Viral
Weekly Wrap:കെഎസ്ആർടിസി, യുക്രൈൻ, മുഹമ്മദ് ഗസ്നിയെന്ന തെരുവ് ഗായകൻ, 140-ൽ തുടങ്ങുന്ന കോളുകൾ, സ്വപ്ന സുരേഷ്:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
കെഎസ്ആർടിസി,യുക്രൈൻ, മുഹമ്മദ് ഗസ്നിയെന്ന തെരുവ് ഗായകൻ,140-ൽ തുടങ്ങുന്ന കോളുകൾ,സ്വപ്ന സുരേഷ് തുടങ്ങിയ വ്യക്തികളോ, സംഭവങ്ങളോ കഴിഞ്ഞ ആഴ്ചയിൽ വ്യാജ പ്രചരണങ്ങളിൽ ഇടം നേടിയിരുന്നു.

Fact Check: തെരുവിൽ പാട്ട് പാടി ജീവിക്കുന്ന വൈറൽ വീഡിയോയിലെ ആൾ സംഗീത കോളേജിലെ പൂർവ വിദ്യാർഥിയാണോ? ഒരു അന്വേഷണം
തെരുവിൽ പാട്ട് പാടി ജീവിക്കുന്ന മുഹമ്മദ് ഗസ്നി സംഗീത കോളേജിലെ പൂർവ വിദ്യാർഥിയല്ലെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ ലഭ്യമായ വിവരം.

Fact Check:കെഎസ്ആർടിസി ടിക്കറ്റിൽ സെസ്സ് ഏർപ്പെടുത്തിയത് 2014ലാണ്
പെട്രോൾ സെസ്സിന് പുറമേ,ആരുമറിയാതെ സർക്കാർ കെഎസ്ആർടിസിയിൽ സെസ്സ് ഏർപ്പെടുത്തി എന്ന വാർത്ത തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. കെഎസ്ആര്‍ടിസിയിൽ സെസ്സ് ഏർപ്പെടുത്തിയത് 2014ലാണ്.

Fact Check:കാശ്മീരിൽ നിന്നുള്ള മുസ്ലിം വിദ്യാർഥികൾക്കുള്ള സൗജന്യ ഹോസ്റ്റൽ: വാസ്തവം എന്താണ്?
ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിലെ ജെ & കെ ഹോസ്റ്റലിന്റെ ചിത്രം മുസ്ലീം വിദ്യാർത്ഥികൾക്ക് മാത്രമായി സൗജന്യമായി നടത്തുന്ന ഒരു ഹോസ്റ്റലിന്റെത്എന്ന പേരിൽ പ്രചരിപ്പിക്കുന്നു.

Fact Check:മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടുന്ന വീഡിയോ 2022ൽ യുക്രൈനിൽ നിന്നുള്ളത്
വീഡിയോ റഷ്യ-യുക്രൈന് യുദ്ധത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടുന്ന ദൃശ്യങ്ങളാണ് കാണിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. വീഡിയോ ഭൂകമ്പത്തിന് ശേഷമുള്ള തുർക്കിയിൽ നിന്നുമുള്ളത് എന്ന വ്യാജ അവകാശവാദത്തോടെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.