Viral
Weekly Wrap: ആസന്നമായ ലോക്സഭ തിരഞ്ഞെടുപ്പും അതിനോട് അനുബന്ധിച്ചുള്ള വ്യാജ പ്രചരണങ്ങളും
ആസന്നമായ ലോക്സഭ തിരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച നിറഞ്ഞു നിന്നത്. പിണറായി വിജയൻ, പികെ കുഞ്ഞാലികുട്ടി, കെകെ ശൈലജ ടീച്ചർ, വിഎം സുധീരൻ എന്നിവരെല്ലാം ഈ ആഴ്ച വ്യാജ പ്രചരണത്തിന് ഇരയായി.

Fact Check: രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും പിണറായി വിജയൻ വോട്ട് ചോദിച്ചോ?
പിണറായി വിജയൻ രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും വോട്ട് ചോദിച്ചു കട്ടപ്പനയിൽ സംസാരിച്ചു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: രാഹുലിന്റെ വാഹനത്തിൽ നിന്നും കുഞ്ഞാലിക്കുട്ടിയെ ഇറക്കി വിട്ടോ?
രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ സംഭവത്തിന്റെ വീഡിയോ കൊടുത്തിട്ടുണ്ട്. അതിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഞ്ഞാലിക്കുട്ടിയെ രാഹുൽ അടക്കമുള്ള നേതാക്കൾ വാഹനത്തിൽ നിന്നും താഴെ ഇറക്കുന്ന ദൃശ്യമുണ്ട്. ഇതിൽ നിന്നെല്ലാം വയനാട്ടിൽ നടന്ന രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ രാഹുലിന്റെ വാഹനത്തിൽ നിന്നും ഇറക്കി വിട്ടുവെന്ന് പ്രചരണം വ്യാജമാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു.

Fact Check: മുസ്ലിം ജനവിഭാഗം ആകെ വര്‍ഗീയ വാദികളാണെന്ന് ശൈലജ ടീച്ചർ പറഞ്ഞോ?
മുസ്ലിം ജനവിഭാഗം ആകെ മൊത്തം വര്‍ഗീയ വാദികളാണെന്ന് കെ കെ ശൈലജ പറഞ്ഞുവെന്ന രീതിയിൽ എഡിറ്റ് ചെയ്താണ് പ്രചരണം നടത്തുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനും എതിരെ വിഎം സുധീരൻ സംസാരിച്ചിട്ടില്ല
സുധീരനുമായി ടെലിഫോണിൽ ബന്ധപ്പെട്ടപ്പോഴും ഇത്തരം ഒരു പ്രസ്താവന താൻ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “പോസ്റ്റ് പ്രചരിപ്പിക്കുന്നവർക്കതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്,” അദ്ദേഹം കൂടിച്ചേർത്തു.

Fact Check: ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ?
ചൂടു തേങ്ങാ വെള്ളം കുടിക്കുന്നത് കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന് ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ ഡോ. രാജേന്ദ്ര ബഡ്വേ പറഞ്ഞിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. അതിനാൽ ഈ പോസ്റ്റിലെ അവകാശവാദം വ്യാജമാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.