Viral
KIIFB, Masala Bond, എന്നിവ കേരളത്തിന് ബാധ്യതയാകും എന്ന് തമിഴ്‌നാട് ധനകാര്യ മന്ത്രി പറഞ്ഞോ?
KIIFB കേരളത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കുമെന്ന് തമിഴ്‌നാട് ധനമന്ത്രി ഡോ.പി ത്യാഗരാജന്‍’ എന്ന് മനോരമ ന്യൂസ് അവതാരക നിഷ പുരുഷോത്തമന്‍ ട്വീറ്റ്ചെയ്തിരുന്നു.ത്യാഗരാജനെ മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്. നിഷ ഈ ട്വീറ്റ് ചെയ്യുന്നതിന് മുൻപ് തന്നെ തമിഴ്നാട് ധനകാര്യ മന്ത്രി ഡോ.പി ത്യാഗരാജനെ ഉദ്ധരിച്ചു ചിലരൊക്കെ ഫേസ്‌ബുക്കിൽ ഇതേ തരത്തിലുള്ള പോസ്റ്റുകൾ ചെയ്തിരുന്നു.

വാസ്തവത്തിൽ മെയ് മുതൽ ഇത്തരം പോസ്റ്റുകൾ ഫേസ്‌ബുക്കിൽ ഉണ്ട്.കേരള കൗമുദിയുടെ സ്‌ക്രീൻ ഷോട്ട് ഉപയോഗിച്ചായിരുന്നു അതിൽ ചില പോസ്റ്റുകൾ.
എന്താണ് KIIFB?
അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ ഇതര സ്രോതസ്സുകളിൽ നിന്നും പണം സംഭരിക്കാനുള്ള ഒരു സംവിധാനമായാണ് കിഫ്‌ബി വിഭാവന ചെയ്തിരിക്കുന്നത്. സാധാരണ ആൾട്ടർനേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിൽ നിന്ന് വ്യത്യസ്തമായി കിഫ്‌ബി ഇതോടൊപ്പം പദ്ധതി രൂപകൽപന, സമയബന്ധിത നിർമാണം എന്നിവ കൂടി ഉറപ്പാക്കാൻ ബാധ്യതപ്പെട്ട സ്ഥാപനമാണ്.
1996 ഇലെ കേരള നിയമസഭ പാസാക്കിയ കിഫ്‌ബി ആക്ടും അതിനു 2016 ഇൽ ഉണ്ടായ ഭേദഗതിയും പ്രകാരമാണ് കിഫ്‌ബി പ്രവർത്തിക്കുന്നത്.
നികുതിയാണ് സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാനം.
ജി എസ് ടി നിലവിൽ വന്നതോടെ ഇഷ്ടാനുസരണം നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഇല്ലാതായി. ഇന്ധനം, മദ്യം, ലോട്ടറി എന്നിവയാണ് കേരളത്തിന്റെ പ്രധാന വരുമാന മാർഗം.
അതിനു പുറമേ കേന്ദ്ര വിഹിതമായി കിട്ടുന്ന പണവുമുണ്ട് . ചിലവുകൾ കഴിഞ്ഞു വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് തികയാതെ വന്നു.
കടം എടുക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (ADB), ജപ്പാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (JICA) എന്നിവയൊക്കെ കേരളത്തിന് കടം, വായ്പ, ഗ്രാന്റ് എന്നിവ തന്നിട്ടുണ്ട്. അവ പലപ്പോഴും ഓരോ പ്രൊജെക്ടുകൾക് മാത്രം ആയിരിക്കും.
പിന്നെയുള്ള മാർഗം ഓഹരികൾ വഴി പണം സമാഹരിക്കുകയാണ്. കേന്ദ്രത്തിൽ നിന്ന് കടം എടുക്കാനും കഴിയും. കടം എടുക്കുന്നതിനും ഗ്രാന്റുകൾ സ്വീകരിക്കുന്നതിനും പരിധി നിശ്ചയിക്കാൻ ഭരണ ഘടന കേന്ദ്രത്തിന് അധികാരം നൽകിയിട്ടുണ്ട്.
മുൻകാല കടങ്ങളുടെ നിശ്ചിത ശതമാനം അടച്ചു തീർക്കാതെ പുതിയ വായ്പകൾ അനുവദിക്കാൻ പരിമിതികൾ കേന്ദ്രം നിശ്ചയിക്കാറുണ്ട്.
കിഫ്‌ബി ആക്ട് അനുസരിച്ച് ചില വരുമാന സ്രോതസ്സുകളുണ്ട്. ഇന്ധന നികുതിയുടെ ഒരു ഭാഗം, മോട്ടോർ വെഹിക്കിൾ ടാക്സ് എന്നിവയാണ് അതിൽ പ്രധാനപെട്ടത്.
കെ എസ് എഫ് ഇ പ്രവാസി ചിട്ടി, കിഫ്ബിയുമായി ചേർന്നു കൊണ്ടുള്ള ചില നിക്ഷേപ സംരംഭങ്ങളിൽ നിന്നുള്ള വരുമാനവും ഉണ്ട്.കിഫ്‌ബി പണിയുന്ന 25 % പ്രൊജെക്ടുകൾ വരുമാനം ഉണ്ടാക്കുന്നവയാണ്. ടോൾ ഉള്ള റോഡുകൾ, വ്യവസായ സമുച്ഛയങ്ങൾ മുതലായവയാണത്. അതിൽ നിന്നുള്ള വരുമാനവും കിഫബിയ്ക്ക് ലഭിക്കും.
എന്താണ് Masala Bond?
ലണ്ടൻ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ കിഫ്‌ബി ബോണ്ടിറക്കിയത് വാർത്ത ആയിരുന്നല്ലോ. അത് പോലെ പല ഉപകരണങ്ങൾ വഴിയാണ് കിഫ്ബി പണം സമാഹരിക്കുന്നത്. മസാല ബോണ്ട് വഴി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്.
രാജ്യാന്തര നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ വിദേശ നാണ്യത്തിലല്ലാതെ ഇന്ത്യന്‍ രൂപയിൽ തന്നെയാണ് ബോണ്ട് ഇറക്കിയത്. ഇതു പോലെ പണം സമാഹരിക്കുന്നതിനെയാണ് മസാല ബോണ്ടുകള്‍ എന്നു പറയുന്നത്.
രൂപയില്‍ ബോണ്ട് ഇറക്കുന്നത് കൊണ്ട് പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. രൂപയുടെ മൂല്യമിടിഞ്ഞാല്‍ നിക്ഷേപകർക്കാണ് നഷ്ടം സഹിക്കേണ്ടി വരിക. അതുകൊണ്ട് തന്നെ മൂല്യമിടിഞ്ഞാല്‍ കിഫ്ബിക്ക് നഷ്ടം ഉണ്ടാവില്ല.
വായിക്കുക:ചങ്ങലയിലുള്ളത് Father Stan Swamy ആണോ?
Fact Check/Verification
ത്യാഗരാജനെ മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു. നിഷയുടെ ട്വീറ്റിനെ വിമർശിച്ചു കൊണ്ട് മന്ത്രി ത്യാഗരാജന്‍ തന്നെ രംഗത്ത് വന്നു. താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ല. കേരളത്തെ സംബന്ധിച്ച കാര്യത്തില്‍ പ്രതികരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഓരോ സംസ്ഥാനവും വ്യത്യസ്തമാണ്, അദ്ദേഹം വ്യക്തമാക്കി.നിഷ ഈ ട്വീറ്റ് ചെയ്യുന്നതിന് മുൻപ് തന്നെ തമിഴ്നാട് ധനകാര്യ മന്ത്രി ഡോ.പി ത്യാഗരാജനെ ഉദ്ധരിച്ചു ചിലരൊക്കെ ഫേസ്‌ബുക്കിൽ ഇതേ തരത്തിലുള്ള പോസ്റ്റുകൾ ചെയ്തിരുന്നു.
ഉടന്‍ തന്നെ തന്റെ ആദ്യ ട്വീറ്റ് നിഷ ഡിലീറ്റ് ചെയ്തു . കാര്യങ്ങള്‍ വ്യക്തമായി എന്നറിയിച്ച് മന്ത്രിക്ക് നന്ദി പറയുകയും ചെയ്തു.
Conclusion
കിഫ്ബി കേരളത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലായെന്ന് തമിഴ്‌നാട് ധനമന്ത്രി ഡോ.പി ത്യാഗരാജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Result: False
Our Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.