Viral
Fact Check: ആസ്ത്മ പടര്‍ത്താന്‍ ചൈന പടക്കങ്ങള്‍, എന്താണ് വാസ്തവം?
Claim:ആസ്ത്മ പടര്‍ത്താന്‍ ചൈന പടക്കങ്ങള്‍.
Fact:പ്രചരണം തെറ്റെന്ന് പിഐബി വ്യക്തമാക്കിയിട്ടുണ്ട്.
ആസ്ത്മ പടര്‍ത്താന്‍ ചൈന പടക്കങ്ങള്‍ ദീപാവലി വിപണയിൽ എത്തും എന്ന പേരിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
“ഇന്ത്യയെ നേരിട്ട് ആക്രമിക്കാന്‍ പാകിസ്ഥാന് സാധിക്കാത്തതിനാല്‍ ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്നാണ് ഇന്റലിജന്‍സ് പറയുന്നത്. ഇന്ത്യയില്‍ ആസ്ത്മ പടര്‍ത്താന്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകത്തേക്കാള്‍ വിഷാംശമുള്ള പടക്കങ്ങള്‍ ചൈന വികസിപ്പിച്ചെടുത്തിട്ടുണ്ട്,” എന്നാണ് പോസ്റ്റ് പറയുന്നത്.
വിശ്വജിത് മുഖർജി, സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ,ആഭ്യന്തര മന്ത്രാലയം,ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ സന്ദേശം എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്.
ഈ കൊല്ലം ദീപാവലി നവംബർ മാസം 12നാണ്. ദീപാവലിയോട് അനുബന്ധിച്ചുള്ള പടക്ക വിപണി സജീവമാക്കുന്നതേ ഉള്ളൂ. ഈ സാഹചര്യത്തിലാണ് ഈ പ്രചരണം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check:ഉമാ തോമസിന്റെ മകൻ പൊലീസ് പിടിയിലായോ?
Fact Check/Verification
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ അത്തരമൊരു സന്ദേശം കണ്ടില്ല. വിശ്വജിത്ത് മുഖര്‍ജി എന്ന ഉദ്യോഗസ്ഥനെപ്പറ്റിയും വെബ്സൈറ്റില്‍ വിവരങ്ങളില്ല.
തുടർന്നുള്ള തിരച്ചിലിൽ ഇത് വര്‍ഷങ്ങളായി പ്രചാരത്തിലുള്ള പോസ്റ്റാണെന്ന് മനസിലാക്കാനായി. 2019 ഓഗസ്റ്റ് 13ന് സുഷമ പണ്ടേ എന്ന വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സമാനമായ വിവരണത്തോടെയുള്ള പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.

ഞങ്ങൾ കീവേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോൾ 2021 ഒക്ടോബർ 18ന് പിഐബി പങ്കുവച്ച ഒരു ട്വിറ്റ് ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും ചൈനീസ് പടക്കങ്ങളെ സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും ഈ ട്വീറ്റില്‍ പറയുന്നു.

ഇവിടെ വായിക്കുക:Fact Check: ‘മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി,’ ചിത്രം വ്യാജമാണ്
Conclusion
ചൈന പടക്കങ്ങള്‍ ബഹിഷ്കരിക്കാൻ ആവശ്യപ്പെടുന്ന സന്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
Result: False
ഇവിടെ വായിക്കുക: Fact Check: ജൂതർ പാലസ്തീൻ അനുകൂല മാർച്ച് നടത്തുന്ന വീഡിയോ 2021ലാണ്
Sources
Facebook post by Sushma Pandey on August 13, 2019
Tweet by PIB Fact check on October 18, 2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.