Viral
Weekly Wrap:ഐപിസിയിലെ സ്വയം സുരക്ഷ വകുപ്പും മറ്റ് പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളും
ഐപിസിയിൽ സ്വയം സുരക്ഷ വകുപ്പ് ഈ ആഴ്ച സമൂഹ മാധ്യമങ്ങളിലെ ഒരു പ്രധാന വ്യാജ പ്രചരണത്തിന് കാരണമായി. മദ്രസയിൽ കുട്ടിയെ മർദ്ദിക്കുന്ന അദ്ധ്യാപകനെ കുറിച്ചും ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. സൂപ്പർ മാർക്കറ്റിൽ നിന്ന് നിൽപ്പിന് ഒരാൾ മരിച്ചുവെന്ന അവകാശവാദവും സമൂഹ മാധ്യമങ്ങളിൽ പ്രചുര പ്രചാരം നേടി.

Fact Check: ഐപിസി 233 സ്വയരക്ഷാവകാശ വകുപ്പല്ല
ഐപിസി 233 ബലാത്സംഘത്തെ സംബന്ധിക്കുന്ന വകുപ്പ് അല്ല. കള്ളനാണയങ്ങൾ നിർമിക്കാനായി ഉപയോഗിക്കുന്ന മെഷീന് ഉണ്ടാക്കല്‍, അത്തരം ഒരു മെഷീന് കൈവശം വെക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ഉള്ള ശിക്ഷയെ വ്യാഖ്യാനിക്കുന്ന വകുപ്പാണ്.ഐ പി സി 96 മുതൽ 106 വരെയുള്ള വകുപ്പുകൾ ആണ് സ്വയരക്ഷാവകാശത്തെ സംബന്ധിക്കുന്നത്.

Fact Check: നിന്ന നില്പ്പില് മരിച്ചയാള്‍ ആണോ ഈ വിഡിയോയിൽ?
ഏകദേശം എട്ട് വർഷം മുമ്പ്, കസാക്കിസ്ഥാനിലെ ഒരു മാളിൽ നടന്ന സംഭവമാണ് വിഡിയോയിൽ ഉള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. അമിതമദ്യപാനം മൂലമുള്ള രോഗാവസ്ഥയില്‍ അനങ്ങാന്‍ സാധിക്കാതെ പോയ ആളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു.

Fact Check:നരേന്ദ്ര മോദിയെ പാർലമെൻറിൽ മുഖത്ത് നോക്കി വിമർശിക്കുന്ന വീഡിയോ അല്ലിത്
ബൽജിത് യാദവ് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയും വിമര്‍ശിച്ചു പ്രസംഗിക്കുന്നത് രാജസ്ഥാന് നിയമസഭയിലാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. മോദിയുടെ പാർലമെൻറിൽ നിന്നുള്ള ചില ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗ ഭാഗങ്ങളോടൊപ്പം എഡിറ്റ് ചെയ്തു കയറ്റുകയായിരുന്നു.

Fact Check: സന്ന്യാസിയെ സ്ത്രീകൾക്കൊപ്പം പിടിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നല്ല
ഉത്തരാഖണ്ഡിൽ മതപ്രചാരണം നടത്തിയ ഹിന്ദു മതപ്രഭാഷകൻ സ്ത്രീകൾക്കൊപ്പം പിടിയിലായി എന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വിവരങ്ങൾ തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Fact Check:മദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിക്കുന്നത് 2021ൽ ബംഗ്ലാദേശിലാണ്
മദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിക്കുന്ന ഈ വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.