Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Viral
തെലുങ്കാന നിജാമബാദിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ലൈൻ ഓഫ് ചെയ്ത ആംബുലൻസ് ഡ്രൈവറെ പോലീസ് പിടിച്ചപ്പോൾ എന്ന് പറഞ്ഞു ഒരു വീഡിയോ പോസ്റ്റ് ഫേസ്ബുക്കിൽ വൈറൽ ആവുന്നുണ്ട്. രണ്ടു മൂന്ന് ദിവസമായി ആരും മരിക്കുന്നില്ല. അത് കൊണ്ട് വണ്ടിയ്ക്ക് ഓട്ടം കിട്ടുന്നില്ല. അത് കൊണ്ടാണ് ഡ്രൈവർ ആ ക്രൂര കൃത്യം ചെയ്യുന്നത് എന്നാണ് വീഡിയോയ്ക്കൊപ്പമുള്ള വിവരണം പറയുന്നത്.ഹോക്സ് വ്യൂ മീഡിയ,24 ടൈം മീഡിയ,ജിജോ ജോൺ എന്നീ ഐഡികൾ എല്ലാം തന്നെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. മേയ് 29 നു ജിജോ ജോൺ എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത വീഡിയോയ്ക്ക് ഇതുവരെ 16 k ഷെയറും 35 k വ്യൂവുമുണ്ട്.

റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തെങ്കിലും വീഡിയോയുടെ ഉത്ഭവം കണ്ടെത്താനായില്ല. കീ വേർഡ് സെർച്ചിൽ അത് മഹാരാഷ്ട്രയിലെ ജൽനയിൽ ശിവരാജ് നാരിയല്വാലെ എന്ന ബിജെപി പ്രവര്ത്തകന് പോലീസ് മര്ദ്ദനമേല്ക്കുന്ന ദൃശ്യമാണ് എന്ന് കണ്ടെത്തി.ജൽനയിൽ ഏപ്രിൽ 9 ന് ദീപക് ഹോസ്പിറ്റലിൽ ചിലർ ഡോക്ടർമാരെ ആക്രമിച്ചു.

ആശുപത്രിയിലെ ഐസിയുവിൽ റോഡപകടത്തിൽ പരിക്കേറ്റ ഒരു യുവാവിന്റെ മരണത്തെത്തുടർന്നാണ് ആക്രമണം നടന്നത്.പോലീസ് ആശുപത്രിയിൽ എത്തി.മറ്റുള്ളവർ ഓടിപ്പോകുമ്പോൾ നരിയാൽവാലെ പിടികൂടി മർദ്ദിച്ചു.തുടർന്ന് പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.പോലീസ് സൂപ്രണ്ട് വിനായക് ദേശ്മുഖ് സബ് ഇൻസ്പെക്ടറെയും നാല് പോലീസ് കോൺസ്റ്റബിൾമാരെയും സസ്പെൻഡ് ചെയ്തു. ഈ വാർത്ത ടൈംസ് ഓഫ് ഇന്ത്യയും, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ മാസമാണ് സംഭവം നടന്നത് എങ്കിലും കഴിഞ്ഞ ആഴ്ചയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത് വൈറലായത് എന്ന് പോലീസ് പറഞ്ഞു.ഈ സംഭവത്തെ കുറിച്ച് അഡീഷണൽ പോലീസ് സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ ജനറൽ കെ എം മല്ലികാർജുൻ പ്രസന്ന പറഞ്ഞതായും വാർത്ത ഉണ്ടായിരുന്നു.
ഇത് തെറ്റിദ്ധാരണ പരത്തുന്ന ഒരു പ്രചാരണമാണ്. മഹാരാഷ്ട്രയിലെ ഒരു ആശുപത്രിയിൽ നടന്ന സംഭവം തെലുങ്കാനാ നിജാമബാദിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ലൈൻ ഓഫ് ചെയ്ത ആംബുലൻസ് ഡ്രൈവറെ പോലീസ് പിടിച്ചപ്പോൾ എന്ന് പറഞ്ഞാണ് പ്രദർശിപ്പിക്കുന്നത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
July 2, 2024
Sabloo Thomas
July 2, 2024
Sabloo Thomas
June 29, 2024