയവര് 1,59,958. വിജയശതമാനം 90.52 എന്ന് വ്യക്തമായി പറയുന്നുണ്ട്.
ഇത് റിസൾട്ടിന് ഒപ്പമുള്ള പത്ര കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അത് വിവിധ മാധ്യമങ്ങൾ പ്രസിദ്ധികരിച്ചിട്ടുമുണ്ട്.

ഇത്തരം പ്രചാരണങ്ങൾ കണ്ടതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരീക്ഷ എഴുതാത്തവർ ആരും ജയിച്ചിട്ടില്ലെന്ന് ഓഫീസ് കൂടി ചേർത്തു.
Conclusion
പ്ലസ് ടു പരീക്ഷ എഴുതാത്തവർ ആരും ജയിച്ചിട്ടില്ല. അത്തരം പ്രചാരണങ്ങൾ തെറ്റിദ്ധാരണാജനകമാണ്.
Result: Incorrect Content
Our Sources
പ്ലസ് ടു റിസൾട്ടിന്റെ പത്ര കുറിപ്പ്
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി നടത്തിയ സംഭാഷണം
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.