Viral
Fact Check:ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ ഡാർജിലിംഗിലേത്
Claim
മണിപ്പൂർ സന്ദർശിക്കുന്ന ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്ന നാട്ടുകാർ.
Fact
ബിജെപി നേതാവ് ദിലീപ് ഘോഷിനൊപ്പമുള്ള ഗുർഖ മുക്തി മോർച്ച പ്രവർത്തകർ 2017ൽ മർദ്ദിക്കുന്നത്.
സംഭവം മണിപ്പൂരിൽ നിന്നാണെന്ന അവകാശവാദത്തോടെ കാവി സ്കാർഫ് ധരിച്ച ഒരു സംഘത്തെ ആൾക്കൂട്ടം പിന്തുടരുകയും ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. “ബി.ജെ.പി നേതാക്കൾക്ക് മണിപ്പൂരിൽ നൽകിയ സ്വീകരണം,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം.
ഈ പോസ്റ്റിന്റെ വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (+91-999949904) ഒരാൾ സന്ദേശം അയച്ചിരുന്നു.

ഇവിടെ വായിക്കുക:Fact Check:ജാഥയ്ക്ക് കല്ലെറിയുന്ന വീഡിയോ ഹരിയാനയിൽ നിന്നല്ല
Fact Check/Verification
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് സെർച്ച് ചെയ്തപ്പോൾ, വീഡിയോ 2017ലേതും ഇപ്പോൾ തുടർന്ന് കൊണ്ടിരിക്കുന്ന മണിപ്പൂരിലെ സംഘർഷങ്ങളുമായി ബന്ധമില്ലാത്തതുമാണെന്ന് ഞങ്ങൾ കണ്ടെത്തി. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ഡാർജിലിംഗിൽ നിന്നുള്ളതാണെന്ന് തെളിയിക്കുന്ന നിരവധി റിപ്പോർട്ടുകൾ ഞങ്ങൾക്ക് കിട്ടി.
മാധ്യമ റിപ്പോർട്ടിലെ വിവരങ്ങളിങ്ങനെയാണ്: ” ബിജെപിയുടെ അന്നത്തെ ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് പൊതു യോഗത്തിൽ പ്രസംഗത്തിനായി ഡാർജിലിംഗിലെ ഹിൽ സിറ്റി ഒക്ടോബർ 5,2017ന് സന്ദർശിച്ചു. ഈ സന്ദർഭത്തിൽ ഘോഷിനും മറ്റ് ബിജെപി പ്രവർത്തകർക്കും പ്രാദേശിക ഗൂർഖ നേതാക്കളുടെ പ്രതിഷേധം നേരിടേണ്ടി വന്നു.” ഒക്ടോബർ 5,2017ന് പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു റിപ്പോർട്ട് ഇങ്ങനെ: “വ്യാഴാഴ്ച ഡാർജിലിംഗിൽ വെച്ച് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിനൊപ്പം പോയ ബിജെപി പ്രവർത്തകരെ ഗൂർഖ ജനമുക്തി മോർച്ചയുടെ (ജിജെഎം) ബിനോയ് തമാംഗ് വിഭാഗത്തിൽ പ്പെട്ടവർ മർദ്ദിച്ചു. പ്രതിഷേധം കാരണം നടക്കേണ്ടിയിരുന്ന ഒരു പൊതുയോഗം റദ്ദാക്കപ്പെട്ടതിന് മിനിറ്റുകൾക്കുള്ളിലാണ് സംഭവം നടന്നത്.” ഈ റിപ്പോർട്ടിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ ഒരു കീ ഫ്രയിം ഉൾകൊള്ളുന്ന ഒരു ഫോട്ടോ കൊടുത്തിട്ടുണ്ട്.

2017 ഒക്ടോബർ5-ന് റിപ്പബ്ലിക് ടിവി കൊടുത്ത വിഡിയോയിലും ദിലീപ് ഘോഷിനെ ഡാർജിലിംഗിൽ ആക്രമിക്കുന്ന വർത്തയ്ക്കൊപ്പം സമാന ദൃശ്യങ്ങൾ കൊടുത്തിട്ടുണ്ട്.

2017 ഒക്ടോബർ 6-ന് പ്രാദേശിക വാർത്താ ഔട്ട്ലെറ്റ് എൻഎംഎഫ് ന്യൂസിന്റെ യൂട്യൂബ് ചാനലിലും ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ ഭാഗങ്ങൾ ഉൾകൊള്ളുന്ന ഫൂട്ടേജ് കൊടുത്തിട്ടുണ്ട്. ആ വീഡിയോയോടൊപ്പമുള്ള വിവരണത്തിന്റെ ഇംഗ്ലീഷ് വിവർത്തനം ഇങ്ങനെ പറയുന്നു: “ഭാരതീയ ജനതാ പാർട്ടിയുടെ ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിനെ ഡാർജിലിംഗിൽ വെച്ച് ഗോർഖാലാൻഡ് ജനമുക്തി മോർച്ചയുടെ ബിമൽ ഗുരുംഗ് വിരുദ്ധ വിഭാഗത്തിന്റെ പ്രവർത്തകർ കൈയേറ്റം ചെയ്തു. മോർച്ചയുടെ അധ്യക്ഷനാണ് ഗുരുംഗ്. ഗുരുംഗിന്റെ വിഭാഗത്തിലെ നേതാക്കളെ കാണാനും വിജയ സമ്മിലാനി പരിപാടി നടത്താനുമാണ് ഘോഷ് ഡാർജിലിംഗിൽ എത്തിയത് . ബിനോയ് തമാംഗ് വിഭാഗക്കാരെന്ന് ആരോപിക്കപ്പെടുന്ന ഒരു കൂട്ടം മോർച്ചാ അനുഭാവികളാണ് ബിജെപി സംസ്ഥാന പ്രസിഡന്റിനെ ആക്രമിച്ചത്,” വാർത്ത പറയുന്നു.

ഇവിടെ വായിക്കുക:Fact Check:നരേന്ദ്ര മോദിയെ പാർലമെൻറിൽ മുഖത്ത് നോക്കി വിമർശിക്കുന്ന വീഡിയോ അല്ലിത്
Conclusion
2017 ഒക്ടോബറില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ പശ്ചിമ ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിനെ ഗൂർഖ ജനമുക്തി മോർച്ച പ്രവര്‍ത്തകര്‍ ഓടിക്കുകയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിൽ ഉള്ളത്. അത് മണിപ്പൂരിൽ നിന്നുള്ളത് എന്ന പേരിൽ പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഇവിടെ വായിക്കുക:Fact Check:മദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിക്കുന്നത് 2021ൽ ബംഗ്ലാദേശിലാണ്
Result: False
Sources
News report from Hindustan Times on October 5, 2017
Youtube video from Republic World on October 5, 2017
Youtube video from NMF News on October 5, 2017
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.