Saturday, December 27, 2025

Viral

Weekly Wrap:പോലീസുകാരനെ അടിച്ച എംഎൽഎയുടെ വിഡീയോ മുതൽ ക്രൂര മര്‍ദനമേറ്റ ആറ് വയസുകാരന്റെത് എന്ന് അവകാശപ്പെടുന്ന പടം വരെ:കഴിഞ്ഞ ആഴ്ചത്തെ പ്രധാന വ്യാജ പ്രചരണങ്ങൾ 

Written By Sabloo Thomas
Nov 12, 2022
banner_image

ബിജെപി എംഎൽഎ അനിൽ ഉപാധ്യായ പോലീസുകാരനെ അടിച്ചുവെന്ന പ്രചരണം. വാച്ച് യുവർ നെയ്ബർ എന്ന  കേരള പോലീസ്‌  പദ്ധതിയെ കുറിച്ചുള്ള പ്രചരണം  1971-72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്‌തെന്ന പ്രചരണം. കാറില്‍ ചാരി നിന്നതിന് ക്രൂര മര്‍ദനമേറ്റ ആറ് വയസുകാരന്റെത് എന്ന പേരിൽ ഒരു പടം.വനിതാ ജഡ്ജി  യുവതിയായ അഭിഭാഷകയെ കയ്യേറ്റം ചെയ്യുന്നുവെന്ന പേരിൽ ഒരു വൈറലാവുന്ന വീഡിയോ.കഴിഞ്ഞ ആഴ്ച വൈറലായ സമൂഹ മാധ്യമങ്ങളിൽ ചിലതാണ് മുകളിൽ പരാമർശിച്ചിരിക്കുന്നത്.

ബിജെപി എംഎൽഎ അനിൽ ഉപാധ്യായ പോലീസുകാരനെ അടിച്ചുവെന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക

ബിജെപി എംഎൽഎ അല്ല വിഡീയോയിൽ ഉള്ളത് എന്നും കൗൺസിലർ ആണെന്നും ഞങ്ങളുടെ അന്വേഷണത്തിൽ   മനസിലായി. പോരെങ്കിൽ അയാളുടെ പേര് മനീഷ് ചൗധരി എന്നാണ്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

വാച്ച് യുവർ നെയ്ബർ എന്ന പേരിൽ കേരള പോലീസിന് ഒരു പദ്ധതിയുണ്ടോ ? ഒരു അന്വേഷണം


അയൽക്കാരനു മേൽ ‍ ഒളിഞ്ഞുനോക്കാൻ ‍ അധികാരം നല്‍കുന്ന വാച്ച് യുവർ ‍ നെയ്ബർ ‍ പദ്ധതി എന്നൊരു പദ്ധതി കേരളാ പോലീസ് നടപ്പിലാക്കുന്നില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ അയൽക്കാരെ പരസ്പരം അറിയാൻ പ്രോത്സാഹിപ്പിക്കുന്ന   സേ ഹലോ റ്റു യുവർ നെയ്ബർ എന്ന പദ്ധതി   കൊച്ചി സിറ്റി പോലീസ് നടപ്പാക്കുന്നുണ്ട്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

1971-72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്‌തോ? ഒരു അന്വേഷണം 

1971-72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ പിണറായി പങ്കെടുക്കുകയും ഡോവൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്ത കഥ വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

കാറില്‍ ചാരി നിന്നതിന് ക്രൂര മര്‍ദനമേറ്റ ആറ് വയസുകാരന്റെ പടമല്ലിത്

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ക്രൂര മര്‍ദനമേറ്റ ആറ് വയസുകാരനല്ല ചിത്രത്തിലുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

വനിതാ ജഡ്ജി യുവതിയായ അഭിഭാഷകയെ കയ്യേറ്റം ചെയ്യുന്നുവെന്ന പേരിൽ ഒരു വൈറലാവുന്ന വീഡിയോയുടെ വാസ്തവം അറിയുക

വൈറൽ വീഡിയോയിലെ സംഭവം നടന്നത്,ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് കുടുംബകോടതിയിലാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. അല്ലാതെ പോസ്റ്റിൽ പറയുന്നത് പോലെ മഹാരാഷ്ട്രയിൽ അല്ല.വനിതാ ജഡ്ജി താഴെ ഇറങ്ങി വന്ന് യുവതിയായ അഭിഭാഷകയെ കയ്യേറ്റം ചെയ്യുന്നുവെന്ന പോസ്റ്റിലെ അവകാശവാദവും തെറ്റാണ്. രണ്ട് വനിതാ അഭിഭാഷകരാണ്  ഏറ്റുമുട്ടിയത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
ifcn
fcp
fcn
fl
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

14,935

Fact checks done

FOLLOW US
imageimageimageimageimageimageimage