Politics
Fact Check: മുകേഷിന് നേരെ മീൻ വെള്ളം ഒഴിച്ചുവെന്ന 24 ന്യൂസിന്റെ കാർഡ് വ്യാജം
Claim
മുകേഷിന് നേരെ പെൻഷൻ കിട്ടാത്തവർ മീൻ വെള്ളം ഒഴിച്ചുവെന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. പെൻഷൻ കിട്ടാതാവർ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയും കൊല്ലത്തെ നിലവിലെ എംഎൽഎയുമായ മുകേഷിന് നേരെ മീൻ വെള്ളം കോരി ഒഴിച്ചുവെന്ന 24 ന്യൂസിന്റെ കാർഡാണ് പ്രചരിക്കുന്നത്.

ഇവിടെ വായിക്കുക: Fact Check: മധുപാൽ അന്തരിച്ചു എന്ന ഫ്ളവേഴ്സ് ടിവിയുടെ കാർഡ് വ്യാജം
Fact
ഞങ്ങൾ ഈ വാർത്തയുടെ നിജസ്ഥിതിയറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ വാർത്ത വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന 24 ന്യൂസിന്റെ മാർച്ച് 9 ,2024ലെ ന്യൂസ്കാർഡ് കിട്ടി. “24ന്റെ പേരിൽ പ്രചരിക്കുന്ന എം മുകേഷിന്റെ വാർത്ത വ്യാജം,” എന്നാണ് വാർത്ത.

കൂടുതൽ തിരച്ചിലിൽ, എം മുകേഷ് എംഎൽഎയും ഫേസ്ബുക്കിൽ മാർച്ച് 9 ,2024ന് വാർത്ത വ്യാജമാണെന്ന് വ്യക്താമാക്കിയിട്ടുണ്ട് എന്ന് മനസ്സിലായി.

Facebook post by Mukesh M
“വ്യാജ പ്രചാരകരുടെ ശ്രദ്ധയ്ക്ക്, രണ്ടുപേർക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്റെ പേജിൽ ഈ സ്ക്രീൻഷോട്ട് കമന്റ് ചെയ്യുന്നവരുടെ എല്ലാം സ്ക്രീൻഷോട്ട് എടുത്തിട്ടുണ്ട്. Nb: നല്ലതൊന്നും പറഞ്ഞ് വോട്ട് പിടിക്കാനും ആളെ കൂട്ടാനും നിങ്ങൾക്കറിയില്ലേ കഷ്ടം.” എന്നാണ് മുകേഷിന്റെ പോസ്റ്റിലെ വിവരണം.
ഇതിൽ നിന്നെല്ലാം പ്രചരണം വ്യാജമാണെന്ന് തെളിഞ്ഞു.
Result: Altered Media
ഇവിടെ വായിക്കുക: Fact Check: കുട്ടികളെ തട്ടികൊണ്ട് പോവുന്ന തമിഴ്നാട് സംഘത്തെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാജം
Sources
Facebook post by 24 News on March 9,,2024
Facebook post by Mukesh M on March 9, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.