Viral
Fact Check: മോദിയെ പ്രകീർത്തിക്കുന്ന വീഡിയോയിൽ സുഭാഷിണി അലി അല്ല
Claim: സുഭാഷിണി അലി മോദിയെ പ്രകീർത്തിക്കുന്ന വീഡിയോ.
Fact: വീഡിയോയിൽ സുഭാഷിണി അലി അല്ല.
“ഇതാരാണെന്ന് അറിയുമോ? തലമുതിർന്ന സിപിഎം നേതാവ് സുഭാഷിണി അലി. എന്താ പറയുന്നതെന്ന് അറിയുമോ? ലോകത്തിന്റെ ഇന്നത്തെ യുദ്ധസമാന സാഹചര്യത്തിൽ മോദിയെയാണ് നമ്മുക്ക് വേണ്ടത് അല്ലാതെ എട്ടും പൊട്ടും തിരിയാത്ത ഇന്ത്യയെ കുറിച്ച് ഒരു ചുക്കും അറിയാത്ത പപ്പു രാഹുൽ വിൻസിയെ അല്ലാ. ഇന്നത്തെ സാഹചര്യത്തിൽ മോഡിയെകൊണ്ടല്ലാതെ വേറെ ആരെകൊണ്ടും ഇന്ത്യയെ രക്ഷിക്കാൻ കഴിയില്ല എന്ന്. വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത എല്ലാ അടിമ കൊങ്ങി കമ്മികളുംകേട്ട് മനസിലാക്കുക,” എന്നാണ് വീഡിയോയോടൊപ്പമുള്ള വിവരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: മലബാർ ഗോൾഡ് സ്കോളർഷിപ്പ് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രമോ?
Fact Check/Verification
പ്രചരിക്കുന്ന ദൃശ്യങ്ങളിലുളള മൈക്കിൽ ’99 ഖബാറർ’ എന്ന ലോഗോ കാണാം.
ഇത് ഒരു സൂചനയായി എടുത്ത് യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ, ഈ പേരിലുള്ള ഒരു യൂട്യൂബ് ചാനൽ ഞങ്ങൾ കണ്ടു. ഈ ചാനൽ പരിശോധിച്ചപ്പോൾ വൈറൽ വീഡിയോയിലെ ഭാഗങ്ങൾ ഉള്ള, Modi vs Rahul Gandhi Public Opinion| Loksabha Election 2024′ എന്ന തലക്കെട്ടുള്ള, ജനുവരി 29,2024ലെ ഒരു വീഡിയോ കിട്ടി.

ഈ വീഡിയോയുടെ 7:01 മുതലുള്ള ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്ന വൈറൽ വീഡിയോയിൽ കാണുന്നത്. പ്രചരിക്കുന്ന വീഡിയോയിലുള്ള സ്ത്രീയുടെയും സുഭാഷിണി അലിയുടെയും ചിത്രങ്ങൾ താരതമ്യം ചെയ്തപ്പോൾ രണ്ടും വ്യത്യസ്ത ആളുകളാണെന്ന് മനസ്സിലായി.


2024 മെയ് മൂന്നിന് എക്സിൽ ഒരു പോസ്റ്റ് വഴി സുഭാഷിണി അലി ഈ ദൃശ്യങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും ഈ വ്യാജപ്രചരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ട് എന്നും അവർ എക്സിലെ പോസ്റ്റിൽ പറയുന്നു.

ഇവിടെ വായിക്കുക: Fact Check: ലിവർപൂൾ മേയർ അല്ല വൈറൽ വീഡിയോയിൽ ഇസ്ലാം സ്വീകരിക്കുന്നതായി കാണുന്ന ആൾ
Conclusion
മോദിയെ പ്രകീർത്തിക്കുന്ന വീഡിയോയിൽ ഉള്ളത് സുഭാഷിണി അലിയല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
ഇവിടെ വായിക്കുക:Fact Check: ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികൾ മുസ്ലീം എക്സ്പ്രസാക്കിയതാണോ ഇത്?
Sources
YouTube video by 99 Khabar on January 29, 2024
X Post by @SubhashiniAli on May 3, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.