Viral
Weekly Wrap: ഹുക്ക ബാർ മുതൽ മയക്കുമരുന്ന് വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ
മധ്യപ്രദേശിൽ ഹുക്ക ബാറിൽ 30 പേരെ അറസ്റ്റ് ചെയ്തുവെന്ന പേരിൽ ഒരു വീഡിയോ,തെരുവില്‍ ഉറങ്ങുന്ന അച്ഛനും മക്കളുടെയും ചിത്രം,പമ്പയിൽ പുലി പശുവിനെ പിടിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോ, കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ചയിലെ വ്യാജ പ്രചരണങ്ങളിൽ ചിലത് ഇവയായിരുന്നു.

കർണാടകത്തിൽ കോളേജ് വിദ്യാർഥികൾ മദ്യപിക്കുന്ന വീഡിയോ കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ ഷെയർ ചെയ്യുന്നു
കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്ന വീഡിയോ അല്ല ഇത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.ശിവമോഗയിലെ ഒരു കോളേജ് കാമ്പസിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ മദ്യപിച്ച നിലയിൽ കണ്ടെത്തിയതാണ് വീഡിയോയിൽ.

ഹുക്ക ബാറിൽ 30 പേരെ അറസ്റ്റ് ചെയ്തുവെന്ന് അവകാശപ്പെടുന്ന വീഡിയോ മധ്യപ്രദേശിലേതല്ല
‘മധ്യപ്രദേശിലെ ഹുക്ക ബാറിൽ മുസ്ലീം ആൺകുട്ടികളെയും ഹിന്ദു പെൺകുട്ടികളെയും ആക്ഷേപകരമായ സാഹചര്യത്തിൽ പിടികൂടി’യെന്ന പ്രചരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോ യഥാർത്ഥത്തിൽ യുപിയിലെ ആഗ്രയിൽ നിന്നുള്ളതാണ്. പോരെങ്കിൽ വർഗീയമായ യാതൊന്നും സംഭവത്തിൽ ഇല്ല.

ശബരിമല-പമ്പ റോഡിൽ പശുവിനെ പുലി പിടിക്കുന്നു എന്ന പേരിൽ ഷെയർ ചെയ്യുന്ന വീഡിയോ ഉത്തരാഖണ്ഡിലേതാണ്
പമ്പ റോഡിൽ പുലി പശുവിനെ പിടിക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ റാണിഖേത് ജില്ലയിലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

തെരുവില്‍ ഉറങ്ങുന്ന അച്ഛനും മക്കളും ഉള്ള ചിത്രം പാകിസ്ഥാനിൽ നിന്നുള്ളത്
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.