Viral
Weekly Wrap: ഗ്ലോബൽ ടെററിസം ഇൻഡക്സ്, തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ, ജഡായു പക്ഷി, സ്ത്രീ സുരക്ഷ അടിയന്തര പ്രമേയം, ഷാഹി ഇമാം അഹമ്മദ് ബുഖാരി: കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ
ഗ്ലോബൽ ടെററിസം ഇൻഡക്സ് അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 12മതായി കൊടുത്തിരിക്കുന്നത് സിപിഐയുടെ പേര്.തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന വീഡിയോ..“ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി,” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ.ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നെന്ന പ്രചരണം.സ്ത്രീ സുരക്ഷ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് എൽദോസ് കുന്നപ്പിള്ളി പി കെ കുഞ്ഞാലികുട്ടി, എം വിൻസെന്റ് എന്നീ എംഎൽഎമാരെന്ന പ്രചരണം. കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചാരണങ്ങളിൽ ചിലത് ഇവയായിരുന്നു.

ഗ്ലോബൽ ടെററിസം ഇൻഡക്സ് അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 12മതായി കൊടുത്തിരിക്കുന്നത് സിപിഐ അല്ല
‘സിപിഐ അല്ല സിപിഐ (മാവോയിസസ്റ്റ്) ആണ് ഗ്ലോബൽ ഗ്ലോബൽ ടെററിസം ഇൻഡക്സ് ലിസ്റ്റിലുള്ളത്. ലിസ്റ്റ് തയ്യാറാക്കിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് ആദ്യം വരുത്തിയ തെറ്റ് കൊണ്ടാണ് സിപിഐ എന്ന് കൊടുത്തത് എന്നും അന്വേഷണത്തിൽ ബോധ്യമായി.

Fact Check: തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന വീഡിയോയുടെ യാഥാർഥ്യം അറിയുക
തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ രാജസ്ഥാനിൽ നിന്നുള്ള ഒരു കോമഡി ഷോർട്ട് ഫിലിമിന്റേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

“ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി,” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2014 ൽ അർജന്റീനയിൽ നിന്നുള്ളതാണ്

സ്ത്രീ സുരക്ഷ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് എൽദോസ് കുന്നപ്പിള്ളി പി കെ കുഞ്ഞാലികുട്ടി, എം വിൻസെന്റ് എന്നീ എംഎൽഎമാരോ? വസ്തുത അറിയുക
സ്ത്രീപീഡന ആരോപണം നേരിട്ടിട്ടുള്ള യുഡിഎഫ് എംഎല്‍എമാരായ എം.വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പിള്ളി, കുഞ്ഞാലിക്കുട്ടി എന്നീ യുഡീഡ് എംഎൽഎമാരല്ല,ഉമ തോമസ് എംഎൽഎയാണ് സ്ത്രീ സുരക്ഷ അടിയന്തര പ്രമേയം കൊണ്ട് വന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check:ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നോ? ഒരു വസ്തുത അന്വേഷണം
ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേരുമെന്ന വാർത്ത വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ബിജെപി നേതാവ് ഹർഷ് വർദ്ധൻ പങ്കെടുത്ത ജുമാ മസ്ജിദിലെ ടോയ്ലറ്റിന്റെ തറക്കല്ലിടുന്ന പരിപാടിയുടെ വീഡിയോയാണ് അദ്ദേഹം ബിജെപിയിൽ ചേർന്നതെന്ന് അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.