Religion
Weekly Wrap: ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജിൽ വന്ന വാർത്ത, ശ്രീജിത്ത് പണിക്കർ, ബലൂചിസ്ഥാൻ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജിൽ “എൻഡിഎ ഒരു സീറ്റില്‍ ഒതുങ്ങി, എല്‍ഡിഎഫ് ആലത്തൂര്‍ തൂത്ത് വാരി,” എന്ന തലക്കെട്ടുള്ള വാർത്ത. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നരേന്ദ്ര മോദി അനുകൂല പ്രകടനത്തിന്റെ വീഡിയോ. ശ്രീജിത്ത് പണിക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ കെസുരേന്ദ്രൻ മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായര്‍ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന ഏഷ്യാനെറ്റ് ന്യൂസ്കാർഡ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഭീഷണി മുഴക്കിയ മുസ്ലിം എന്ന പേരിൽ ഒരു വീഡിയോ.ബിജെപിയുടെ വിജയാഘോഷം കാസര്‍ഗോഡ് മസ്ജിദിന് മുന്നിൽ എന്ന പേരിലൊരു വീഡിയോ. ഇതൊക്കെയായിരുന്നു ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ.

Fact Check: “എൻഡിഎ ഒരു സീറ്റില്‍ ഒതുങ്ങി, എല്‍ഡിഎഫ് ആലത്തൂര്‍ തൂത്ത് വാരി,” എന്ന ദേശാഭിമാനി തലക്കെട്ടിന്റെ വാസ്തവം എന്ത്?
വോട്ടെണ്ണലിൻ്റെ പിറ്റേദിവസം ദേശാഭിമാനി പത്രത്തിന്റെ മുൻപേജിൽ ‘എൻഡിഎ ഒരു സീറ്റിൽ ഒതുങ്ങി, എൽഡിഎഫ് ആലത്തൂർ തൂത്തുവാരി’ എന്ന തലകെട്ടുള്ള വാർത്ത വന്നിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നരേന്ദ്ര മോദി അനുകൂല പ്രകടനത്തിന്റെ വീഡിയോ അല്ലിത്
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ, നടന്ന ആഹ്ളാദ പ്രകടനത്തിന്റേതല്ല, 2019ൽ ജമ്മു കശ്മീരിലെ അനന്ത്നാഗ് പാർലമെൻ്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സോഫി യൂസഫ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപുള്ള പ്രകടനത്തിന്റെ വീഡിയോ ആണിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

Fact Check: ശ്രീജിത്ത് പണിക്കർക്കെതിരായ പരാമർശത്തിൽ കെസുരേന്ദ്രൻ മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടോ?
ഞങ്ങളുടെ അന്വേഷണത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ പ്രചരിക്കുന്ന ഈ ന്യൂസ്കാർഡ് വ്യാജമാണെന്ന് ബോധ്യപ്പെട്ടു.

Fact Check: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഭീഷണി മുഴക്കിയ ആൾ മുസ്ലിം ആണോ?
ഞങ്ങളുടെ അന്വേഷണത്തിൽ വൈറലായ വീഡിയോയിൽ ഉള്ളയാൾ മുസ്ലീമല്ലെന്ന് വ്യക്തമായി.

Fact Check: ബിജെപിയുടെ വിജയാഘോഷം കാസര്‍ഗോഡ് മസ്ജിദിന് മുന്നിലാണോ?
കർണാടകത്തിലെ ബൻഡ്വാളിലെ കരോപാടി മസ്ജിദിന്റെ മുന്നിലെ ബിജെപിയുടെ വിജയാഘോഷത്തിന്റെ ദൃശ്യമാണിത്
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.