Viral
Weekly Wrap: ശബരിമലയും മറ്റ് സമൂഹ മാധ്യമ പ്രചാരണങ്ങളും
ശബരിമല സീസൺ തുടങ്ങിയതോടെ തീർത്ഥാടനവുമായി ബന്ധപ്പെട്ട് ധാരാളം പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇത് കൂടാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പാർക്കിംഗ് ഫീ, യുപിയിലെ ഒരു മുസ്ലിം യുവാവിന്റെ കൈയ്യിൽ പോലീസ് തോക്ക് കൊടുത്ത് അയാളെ തീവ്രവാദിയാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം തുടങ്ങിയവയും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

Fact Check: ശബരിമലയിൽ ഹിന്ദു ബാലനായ ഭക്തനോട് മോശമായി പെരുമാറിയോ?
ശബരിമല ക്ഷേത്രത്തിലെ വൻ തിരക്കിനിടയിൽ കാണാതായ കുട്ടി പിതാവിനെ തിരയുന്ന വീഡിയോ വർഗീയമായ ഉള്ളടക്കത്തോടെയാണ് വൈറലാകുന്നത് എന്ന് ഞങ്ങളുടെ അന്വേഷണം വ്യക്തമാക്കുന്നു.

Fact Check: ശബരിമലയിലെ തിരക്ക് കാണിക്കുന്ന വിവിധ ദൃശ്യങ്ങൾ
ദൃശ്യങ്ങളിൽ പലതിനും ശബരിമലയുമായി ബന്ധമില്ല

Fact Check: 102 ശബരിമല തീർത്ഥാടകർ മരിച്ചത് ആരുടെ ഭരണകാലത്ത്?
ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്തല്ല, വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2011 ജനുവരിയിലാണ് പുല്ലുമേട് ദുരന്തം ഉണ്ടായത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സൗജന്യ വാഹന പ്രവേശനം നിര്‍ത്തിയോ?
സ്വകാര്യ വാഹനങ്ങള്‍ക്കുള്ള 10 മിനിട്ട് ഫ്രീ പാര്‍ക്കിംഗ് സമയത്തില്‍ മാറ്റമില്ലെന്ന് വ്യക്തമായി.

Fact Check: മുസ്ലീം യുവാവിന് തോക്ക് നൽകി യുപി പോലീസ് തീവ്രവാദിയായി ചിത്രീകരിച്ചോ?
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.