Viral
Weekly Wrap: മമ്മുട്ടിയുടെ സിനിമ, തട്ടിക്കൊണ്ടുപോകൽ, കുഞ്ഞാലികുട്ടി, ഈ ആഴ്ചത്തെ സമൂഹ മാധ്യമ പ്രചരണങ്ങൾ
മമ്മുട്ടിയുടെ സിനിമ ടർബോയ്ക്ക് എതിരെയുള്ള പ്രചരണം. സിപിഎം പ്രവർത്തകൻ വിവാഹ നിശ്ചയം കഴിഞ്ഞ മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന പ്രചരണം, ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം,” എന്ന റിപ്പോർട്ടർ ടിവിയുടേത് എന്ന പേരിൽ ഒരു ന്യൂസ്കാർഡ്. ഇതൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ.

Fact Check: കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനല്ല വീഡിയോയിൽ
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന സംശയത്തിൽ ആക്രി പെറുക്കുന്നവരെ തടഞ്ഞു നിർത്തിയ സംഭവത്തെ കല്യാണം നിശ്ചയിച്ച മുസ്ലീം പെൺകുട്ടിയെ കമ്മ്യൂണിസ്റ്റുകാരൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു എന്ന പേരിൽ പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: ‘കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം’ എന്ന ന്യൂസ്കാർഡ് വ്യാജമാണ്
“ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം,” എന്ന റിപ്പോർട്ടർ ടിവിയുടെ ന്യൂസ്കാർഡ് വ്യാജമാണ്

Fact Check: തിയറ്ററില്‍ മമ്മൂട്ടി ആരാധകന് ‘അല്ലാഹു അക്ബര്‍’ വിളിച്ചതിനല്ല പോലീസ് പരിശോധന
കോഴിക്കോട് അപ്സര തിയറ്ററിനുള്ളില്‍ ‘അള്ളാഹു അക്ബര്‍’ വിളിച്ച് മമ്മൂട്ടി ആരാധകന് ബോംബ് ഭീഷണി മുഴക്കി എന്ന സന്ദേശം തെറ്റിദ്ധാരണാജനകമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Fact Check: ബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലിയുടെ പടമല്ലിത്
തെലുങ്കാനയിലെ ഖമ്മമിൽ നടന്ന റാലിയുടെ വീഡിയോ ആണ്, ബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലി എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Fact Check:’പ്രധാനമന്ത്രിയാവാൻ തയ്യാർ പിണറായി വിജയൻ,’ എന്ന ന്യൂസ്കാർഡ് വ്യാജമാണ്
“ഈ കാർഡ് വ്യാജമാണെന്ന് മനോരമ ഓൺലൈനിന്റെ ടീമും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ജന്മദിനത്തിൽ ത്രെഡ്സിൽ മനോരമ പോസ്റ്റ് ചെയ്ത കാർഡ് എഡിറ്റ് ചെയ്താണ് ഇത് നിർമ്മിച്ചത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.