Viral
Weekly Wrap: തുറന്നു വിട്ട ഡാം, കല്യാണമണ്ഡപം, പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛൻ, മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങൾ
തുറന്നു വിട്ട മുല്ലപെരിയാർ ഡാമിന്റെ വീഡിയോയാണ് ഈ ആഴ്ച വൈറലായ ഒരു വീഡിയോ. പീഡനത്തിന് ഇരയായ അഞ്ച് വയസ്സുള്ള പെൺകുട്ടിയുമായി പ്രതിഷേധിക്കുന്ന അച്ഛന്റേത് എന്ന പേരിൽ മറ്റൊരു വീഡിയോ ഈ ആഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നോട്ട് മാല കൊണ്ട് അലങ്കരിച്ച കല്യാണമണ്ഡപം എന്ന പേരിലും ഒരു വീഡിയോ വൈറലായിരുന്നു. പാക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന് അനുകൂലമായ പ്രതിജ്ഞ എന്ന പേരിലുള്ള വിഡിയോയും കഴിഞ്ഞആഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായി.

Fact Check: ബലാത്സംഗം ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരിയുടെ പിതാവല്ല വീഡിയോയിൽ
വീഡിയോ 2019ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ബലാത്സംഗത്തിനും സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾക്കുമെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഉത്തർപ്രദേശ് ജനറൽ സെക്രട്ടറി സച്ചിൻ ചൗധരിയാണ് വീഡിയോയിലെ ആൾ എന്നും ഞങ്ങൾക്ക് അന്വേഷണത്തിൽ മനസ്സിലായി. അയാളോടൊപ്പം ഉള്ളത് അയാളുടെ മകൾ ആണ്.

Fact Check: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന വീഡിയോ 2021ലേത്
2021ൽ മുല്ലപ്പെരിയാർ ഡാമിന്റെ 3,4 ഷട്ടറുകൾ തുറക്കുന്ന ദൃശ്യങ്ങളാണിത്.

Fact Check: ₹2 കോടിയുടെ നോട്ട് മാലയിൽ തീർത്ത കല്യാണ മണ്ഡപമാണോ ഇത്?
വീഡിയോ ബെംഗളൂരുവിലെ സത്യഗണപതി ക്ഷേത്രത്തിലെ ഗണേശ ചതുർത്ഥി ആഘോഷവുമായി ബന്ധപ്പെട്ട് ഉള്ളതാണ്.

Fact Check: ഇന്ത്യൻ ആർമിയ്ക്ക് അനുകൂലമായി പ്രതിജ്ഞ എടുത്തത് പാക് അധിനിവേശ കാശ്മീരിലോ?
വൈറലായ വീഡിയോയ്ക്ക് പാക് അധീന കാശ്മീരുമായി ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. പാക് അധിനിവേശ കശ്മീരിലെ ബക്കർവാൾ വിഭാഗമല്ല, ജമ്മു കശ്മീരിലെ ഗുജ്ജർ ബക്കർവാൾ സമുദായം ഉറിയിൽ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണ് തെറ്റായ അവകാശവാദത്തോടെ പ്രചരിക്കുന്നത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.