Viral
Fact Check: ഇത് അയോധ്യയിലേക്കുള്ള ശ്രീരാമഭക്തരുടെ യാത്രയാണോ?
Claim
ഇത് അയോധ്യയിലേക്കുള്ള ശ്രീരാമഭക്തരുടെ യാത്രയാണ് എന്ന പേരിലൊരു വീഡിയോ വൈറലാവുന്നുണ്ട്.

2024 ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെയാണ് പ്രചരണം.
ഇവിടെ വായിക്കുക:Fact Check: മൊബൈൽ ഫോൺ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കും എന്ന സന്ദേശം ഇ ടി മുഹമ്മദ് ബഷീർ എംപിയുടേതല്ല
Fact
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളായി വിഭജിച്ചു ഗൂഗിളിൽ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ @VlKAS_PR0NAM0 എന്ന ഹാൻഡിൽ ജൂലൈ 11,2023ൽ ചെയ്ത ട്വീറ്റ് കിട്ടി.

ബാഗേശ്വർ ബാബയ്ക്ക് വേണ്ടി ഒത്തുകൂടി, ഗ്രേറ്റർ നോയിഡയിൽ ധീരേന്ദ്ര ശാസ്ത്രിജിയുടെ രാം കഥയ്ക്കായി പരമ്പരാഗത കലശ യാത്ര നടത്തുന്ന സ്ത്രീകൾ,” എന്ന വിവരണതോടെയാണ് ട്വീറ്റ്.
ഇടിവി ഭാരത് ജൂലൈ 9,2023ൽ ഈ വീഡിയോ അവരുടെ റിപ്പോർട്ടിൽ കൊടുത്തിട്ടുണ്ട്. “പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ഭഗവത് കഥയ്ക്ക് മുന്നോടിയായുള്ള യാത്ര പുറപ്പെട്ടു,” എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
അയോധ്യയുടെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഗ്രേറ്റര്‍ നോയിഡയിൽ നിന്നുള്ളതാണ് എന്ന് ഇതിൽ നിന്നും അനുമാനിക്കാം.

“അയോധ്യയിലേക്കുള്ള കലശ യാത്ര.” എന്ന പേരിൽ ഈ വീഡിയോ പ്രചരിച്ചപ്പോൾ ഞങ്ങൾ മുൻപ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
Result: False
ഇവിടെ വായിക്കുക: Fact Check: അയോധ്യയിൽ രാമക്ഷേത്രത്തിൽ നിർമ്മിച്ച ടോയ്ലെറ്റുകളാണോയിത്?
Sources
Tweet by VlKAS_PR0NAM0 on July 11,2023
News Report by ETV Bharat on July 9,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.