Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Viral
തെരുവില്‍ ഉറങ്ങുന്ന അച്ഛനും മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മകനേ ഇത് ഇന്ത്യയുടെ നേര്‍പടം എന്ന വി മധുസൂദനൻ നായരുടെ കവിതാശകലം ചേർത്താണ് ചിത്രം വൈറലാവുന്നത്.

ചിത്രം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ പാകിസ്താനിലെ മാധ്യമ പ്രവര്‍ത്തകനായ ഇതിഷാം ഉള് ഹഖ് 2018 നവംബര്‍ ആറിന് ഈ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതായി കണ്ടു. ‘ലാഹോറിലെ മാള്‍ റോഡില്‍ പുതപ്പിനകത്ത് ഉറങ്ങുന്ന ഭവനരഹിതരായ കുടുംബം’ എന്നാണ് ചിത്രത്തിന് അദ്ദേഹം കൊടുത്ത അടികുറിപ്പ്.
തുടർന്ന് 2018 നവംബര്‍ 10ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന് ലാഹോറിലെ ഭവന രഹിതര്‍ക്ക് വീട് നല്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തപ്പോൾ ഈ കുടുംബത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ട്വിറ്ററില്‍ അദ്ദേഹം പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ പങ്ക് വെച്ചത്.
ഈ കുടുംബത്തിന് പാകിസ്ഥാൻ സർക്കാർ വീട് വെച്ച് നൽകിയ വാർത്ത ഗൾഫ് ന്യൂസ് 2018 നവംബർ 9 ന് കൊടുത്തതും ഞങ്ങൾ കണ്ടെത്തി. അതിൽ നിന്നും തെരുവില്‍ ഉറങ്ങുന്ന അച്ഛനും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ചിത്രം ഇന്ത്യയിൽ നിന്നുള്ളതല്ല പാകിസ്ഥാനിൽ നിന്നുള്ളതാണ് എന്ന് വ്യക്തമായി.
Sources
Tweet by Pakisthani jounralist Ihtisham Ul Haq on November 6,2018
Tweet by Imran Khan on November 10 2018
Report in Gulf News on November 9,2018
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.