Viral
Fact Check:യുവതിയെ പികാസ് ഉപയോഗിച്ച് കൊലപ്പെടുത്തുന്ന വീഡിയോ ഇന്ത്യയിൽ നിന്നാണോ?
Claim
ഇന്ത്യയിൽ യുവതിയെ പികാസ് ഉപയോഗിച്ച് കൊലപ്പെടുത്തുന്നു.
Fact
വീഡിയോ ബ്രസീലിൽ നിന്നുമുള്ളതാണ്.
ഒരു സ്ത്രീയെ കൈ കെട്ടിയിട്ട് പിക്കാസിന് തലക്ക് നിരവധി തവണ വെട്ടുന്നു. അതിന് ശേഷം വലിയ കല്ല് എടുത്ത് തലയിലേക്കിടുന്നു. അതിന് ശേഷം കമ്പ് കൊണ്ട് തല്ലി മൃഗീയമായി കൊല്ലുന്നു. ഇത്തരം ഭയാനകവും അസ്വസ്ഥതയുളവാക്കുന്നതുമായ ഒരു വീഡിയോ ഇന്ത്യയിൽ നിന്നുള്ളതാണെന്ന അവകാശവാദത്തോടെ വാട്ട്സ്ആപ്പിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിൽ നിന്നും എന്ന് പറയുന്നുണ്ടെങ്കിലും എവിടെ നടന്നതെന്നോ, എപ്പോൾ നടന്നതെന്നോ വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണത്തിൽ പറയുന്നില്ല.
“ഇതാണ് ഇന്ത്യ നമ്മുടെ സഹോദരങ്ങൾ കൊല്ലപ്പെടുന്നു. എന്നിട്ടും ഒരു ചെറുവിരൽ അനക്കാൻ സർക്കാരിന് കഴിയുന്നില്ല,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് പറയുന്നത്.
ഈ പോസ്റ്റിന്റെ വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (+91-999949904) ഒരാൾ സന്ദേശം അയച്ചു.

ഇവിടെ വായിക്കുക: Fact Check: പെൺകുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ മണിപ്പൂരിൽ നിന്നോ ഗുജറാത്തിൽ നിന്നോ അല്ല
Fact check/ Verification
വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. അതിൽ ഒരു കീ ഫ്രേം റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ വീഡിയോയിൽ ഉള്ളത് 23 വയസ്സുള്ള Thália Torres de Souzaയാണെന്ന് കണ്ടെത്തി. വീഡിയോ ബ്രസീലിൽ നിന്നാണ്. 2020-ൽ ഒരു ക്രിമിനൽ വിഭാഗവുമായി ബന്ധമുള്ള വ്യക്തികൾ നടത്തിയ ഹീനമായ കുറ്റകൃത്യത്തിന് അവൾ ഇരയായി മരിച്ചു.
Fallen Angel, എന്ന് അറിയപ്പെടുന്ന ട്വീറ്റർ ഉപയോക്താവ് ഈ വീഡിയോ 2020 സെപ്റ്റംബർ 17 ന് ഈ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ബോസ്നിയൻ ഭാഷയിൽ കൊടുത്തിട്ടുള്ള അടിക്കുറിപ്പ് പറയുന്നത് ഇങ്ങനെയാണ്: “നിർഭാഗ്യവശാൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഈ കേസിനെക്കുറിച്ച് അറിയാൻ പറ്റിയിട്ടുള്ളൂ. അതിനാൽ എനിക്ക് ഇത് നിങ്ങളുമായി പങ്കിടേണ്ടതുണ്ട്. തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്യപ്പെട്ട ബ്രസീലിൽ നിന്നുള്ള Thália Torres de Souza എന്ന 23കാരിയാണ് വീഡിയോയിലുള്ളത്.”

Documenting Reality എന്ന വെബ്സൈറ്റിലും ഞങ്ങൾ ഈ വീഡിയോ കണ്ടെത്തി. ഈ വെബ്സൈറ്റിലെ വിവരണങ്ങളിലും ഇത് ബ്രസീലിൽ നിന്നുള്ളതാണെന്ന് പറഞ്ഞിട്ടുണ്ട്. 2020 സെപ്റ്റംബർ 8നാണ് ഈ വീഡിയോ ഈ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്.

തുടർന്ന് , Thália Torres de Souza എന്ന കീ വേർഡ് ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ, Cn7 വെബ്സൈറ്റിന്റെ 2020 സെപ്റ്റംബർ 1-ലെ ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. അതിൽ de Souzaയെ ബ്രസീലിലെ സിയാര സംസ്ഥാനത്തിലെ ഫോർട്ടലേസയിൽ ഒരു ക്രിമിനൽ വിഭാഗത്തിലെ അംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പറയുന്നു. ഓഗസ്റ്റിൽ ബ്രസീലിലെ സിയറ സംസ്ഥാനത്ത് 17 സ്ത്രീകൾ കൊല്ലപ്പെട്ടുവെന്നും ആ വർഷം ഇതിനകം 226 സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ലേഖനം വിശദമാക്കുന്നു.
2020 സെപ്തംബർ 2 ലെ Sobralagoraയുടെ ഒരു വാർത്താ റിപ്പോർട്ട് പ്രകാരം, 2020 ഓഗസ്റ്റിൽ മാത്രം 17 സ്ത്രീകൾ സിയാരയിൽ കൊല്ലപ്പെട്ടു. 2020-ൽ സംസ്ഥാനത്ത് ഇതിനകം 228 സ്ത്രീകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ടിൽ വിഡിയോയിൽ കാണുന്ന അതേ വേഷം ധരിച്ച യുവതി മരിച്ചു കിടക്കുന്ന ഫോട്ടോ കാണുന്നുണ്ട്.

ഇവിടെ വായിക്കുക: Fact Check:‘ക്യാൻസർ വരാതിരിക്കാനുള്ള മുൻകരുതൽ,’ സന്ദേശം ആർസിസിയുടേതല്ല
Conclusion
ബ്രസീലിലെ ഒരു സ്ത്രീയെ പികാസ് ഉപയോഗിച്ച് കൊലപ്പെടുത്തുന്ന പഴയ വീഡിയോ ഇന്ത്യയിലാണ് നടന്നതെന്ന് വ്യാജമായി പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Result: False
ഇവിടെ വായിക്കുക:Fact Check:നഗ്നയായ സ്ത്രീ പൊലീസുകാരനെ അടിച്ചോടിക്കുന്ന ഫോട്ടോ മണിപ്പൂരിൽ നിന്നുള്ളതാണോ?
Sources
Tweet by Fallen Angel on September 17,2020
Video in Documenting Reality on September 8,2020
News report in Cn7 on September 1,2020
News report in Sobralagora on September 2,2020
(with inputs from Shubham Singh)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.