Viral
സി പി എം നേതാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നു ഐഷാ സുൽത്താന പറഞ്ഞോ? ഒരു വസ്തുതാന്വേഷണം
ലക്ഷദ്വീപിലെ വിവാദ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധത്തിനു നേതൃത്വം നല്കുന്ന ആളാണ് സംവിധായികയും ദ്വീപിലെ സാമൂഹ്യ പ്രവർത്തകയുമായ ഐഷ സുൽത്താന.ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ജൈവായുധം എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ് കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു.ഈ സംഭവത്തിൽ ഐഷ സുൽത്താനയെ ഏറ്റവും അധികം പിന്തുണച്ച ഒരു പാർട്ടിയാണ് സിപിഎം. സിപിഎം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടി അവരെ നേരിട്ട് വിളിച്ചു അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഐഷ സുൽത്താന സിപിഎമ്മിലെ ചില നേതാക്കൾ അവരോടു ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നു പറയുന്ന ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.മീഡിയവൺ ചാനലിന്റെ സ്ക്രീൻഷോട്ട് അടക്കമാണിത് പ്രചരിപ്പിക്കുന്നത്.
Fact Check/Verification
ഈ പ്രചാരണത്തിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങൾ ഇൻറർനെറ്റിൽ പരതി. മീഡിയവൺ ചാനലിന്റെ ഫേസ്ബുക്ക് പേജിൽ അവർ കൊടുത്ത വിശദീകരണം കണ്ടു.അവർ പറയുന്നത് സമൂഹമാധ്യമങ്ങളിൽ അവരുടെ പേരിൽ പ്രചരിക്കുന്ന ആ കാർഡ് വ്യാജമാണ് എന്നാണ്.അങ്ങനെ ഒരു വാർത്ത അവർ കൊടുത്തിട്ടില്ല എന്നും അവർ വ്യക്തമാക്കുന്നു. ഇത് പ്രചരിപ്പിക്കുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കും എന്നും അവർ പറഞ്ഞു.മീഡിയവണിന്റെ എക്സിക്യൂട്ടിവ് എഡിറ്റർ പി ടി നാസറിനെ ഞങ്ങൾ ബന്ധപ്പെട്ടു.ഈ പ്രചരണം വ്യാജമാണ് എന്ന് അദ്ദേഹവും പറഞ്ഞു. ഞങ്ങളുടേതല്ലാത്ത ഈ കാർഡ് ഞങ്ങളുടെ പേരിൽ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കും,അദ്ദേഹം പറഞ്ഞു. ഐഷ സുൽത്താനയോട് സംസാരിച്ചപ്പോൾ ഇത് വ്യാജപ്രചരണമാണ് എന്ന് അവർ ആവർത്തിച്ചു.മീഡിയവൺ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്,അവർ പറഞ്ഞു.
Conclusion
ഇത് വ്യാജമായ പ്രചരണമാണ്. അത് മീഡിയവണും ഐഷാ സുൽത്താനയും വ്യക്തമാക്കി കഴിഞ്ഞു.
Result: False
Our Sources
മീഡിയവണിന്റെ ഫേസ്ബുക്ക് ബുക്ക് പോസ്റ്റ്
മീഡിയവൺ എക്സിക്യൂട്ടീവ് എഡിറ്റർ പി ടി നാസറുമായുള്ള സംഭാഷണം
ഐഷ സുൽത്താനയുമായുള്ള സംഭാഷണം
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.