Viral
സിപിഎം പാർട്ടി കോൺഗ്രസ് സ്ഥലത്ത് നിന്നും കോണ്ടവും മറ്റും കിട്ടിയെന്ന് ഏഷ്യാനെറ്റിന്റെ വ്യാജ ന്യൂസ് കാർഡ് ഉപയോഗിച്ച് വ്യാജ പ്രചരണം
Claim
“സിപിഎം പാർട്ടി കോൺഗ്രസ് പന്തല്‍ പൊളിക്കാന്‍ എത്തിയ തൊഴിലാളികള്‍ സ്റ്റേജിന് പിറകില്‍ കണ്ടത് ഗര്‍ഭ നിരോധന ഗുളികകളും കോണ്ടവും മദ്യകുപ്പികളും.”എന്ന ന്യൂസ് കാർഡ്.
Fact-check/Verification
കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടായിരുന്നു സി പി എം പാർട്ടി കോൺഗ്രസ്. പാർട്ടി കോൺഗ്രസ്സ് സമാപിച്ചതിനു ശേഷമാണ് ഈ പ്രചരണം തുടങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് കാർഡാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
ഞങ്ങൾ കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് പന്തല്‍ പൊളിക്കാന്‍ എത്തിയ തൊഴിലാളികള്‍ സ്റ്റേജിന് പിറകില്‍ കണ്ടത് ഗര്‍ഭ നിരോധന ഗുളികകളും കോണ്ടവും മദ്യകുപ്പികളും എന്ന പേരിൽ നടക്കുന്ന പ്രചരണം വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് കാർഡ് കിട്ടി.

സിപിഎം നേതാവും രാജ്യസഭാ എംപിയുമായ എ എ റഹിമുമായി ഞങ്ങൾ സംസാരിച്ചു. പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞ ശേഷം അതിനെതിരെ ധാരാളം പ്രചരണങ്ങൾ നടക്കുന്നുണ്ട്. അതിൽ ഒന്നാണിത്, അദ്ദേഹം പറഞ്ഞു.
Conclusion
ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് കാർഡ് ഉപയോഗിച്ച് സിപിഎം പാർട്ടി കോൺഗ്രസിനെതിരെ നടക്കുന്ന പ്രചരണം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Fabricated news/False Content
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.