Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Viral
ജമ്മു – കാശ്മീരിൽ അനധികൃത കടന്നുകയറ്റക്കാരായ റോഹിംഗ്യൻ മുസ്ലീമുകൾ പൊതു സ്ഥലം കയ്യേറി നിർമ്മിച്ച വീടുകളും അവർക്ക് മാത്രമായി നിർമ്മിച്ച റോഡുകളും പൊളിച്ചടുക്കാൻ തുടങ്ങി എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വിവിധ ഐഡികളിൽ നിന്നും ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.ജമ്മു കാശ്മീരിൽ പൊളിച്ചടുക്കാൻ തുടങ്ങിട്ടോ തുടങ്ങിയ വിവരണങ്ങൾ കൊടുത്താണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
പൊളിച്ചു മാറ്റൽ എന്ന് അർഥം വരുന്ന ഡെമോളിഷൻ എന്ന ഇംഗ്ലീഷ് വാക്ക് കീ വേർഡ് ആയി ഉപയോഗിച്ച് തിരഞ്ഞപ്പോൾ, ജമ്മു ലിങ്ക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ വീഡിയോ ഞങ്ങൾ കണ്ടെത്തി.
ഈ വീഡിയോയ്ക്കൊപ്പം കൊടുത്തിരിക്കുന്ന വിവരങ്ങൾ അനുസരിച്ചു ശ്രീനഗറിലെ ലഷ്കരി മൊഹല്ല, ദോജി മോഹല്ല,വാങ്കുട്ട് തേയിൽ ബാൽ,നിഷാദ് എന്നിവിടങ്ങളിൽ നിന്നുള്ളതാണ് ഈ വീഡിയോ.ലേക്സ് ആൻഡ് വാട്ടർവെയ്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (LAWDA ) എൻഫോഴ്സ്മെന്റ് യൂണിറ്റ് ഈ പ്രദേശത്തെ അനധികൃതമായ കൈയേറ്റങ്ങൾ നീക്കം ചെയ്തു. കൂടുതൽ തിരച്ചിലിൽ ജെ കെ അപ്ഡേറ്റ് എന്ന സൈറ്റിലും ഈ വീഡിയോ ഉണ്ട് എന്ന് കണ്ടെത്തി.ഇതേകുറിച്ചുള്ള ഫാക്ട് ചെക്ക് ഞങ്ങളുടെ ഹിന്ദി വെബ്സൈറ്റും ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ സൂക്ഷ്മമായി പഠിച്ചപ്പോൾ വീഡിയോയ്ക്കൊപ്പം ഉന്നയിക്കപ്പെട്ട അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. ശ്രീനഗറിലെ ചില പ്രദേശങ്ങളിൽ നിന്ന് അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതാണ് ഈ വീഡിയോ. ഈ വീഡിയോയിൽ നീക്കം ചെയ്യുന്നത് റോഹിംഗ്യകളുടെ വീടുകൾ അല്ല .ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമും നേരത്തെ ഈ വീഡിയോ വിശകലനം ചെയ്തു ഇതേ നിഗമനത്തിൽ എത്തിയിട്ടുണ്ട്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
July 2, 2024
Sabloo Thomas
July 2, 2024
Sabloo Thomas
June 29, 2024